യിസ്രായേല്മക്കള് എനിക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളെ സംബന്ധിച്ചു അഹരോനും അവന്റെ പുത്രന്മാരും സൂക്ഷിച്ചു നില്ക്കേണമെന്നും എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കരുതെന്നും അവരോടു പറയേണം. ഞാന് യഹോവ ആകുന്നു.
നിങ്ങള് എന്റെ യാഗപീഠത്തിന്മേല് മലിന ഭോജനം അര്പ്പിക്കുന്നു. എന്നാല് നിങ്ങള്ഏതിനാല് ഞങ്ങള് നിന്നെ മലിനമാക്കുന്നു എന്നു ചോദിക്കുന്നു. യഹോവയുടെ മേശ നിന്ദ്യം എന്നു നിങ്ങള് പറയുന്നതിനാല് തന്നേ.
അതുകൊണ്ടു അയോഗ്യമായി അപ്പം തിന്നുകയോ കര്ത്താവിന്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവന് എല്ലാം കര്ത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരന് ആകും.