ഹോര്‍യ്യരും പണ്ടു സേയീരില്‍ പാര്‍ത്തിരുന്നു; എന്നാല്‍ ഏശാവിന്റെ മക്കള്‍ അവരെ തങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളകയും സംഹരിക്കയും അവര്‍ക്കും പകരം കുടിപാര്‍ക്കയും ചെയ്തു; യിസ്രായേലിന്നു യഹോവ കൊടുത്ത അവകാശദേശത്തു അവര്‍ ചെയ്തതുപോലെ തന്നേ. -
ഹെശ്ബോനും എലെയാലെയും നിലവിളിക്കുന്നു; അവരുടെ ഒച്ച യഹസ്വരെ കേള്‍ക്കുന്നു; അതുകൊണ്ടു മോവാബിന്റെ ആയുധപാണികള്‍ അലറുന്നു; അവന്റെ പ്രാണന്‍ അവന്റെ ഉള്ളില്‍ നടങ്ങുന്നു.
അതുകൊണ്ടു ഞാന്‍ യസേരിനോടുകൂടെ ശിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു കരയും; ഹെശ്ബോനേ, എലെയാലേ, ഞാന്‍ നിന്നെ എന്റെ കണ്ണുനീരുകൊണ്ടു നനെക്കും; നിന്റെ വേനല്‍ക്കനികള്‍ക്കും നിന്റെ കൊയ്ത്തിന്നും പോര്‍ വിളി നേരിട്ടിരിക്കുന്നു.
ആകയാല്‍ ഞാന്‍ അമ്മോന്യരുടെ രബ്ബയില്‍ യുദ്ധത്തിന്റെ ആര്‍പ്പുവിളി കേള്‍പ്പിക്കുന്ന കാലം വരുന്നു എന്നു യഹോവയുടെ അരുളപ്പാടു; അന്നു അതു ശൂന്യമായി കലക്കുന്നാകും; അതിന്റെ പുത്രീനഗരങ്ങളും തീ പിടിച്ചു വെന്തുപോകും; യിസ്രായേല്‍ തന്നേ കൈവശമാക്കിയവരെ കൈവശമാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
നിന്റെ ജ്യേഷ്ഠത്തി നിന്റെ ഇടത്തുഭാഗത്തു തന്റെ പുത്രിമാരുമായി പാര്‍ക്കുംന്ന ശമര്‍യ്യ; നിന്റെ അനുജത്തി നിന്റെ വലത്തുഭാഗത്തു തന്റെ പുത്രിമാരുമായി പാര്‍ക്കുംന്ന സൊദോം.