ఆ నెల పదునయిదవ దినము పండుగ జరుగును. ఏడు దినములు పొంగని భక్ష్యములనే తిన వలెను.
പുറപ്പാട് 12:15-17
15
ഏഴു ദിവസം നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഒന്നാം ദിവസം തന്നേ പുളിച്ച മാവു നിങ്ങളുടെ വീടുകളില്‍നിന്നു നീക്കേണം; ഒന്നാം ദിവസംമുതല്‍ ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പുള്ള അപ്പം തിന്നാല്‍ അവനെ യിസ്രായേലില്‍നിന്നു ഛേദിച്ചുകളയേണം.
16
ഒന്നാം ദിവസത്തിലും ഏഴാം ദിവസത്തിലും നിങ്ങള്‍ക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്നു അവരവര്‍ക്കും വേണ്ടുന്ന ഭക്ഷണം ഒരുക്കുകയല്ലാതെ ഒരു വേലയും ചെയ്യരുതു.
17
പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ നിങ്ങള്‍ ആചരിക്കേണം; ഈ ദിവസത്തില്‍ തന്നേയാകുന്നു ഞാന്‍ നിങ്ങളുടെ ഗണങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചിരിക്കുന്നതു; അതുകൊണ്ടു ഈ ദിവസം തലമുറതലമുറയായും നിത്യനിയമമായും നിങ്ങള്‍ ആചരിക്കേണം.
പുറപ്പാട് 13:6
ഏഴു ദിവസം നീ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഏഴാം ദിവസം യഹോവേക്കു ഒരു ഉത്സവം ആയിരിക്കേണം.
ലേവ്യപുസ്തകം 23:6
ആ മാസം പതിനഞ്ചാം തിയ്യതി യഹോവേക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം.