4
നീ ജനത്തോടു കല്പിക്കേണ്ടതു എന്തെന്നാല്‍സേയീരില്‍ കുടിയിരിക്കുന്ന ഏശാവിന്റെ മക്കളായ നിങ്ങളുടെ സഹോദരന്മാരുടെ അതിരില്‍കൂടി നിങ്ങള്‍ കടപ്പാന്‍ പോകുന്നു. അവര്‍ നിങ്ങളെ പേടിക്കും; ആകയാല്‍ ഏറ്റവും സൂക്ഷിച്ചുകൊള്ളേണം.
5
നിങ്ങള്‍ അവരോടു പടയെടുക്കരുതുഅവരുടെ ദേശത്തു ഞാന്‍ നിങ്ങള്‍ക്കു ഒരു കാല്‍ വെപ്പാന്‍ പോലും ഇടം തരികയില്ല; സേയീര്‍പര്‍വ്വതം ഞാന്‍ ഏശാവിന്നു അവകാശമായി കൊടുത്തിരിക്കുന്നു.
6
നിങ്ങള്‍ അവരോടു ആഹാരം വിലെക്കു വാങ്ങി കഴിക്കേണം; വെള്ളവും വിലെക്കു വാങ്ങി കുടിക്കേണം.
7
നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിച്ചിരിക്കുന്നു; ഈ മഹാമരുഭൂമിയില്‍ നീ സഞ്ചരിക്കുന്നതു അവന്‍ അറിഞ്ഞിരിക്കുന്നു; ഈ നാല്പതു സംവത്സരം നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരുന്നു; നിനക്കു യാതൊന്നിന്നും മുട്ടും വന്നിട്ടില്ല.
8
അങ്ങനെ നാം സേയീരില്‍ കുടിയിരുന്ന ഏശാവിന്റെ മക്കളായ നമ്മുടെ സഹോദരന്മാരെ ഒഴിച്ചു അരാബവഴിയായി ഏലാത്തിന്റെയും എസ്യോന്‍ -ഗേബെരിന്റെയും അരികത്തുകൂടി കടന്നിട്ടു തിരിഞ്ഞു മോവാബ് മരുഭൂമിയിലേക്കുള്ള വഴിയായി കടന്നുപോന്നു.
9
അപ്പോള്‍ യഹോവ എന്നോടു കല്പിച്ചതുമോവാബ്യരെ ഞെരുക്കരുതു; അവരോടു പടയെടുക്കയും അരുതു; ഞാന്‍ അവരുടെ ദേശത്തു നിനക്കു ഒരു അവകാശം തരികയില്ല; ആര്‍ദേശത്തെ ഞാന്‍ ലോത്തിന്റെ മക്കള്‍ക്കു അവകാശമായി കൊടുത്തിരിക്കുന്നു -
10
വലിപ്പവും പെരുപ്പവും അനാക്യരെപ്പോലെ പൊക്കവുമുള്ള ജാതിയായ ഏമ്യര്‍ പണ്ടു അവിടെ പാര്‍ത്തിരുന്നു.
11
ഇവരെ അനാക്യരെപ്പോലെ മല്ലന്മാര്‍ എന്നു വിചാരിച്ചുവരുന്നു; മോവാബ്യരോ അവര്‍ക്കും ഏമ്യര്‍ എന്നു പേര്‍ പറയുന്നു.
12
ഹോര്‍യ്യരും പണ്ടു സേയീരില്‍ പാര്‍ത്തിരുന്നു; എന്നാല്‍ ഏശാവിന്റെ മക്കള്‍ അവരെ തങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളകയും സംഹരിക്കയും അവര്‍ക്കും പകരം കുടിപാര്‍ക്കയും ചെയ്തു; യിസ്രായേലിന്നു യഹോവ കൊടുത്ത അവകാശദേശത്തു അവര്‍ ചെയ്തതുപോലെ തന്നേ. -
13
ഇപ്പോള്‍ എഴുന്നേറ്റു സേരെദ് തോടു കടപ്പിന്‍ എന്നു കല്പിച്ചതുപോലെ നാം സേരെദ് തോടു കടന്നു;
14
നാം കാദേശ് ബര്‍ന്നേയയില്‍ നിന്നു പുറപ്പെട്ടതുമുതല്‍ സേരെദ് തോടു കടക്കുംവരെയുള്ള കാലം മുപ്പത്തെട്ടു സംവത്സരം ആയിരുന്നു; അതിന്നിടയില്‍ യോദ്ധാക്കളായിരുന്ന തലമുറ ഒക്കെയും യഹോവ അവരോടു സത്യം ചെയ്തതുപോലെ പാളയത്തില്‍നിന്നു മുടിഞ്ഞുപോയി.
