എന്നാല്‍ രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും എത്രയും വളരെ ആടുമാടുകള്‍ ഉണ്ടായിരുന്നു; അവര്‍ യസേര്‍ദേശവും ഗിലെയാദ്ദേശവും ആടുമാടുകള്‍ക്കു കൊള്ളാകുന്ന സ്ഥലം എന്നു കണ്ടിട്ടു വന്നു
2
മോശെയൊടും പുരോഹിതനായ എലെയാസാരിനോടും സഭയിലെ പ്രഭുക്കന്മാരോടും സംസാരിച്ചു
3
അതാരോത്ത്, ദീബോന്‍ , യസേര്‍, നിമ്രാ, ഹെശ്ബോന്‍ , എലെയാലേ, സെബാം, നെബോ, ബെയോന്‍ 4 എന്നിങ്ങനെ യഹോവ യിസ്രായേല്‍ സഭയുടെ മുമ്പില്‍ ജയിച്ചടക്കിയ ദേശം ആടുമാടുകള്‍ക്കു കൊള്ളുകന്ന പ്രദെശം; അടിയങ്ങള്‍ക്കോ ആടുമാടുകള്‍ ഉണ്ടു.
4
അതുകൊണ്ടു നിനക്കു അടയങ്ങളോടു കൃപയുണ്ടെങ്കില്‍ ഈ ദേശം അടിയങ്ങള്‍ക്കു അവകാശമായി തരേണം; ഞങ്ങളെ യോര്‍ദ്ദാന്നക്കരെ കൊണ്ടു പോകരുതേ എന്നു പറഞ്ഞു.
യഹോവ എന്നോടുഞാന്‍ സീഹോനെയും അവന്റെ ദേശത്തെയും നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; അവന്റെ ദേശം കൈവശമാക്കേണ്ടതിന്നു അതു അടക്കുവാന്‍ തുടങ്ങുക എന്നു കല്പിച്ചു.
32
അങ്ങനെ സീഹോനും അവന്റെ സര്‍വ്വജനവും നമ്മുടെ നേരെ പുറപ്പെട്ടുവന്നു യാഹാസില്‍വെച്ചു പടയേറ്റു.
33
നമ്മുടെ ദൈവമായ യഹോവ അവനെ നമ്മുടെ കയ്യില്‍ ഏല്പിച്ചു; നാം അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സര്‍വ്വജനത്തെയും സംഹരിച്ചു.
34
അക്കാലത്തു നാം അവന്റെ എല്ലാപട്ടണങ്ങളും പിടിച്ചു പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉന്മൂലനാശം ചെയ്തു; ഒരുത്തനെയും ശേഷിപ്പിച്ചില്ല.
35
നാല്‍ക്കാലികളെയും നാം പിടിച്ച പട്ടണങ്ങളിലെ കൊള്ളയും മാത്രം നാം നമുക്കായിട്ടു എടുത്തു.
36
അര്‍ന്നോന്‍ താഴ്വരയുടെ അറ്റത്തുള്ള അരോവേരും താഴ്വരയിലെ പട്ടണവുംമുതല്‍ ഗിലെയാദ്വരെ നമ്മുടെ കൈകൂ എത്താതെ ഒരു പട്ടണവും ഉണ്ടായിരുന്നില്ല; നമ്മുടെ ദൈവമായ യഹോവ സകലവും നമ്മുടെ കയ്യില്‍ ഏല്പിച്ചു.
37
അമ്മോന്യരുടെ ദേശവും യബ്ബോക്ക്‍ നദിയുടെ ഒരു വശമൊക്കെയും മലനാട്ടിലെ പട്ടണങ്ങളും നമ്മുടെ ദൈവമായ യഹോവ നമ്മോടു വിലക്കിയ ഇടങ്ങളും മാത്രം നീ ആക്രമിച്ചില്ല.
ഹെശ്ബോന്‍ രാജാവായ സീഹോന്‍ , അസ്തരോത്തിലെ ബാശാന്‍ രാജാവായ ഔഗ് ഇങ്ങനെ യോര്‍ദ്ദാന്നക്കരെയുള്ള അമോര്‍യ്യരുടെ രണ്ടു രാജാക്കന്മാരോടും അവന്‍ ചെയ്തതൊക്കെയും ഞങ്ങള്‍ കേട്ടിരിക്കുന്നു.
യിസ്രായേല്‍മക്കള്‍ യോര്‍ദ്ദാന്നക്കരെ കിഴക്കു അര്‍ന്നോന്‍ താഴ്വരമുതല്‍ ഹെര്‍മ്മോന്‍ പര്‍വ്വതംവരെയുള്ള രാജ്യവും കിഴക്കെ അരാബ മുഴുവനും കൈവശമാക്കുകയില്‍ സംഹരിച്ചു കളഞ്ഞ തദ്ദേശരാജാക്കന്മാര്‍ ഇവര്‍ ആകുന്നു.
