తరువాత
സംഖ്യാപുസ്തകം 11:35
കിബ്രോത്ത്-ഹത്താവ വിട്ടു ജനം ഹസേരോത്തിലേക്കു പുറപ്പെട്ടു ചെന്നു ഹസേരോത്തില്‍ പാര്‍ത്തു.
സംഖ്യാപുസ്തകം 33:18
ഹസേരോത്തില്‍നിന്നു പുറപ്പെട്ടു രിത്ത്മയില്‍ പാളയമിറങ്ങി.
అరణ్యములో
സംഖ്യാപുസ്തകം 10:12
അപ്പോള്‍ യിസ്രായേല്‍മക്കള്‍ സീനായിമരുഭൂമിയില്‍നിന്നു യാത്രപുറപ്പെട്ടു; മേഘം പാറാന്‍ മരുഭൂമിയില്‍ വന്നുനിന്നു.
സംഖ്യാപുസ്തകം 13:3
അങ്ങനെ മോശെ യഹോവയുടെ കല്പനപ്രകാരം പാരാന്‍ മരുഭൂമിയില്‍നിന്നു അവരെ അയച്ചു; ആ പുരുഷന്മാര്‍ ഒക്കെയും യിസ്രായേല്‍മക്കളില്‍ തലവന്മാര്‍ ആയിരുന്നു.
സംഖ്യാപുസ്തകം 13:26
അവര്‍ യാത്രചെയ്തു പാറാന്‍ മരുഭൂമിയിലെ കാദേശില്‍ മോശെയുടെയും അഹരോന്റെയും യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയുടെയും അടുക്കല്‍വന്നു അവരോടും സര്‍വ്വസഭയോടും വര്‍ത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു.
ആദിപുസ്തകം 21:21
അവന്‍ പാരാന്‍ മരുഭൂമിയില്‍ പാര്‍ത്തു; അവന്റെ അമ്മ മിസ്രയീംദേശത്തുനിന്നു അവന്നു ഒരു ഭാര്യയെ കൊണ്ടുവന്നു.
1 ശമൂവേൽ 25:1
ശമൂവേല്‍ മരിച്ചു; യിസ്രായേല്‍ ഒക്കെയും ഒരുമിച്ചുകൂടി അവനെക്കുറിച്ചു വിലപിച്ചു, രാമയില്‍ അവന്റെ വീട്ടിന്നരികെ അവനെ അടക്കം ചെയ്തു. ദാവീദ് പുറപ്പെട്ടു പാരാന്‍ മരുഭൂമിയില്‍ പോയി പാര്‍ത്തു.
ഹബക്കൂക്ക് 3:3
ദൈവം തേമാനില്‍നിന്നും പരിശുദ്ധന്‍ പാറാന്‍ പര്‍വ്വതത്തില്‍നിന്നും വരുന്നു. സേലാ. അവന്റെ പ്രഭ ആകാശത്തെ മൂടുന്നു; അവന്റെ സ്തുതിയാല്‍ ഭൂമി നിറഞ്ഞിരിക്കുന്നു.