దంచితీసిన మూడు పళ్లలోనిది పావు నూనెతో కలుప బడిన తూమెడు పిండిలో పదియవవంతు నైవేద్యము చేయవలెను.
സംഖ്യാപുസ്തകം 15:4
യഹോവേക്കു വഴിപാടു കഴിക്കുന്നവന്‍ കാല്‍ഹീന്‍ എണ്ണ ചേര്‍ത്ത ഒരിടങ്ങഴി മാവു ഭോജനയാഗമായി കൊണ്ടുവരേണം.
സംഖ്യാപുസ്തകം 15:5
ഹോമയാഗത്തിന്നും ഹനനയാഗത്തിന്നും പാനീയയാഗമായി നീ ആടൊന്നിന്നു കാല്‍ഹീന്‍ വീഞ്ഞു കൊണ്ടുവരേണം.
പുറപ്പാട് 16:36
ഒരു ഇടങ്ങഴി (ഔമെര്‍) പറ (ഏഫ)യുടെ പത്തില്‍ ഒന്നു ആകുന്നു.
പുറപ്പാട് 29:38-42
38
യാഗപീഠത്തിന്മേല്‍ അര്‍പ്പിക്കേണ്ടതു എന്തെന്നാല്‍ദിവസന്തോറും നിരന്തരം ഒരു വയസ്സുപ്രായമുള്ള രണ്ടു ആട്ടിന്‍ കുട്ടി;
39
ഒരു ആട്ടിന്‍ കുട്ടിയെ രാവിലെ അര്‍പ്പിക്കേണം; മറ്റെ ആട്ടിന്‍ കുട്ടിയെ വൈകുന്നേരത്തു അര്‍പ്പിക്കേണം.
40
ഇടിച്ചെടുത്ത കാല്‍ഹീന്‍ എണ്ണ പകര്‍ന്നിരിക്കുന്ന ഒരു ഇടങ്ങഴി നേരിയ മാവും പാനീയയാഗമായി കാല്‍ഹീന്‍ വീഞ്ഞും ആട്ടിന്‍ കുട്ടിയോടുകൂടെ അര്‍പ്പിക്കേണം.
41
മറ്റെ ആട്ടിന്‍ കുട്ടിയെ രാവിലത്തെ ഭോജനയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും ഒത്തവണ്ണം ഒരുക്കി സൌരഭ്യവാസനയായി യഹോവേക്കു ദഹനയാഗമായി വൈകുന്നേരത്തു അര്‍പ്പിക്കേണം.
42
ഞാന്‍ നിന്നോടു സംസാരിക്കേണ്ടതിന്നു നിങ്ങള്‍ക്കു വെളിപ്പെടുവാനുള്ള സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍വെച്ചു യഹോവയുടെ മുമ്പാകെ ഇതു നിങ്ങള്‍ക്കു തലമുറതലമുറയായി നിരന്തരഹോമയാഗമായിരിക്കേണം.
ലേവ്യപുസ്തകം 2:1
ആരെങ്കിലും യഹോവേക്കു ഭോജനയാഗമായ വഴിപാടു കഴിക്കുമ്പോള്‍ അവന്റെ വഴിപാടു നേരിയ മാവു ആയിരിക്കേണം; അവന്‍ അതിന്മേല്‍ എണ്ണ ഒഴിച്ചു കുന്തുരുക്കവും ഇടേണം.