പിന്നെ ഞാന്‍ നിങ്ങളെ യോര്‍ദ്ദാന്നക്കരെ പാര്‍ത്തിരുന്ന അമോര്‍യ്യരുടെ ദേശത്തേക്കു കൊണ്ടുവന്നു; അവന്‍ നിങ്ങളോടു യുദ്ധംചെയ്തു; നിങ്ങള്‍ അവരുടെ ദേശം കൈവശമാക്കേണ്ടതിന്നു ഞാന്‍ അവരെ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചു, നിങ്ങളുടെ മുമ്പില്‍നിന്നു നശിപ്പിച്ചുകളഞ്ഞു.
യിസ്രായേലിന്റെ ദൈവമായ യഹോവ സീഹോനെയും അവന്റെ സകലജനത്തെയും യിസ്രായേലിന്റെ കയ്യില്‍ ഏല്പിച്ചു; അവര്‍ അവരെ തോല്പിച്ചു; ഇങ്ങനെ യിസ്രായേല്‍ ആദേശനിവാസികളായ അമോര്‍യ്യരുടെ ദേശം ഒക്കെയും കൈവശമാക്കി.
22
അര്‍ന്നോന്‍ മുതല്‍ യബ്ബോക്വരെയും മരുഭൂമിയില്‍ യോര്‍ദ്ദാന്‍ വരെയുമുള്ള അമോര്‍യ്യരുടെ ദേശം ഒക്കെയും അവര്‍ പിടിച്ചടക്കി.
23
യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനമായ യിസ്രായേലിന്റെ മുമ്പില്‍നിന്നു അമോര്‍യ്യരെ നീക്കിക്കളഞ്ഞിരിക്കെ നീ അവരുടെ അവകാശം അടക്കുവാന്‍ പോകുന്നുവോ?
അനന്തരം എഫ്രയീമ്യര്‍ ഒന്നിച്ചുകൂടി വടക്കോട്ടു ചെന്നു യിഫ്താഹിനോടുനീ അമ്മോന്യരോടു യുദ്ധംചെയ്‍വാന്‍ പോയപ്പോള്‍ കൂടെ പോരേണ്ടതിന്നു ഞങ്ങളെ വിളിക്കാഞ്ഞതു എന്തു? ഞങ്ങള്‍ നിന്നെ അകത്തിട്ടു വീട്ടിന്നു തീ വെച്ചു ചുട്ടുകളയും എന്നു പറഞ്ഞു.
യിഫ്താഹ് അവരോടുഎനിക്കും എന്റെ ജനത്തിന്നും അമ്മോന്യരോടു വലിയ കലഹം ഉണ്ടായി; ഞാന്‍ നിങ്ങളെ വളിച്ചപ്പോള്‍ നിങ്ങള്‍ അവരുടെ കയ്യില്‍നിന്നു എന്നെ രക്ഷിച്ചില്ല.
യിസ്രായേല്‍ഗോത്രങ്ങളില്‍നിന്നു മിസ്പയില്‍ യഹോവയുടെ അടുക്കല്‍ വരാതെ ആരെങ്കിലും ഉണ്ടോ എന്നു അവര്‍ അന്വേഷിച്ചപ്പോള്‍ ഗിലെയാദിലെ യാബേശില്‍ നിന്നു ആരും പാളയത്തില്‍ സഭെക്കു വന്നിട്ടില്ല എന്നു കണ്ടു.
ഞാനോ അമോര്‍യ്യനെ അവരുടെ മുമ്പില്‍നിന്നു നശിപ്പിച്ചുകളഞ്ഞു; അവന്റെ ഉയരം ദേവദാരുക്കളുടെ ഉയരംപോലെയായിരുന്നു; അവര്‍ കരുവേലകങ്ങള്‍പോലെ ശക്തിയുള്ളവനുമായിരുന്നു; എങ്കിലും ഞാന്‍ മീതെ അവന്റെ ഫലവും താഴെ അവന്റെ വേരും നശിപ്പിച്ചുകളഞ്ഞു.
അവിടെനിന്നു പുറപ്പെട്ടു അമോര്‍യ്യരുടെ ദേശത്തുനിന്നു ഉത്ഭവിച്ചു മരുഭൂമിയില്‍ കൂടി ഒഴുകുന്ന അര്‍ന്നോന്‍ തോട്ടിന്നക്കരെ പാളയമിറങ്ങി; അര്‍ന്നോന്‍ മോവാബിന്നും അമോര്‍യ്യര്‍ക്കും മദ്ധ്യേ മോവാബിന്നുള്ള അതിര്‍ ആകുന്നു. അതുകൊണ്ടു