భరించును
സംഖ്യാപുസ്തകം 30:5
എന്നാല്‍ അവളുടെ അപ്പന്‍ അവളുടെ എല്ലാനേര്‍ച്ചയെയും അവള്‍ നിശ്ചയിച്ച പരിവര്‍ജ്ജനവ്രതത്തെയും കുറിച്ചു കേള്‍ക്കുന്ന നാളില്‍ അവളോടു വിലക്കിയാല്‍ അവ സ്ഥിരമായിരിക്കയില്ല; അവളുടെ അപ്പന്‍ അവളോടു വിലക്കുകകൊണ്ടു യഹോവ അവളോടു ക്ഷമിക്കും.
സംഖ്യാപുസ്തകം 30:8
എന്നാല്‍ ഭര്‍ത്താവു അതു കേട്ട നാളില്‍ അവളോടു വിലക്കിയാല്‍ അവളുടെ നേര്‍ച്ചയും അവള്‍ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവര്‍ജ്ജനവ്രതവും അവന്‍ ദുര്‍ബ്ബലപ്പെടുത്തുന്നു; യഹോവ അവളോടു ക്ഷമിക്കും.
സംഖ്യാപുസ്തകം 30:12
എന്നാല്‍ ഭര്‍ത്താവു കേട്ട നാളില്‍ അവയെ ദുര്‍ബ്ബലപ്പെടുത്തി എങ്കില്‍ നേര്‍ച്ചകളോ പരിവര്‍ജ്ജനവ്രതമോ സംബന്ധിച്ചു അവളുടെ നാവിന്മേല്‍ നിന്നു വീണതൊന്നും സ്ഥിരമായിരിക്കയില്ല; അവളുടെ ഭര്‍ത്താവു അതിനെ ദുര്‍ബ്ബലപ്പെടുത്തിയിരിക്കുന്നു; യഹോവ അവളോടു ക്ഷമിക്കും.
ലേവ്യപുസ്തകം 5:1
ഒരുത്തന്‍ സത്യവാചകം കേട്ടിട്ടു, താന്‍ സാക്ഷിയായി കാണുകയോ അറികയോ ചെയ്തതു അറിയിക്കാതെ അങ്ങനെ പാപം ചെയ്താല്‍ അവന്‍ തന്റെ കുറ്റം വഹിക്കേണം.
ഗലാത്യർ 3:28
അതില്‍ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങള്‍ എല്ലാവരും ക്രിസ്തു യേശുവില്‍ ഒന്നത്രേ.