మోషే యెహోవా మాట విని, పారాను అరణ్యమునుండి వారిని పంపెను. వారందరు ఇశ్రాయేలీయులలో ముఖ్యులు.
സംഖ്യാപുസ്തകം 12:16
അതിന്റെ ശേഷം ജനം ഹസേരോത്തില്‍നിന്നു പുറപ്പെട്ടു പാരാന്‍ മരുഭൂമിയില്‍ പാളയമിറങ്ങി.
സംഖ്യാപുസ്തകം 32:8
അവര്‍ എസ്കോല്‍ താഴ്വരയൊളം ചെന്നു ദേശം കണ്ടശേഷം യഹോവ യിസ്രായേല്‍മക്കള്‍ക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു പോകാതിരിക്കത്തക്കവണ്ണം അവരെ അധൈര്യപ്പെടുത്തി.
ആവർത്തനം 1:19
പിന്നെ നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം ഹോരേബില്‍നിന്നു പുറപ്പെട്ടശേഷം നിങ്ങള്‍ കണ്ടഭയങ്കരമായ മഹാമരുഭൂമിയില്‍കൂടി നാം അമോര്‍യ്യരുടെ മലനാട്ടിലേക്കുള്ള വഴിയായി സഞ്ചരിച്ചു കാദേശ്ബര്‍ന്നേയയില്‍ എത്തി.
ആവർത്തനം 1:23
ആ വാക്കു എനിക്കു ബോധിച്ചു; ഞാന്‍ ഔരോ ഗോത്രത്തില്‍നിന്നു ഔരോ ആള്‍ വീതം പന്ത്രണ്ടുപേരെ നിങ്ങളുടെ കൂട്ടത്തില്‍നിന്നു തിരഞ്ഞെടുത്തു.
ആവർത്തനം 9:23
നിങ്ങള്‍ ചെന്നു ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ള ദേശം കൈവശമാക്കുവിന്‍ എന്നു കല്പിച്ചു യഹോവ നിങ്ങളെ കാദേശ്--ബര്‍ന്നേയയില്‍നിന്നു അയച്ചപ്പോഴും നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനയോടു മറുത്തു; അവനെ വിശ്വസിച്ചില്ല; അവന്റെ വാക്കു അനുസരിച്ചതുമില്ല.