15
അവര്‍ മുടിഞ്ഞുതീരുംവരെ യഹോവയുടെ കൈ അവരെ പാളയത്തില്‍നിന്നു നശിപ്പിപ്പാന്‍ തക്കവണ്ണം അവര്‍ക്കും വിരോധമായിരുന്നു.
16
ഇങ്ങനെ യോദ്ധാക്കള്‍ ഒക്കെയും ജനത്തിന്റെ ഇടയില്‍നിന്നു മരിച്ചു ഒടുങ്ങിയശേഷം
17
യഹോവ എന്നോടു കല്പിച്ചതു
18
നീ ഇന്നു ആര്‍ എന്ന മോവാബ്യദേശത്തുകൂടി കടപ്പാന്‍ പോകുന്നു.
19
അമ്മോന്യരോടു അടുത്തു ചെല്ലുമ്പോള്‍ അവരെ ഞെരുക്കരുതു; അവരോടു പടയെടുക്കയും അരുതു; ഞാന്‍ അമ്മോന്യരുടെ ദേശത്തു നിനക്കു അവകാശം തരികയില്ല; അതു ഞാന്‍ ലോത്തിന്റെ മക്കള്‍ക്കു അവകാശമായി കൊടുത്തിരിക്കുന്നു. -
20
അതും മല്ലന്മാരുടെ ദേശമെന്നു വിചാരിച്ചുവരുന്നു; മല്ലന്മാര്‍ പണ്ടു അവിടെ പാര്‍ത്തിരുന്നു; അമ്മോന്യര്‍ അവരെ സംസുമ്മ്യര്‍ എന്നു പറയുന്നു.
21
അവര്‍ വലിപ്പവും പെരുപ്പവും അനാക്യരെപ്പോലെ പൊക്കവുമുള്ള ജാതിയായിരുന്നു; എങ്കിലും യഹോവ അവരെ അവരുടെ മുമ്പില്‍നിന്നു നശിപ്പിച്ചു; ഇങ്ങനെ അവര്‍ അവരുടെ ദേശം കൈവശമാക്കി അവരുടെ സ്ഥലത്തു കുടിപാര്‍ത്തു.
22
അവന്‍ സേയീരില്‍ പാര്‍ക്കുംന്ന ഏശാവിന്റെ മക്കള്‍ക്കുവേണ്ടി ചെയ്തതുപോലെ തന്നേ, അവന്‍ ഹോര്‍യ്യരെ അവരുടെ മുമ്പില്‍നിന്നു നശിപ്പിച്ചിട്ടു അവര്‍ അവരുടെ ദേശം കൈവശമാക്കി അവരുടെ സ്ഥലത്തു ഇന്നുവരെയും പാര്‍ക്കുംന്നു.
23
കഫ്തോരില്‍നിന്നു വന്ന കഫ്തോര്‍യ്യരും ഗസ്സാവരെയുള്ള ഊരുകളില്‍ പാര്‍ത്തിരുന്ന അവ്യരെ നശിപ്പിച്ചു അവരുടെ സ്ഥലത്തു കുടിപാര്‍ത്തു -
24
നിങ്ങള്‍ എഴുന്നേറ്റു യാത്രപുറപ്പെട്ടു അര്‍ന്നോന്‍ താഴ്വര കടപ്പിന്‍ ; ഇതാ, ഞാന്‍ ഹെശ്ബോനിലെ അമോര്‍യ്യരാജാവായ സീഹോനെയും അവന്റെ ദേശത്തെയും നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; അവനോടു പടവെട്ടി അതു കൈവശമാക്കുവാന്‍ തുടങ്ങുക.
25
നിന്നെയുള്ള പേടിയും ഭീതിയും ആകാശത്തിങ്കീഴെങ്ങും ഉള്ള ജാതികളുടെ മേല്‍ വരുത്തുവാന്‍ ഞാന്‍ ഇന്നു തന്നേ തുടങ്ങും; അവര്‍ നിന്റെ ശ്രുതി കേട്ടു നിന്റെ നിമിത്തം വിറെക്കുകയും നടുങ്ങുകയും ചെയ്യും.