two young
യെഹെസ്കേൽ 45:21-25
21
ഒന്നാം മാസം പതിന്നാലാം തിയ്യതിമുതല്‍ നിങ്ങള്‍ ഏഴു ദിവസത്തേക്കു പെസഹപെരുനാള്‍ ആചരിച്ചു പുളിപ്പില്ലാത്ത അപ്പം തിന്നേണം.
22
അന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അര്‍പ്പിക്കേണം.
23
ഉത്സവത്തിന്റെ ഏഴു ദിവസവും അവന്‍ യഹോവേക്കു ഹോമയാഗമായി ഊനമില്ലാത്ത ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ആ ഏഴു ദിവസവും ദിനംപ്രതി അര്‍പ്പിക്കേണം; പാപയാഗമായി ദിനംപ്രതി ഔരോ കോലാട്ടിന്‍ കുട്ടിയെയും അര്‍പ്പിക്കേണം.
24
കാള ഒന്നിന്നു ഒരു ഏഫയും ആട്ടുകൊറ്റന്‍ ഒന്നിന്നു ഒരു ഏഫയും ഏഫ ഒന്നിന്നു ഒരു ഹീന്‍ എണ്ണയും വീതം അവന്‍ ഭോജനയാഗം അര്‍പ്പിക്കേണം.
25
ഏഴാം മാസം പതിനഞ്ചാം തിയ്യതിക്കുള്ള ഉത്സവത്തില്‍ അവന്‍ ഈ ഏഴു ദിവസം എന്നപോലെ പാപയാഗത്തിന്നും ഹോമയാഗത്തിന്നും ഭോജനയാഗത്തിന്നും എണ്ണെക്കും തക്കവണ്ണം അര്‍പ്പിക്കേണം.
they shall
സംഖ്യാപുസ്തകം 28:31
നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും അവയുടെ പാനീയയാഗത്തിന്നും പുറമെ നിങ്ങള്‍ ഇവ അര്‍പ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.
സംഖ്യാപുസ്തകം 29:8
എന്നാല്‍ യഹോവേക്കു സുഗന്ധവാസനയായ ഹോമയാഗമായി ഒരു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും അര്‍പ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.
ലേവ്യപുസ്തകം 22:20
കുരുടു, ചതവു, മുറിവു, മുഴ, ചൊറി, പുഴുക്കടി എന്നിവയുള്ള യാതൊന്നിനെയും യഹോവേക്കു അര്‍പ്പിക്കരുതു; ഇവയില്‍ ഒന്നിനെയും യഹോവേക്കു യാഗപീഠത്തിന്മേല്‍ ദഹനയാഗമായി അര്‍പ്പിക്കരുതു;
ആവർത്തനം 15:21
എന്നാല്‍ അതിന്നു മുടന്തോ കുരുടോ ഇങ്ങനെ വല്ല ഊനവും ഉണ്ടായിരുന്നാല്‍ നിന്റെ ദൈവമായ യഹോവേക്കു അതിനെ യാഗം കഴിക്കരുതു.
മലാഖി 1:13
എന്തൊരു പ്രയാസം എന്നു പറഞ്ഞു നിങ്ങള്‍ അതിനോടു ചീറുന്നു; എന്നാല്‍ കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങള്‍ കൊണ്ടുവന്നു അങ്ങനെ കാഴ്ചവെക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതിനെ ഞാന്‍ നിങ്ങളുടെ കയ്യില്‍നിന്നു അംഗീകരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു.
മലാഖി 1:14
എന്നാല്‍ തന്റെ ആട്ടിന്‍ കൂട്ടത്തില്‍ ഒരു ആണ്‍ ഉണ്ടായിരിക്കെ, കര്‍ത്താവിന്നു നേര്‍ന്നിട്ടു ഊനമുള്ളോരു തള്ളയെ യാഗംകഴിക്കുന്ന വഞ്ചകന്‍ ശപിക്കപ്പെട്ടവന്‍ . ഞാന്‍ മഹാരാജാവല്ലോ; എന്റെ നാമം ജാതികളുടെ ഇടയില്‍ ഭയങ്കരമായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
1 പത്രോസ് 1:19
ക്രിസ്തു എന്ന നിര്‍ദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.