మేఘము
പുറപ്പാട് 33:7-10
7
മോശെ കൂടാരം എടുത്തു പാളയത്തിന്നു പുറത്തു പാളയത്തില്‍നിന്നു ദൂരത്തു അടിച്ചു; അതിന്നു സമാഗമനക്കുടാരം എന്നു പേര്‍ ഇട്ടു. യഹോവയെ അന്വേഷിക്കുന്നവനെല്ലാം പുറപ്പെട്ടു പാളയത്തിന്നു പുറത്തുള്ള സമാഗമന കൂടാരത്തിലേക്കു ചെന്നു.
8
മോശെ കൂടാരത്തിലേക്കു പോകുമ്പോള്‍ ജനം ഒക്കെയും എഴുന്നേറ്റു ഒരോരുത്തന്‍ താന്താന്റെ കൂടാരവാതില്‍ക്കല്‍ നിന്നു, മോശെ കൂടാരത്തിന്നകത്തു കടക്കുവേളം അവനെ നോക്കിക്കൊണ്ടിരുന്നു.
9
മോശെ കൂടാരത്തില്‍ കടക്കുമ്പോള്‍ മേഘസ്തംഭം ഇറങ്ങി കൂടാരവാതില്‍ക്കല്‍ നില്‍ക്കയും യഹോവ മോശെയോടു സംസാരിക്കയും ചെയ്തു.
10
ജനം എല്ലാം കൂടാരവാതില്‍ക്കല്‍ മേഘസ്തംഭം നിലക്കുന്നതു കണ്ടു. ജനം എല്ലാം എഴുന്നേറ്റു ഔരോരുത്തന്‍ താന്താന്റെ കൂടാരവാതില്‍ക്കല്‍വെച്ചു നമസ്കരിച്ചു.
യെഹെസ്കേൽ 10:4
എന്നാല്‍ യഹോവയുടെ മഹത്വം കെരൂബിന്മേല്‍നിന്നു പൊങ്ങി ആലയത്തിന്റെ ഉമ്മരപ്പടിക്കു മീതെ നിന്നു; ആലയം മേഘംകൊണ്ടു നിറഞ്ഞിരുന്നു; പ്രാകാരവും യഹോവയുടെ മഹത്വത്തിന്റെ ശോഭകൊണ്ടു നിറഞ്ഞിരുന്നു.
യെഹെസ്കേൽ 10:5
കെരൂബുകളുടെ ചിറകുകളുടെ ഇരെച്ചല്‍ പുറത്തെ പ്രാകാരംവരെ സര്‍വ്വശക്തനായ ദൈവം സംസാരിക്കുന്ന നാദംപോലെ കേള്‍പ്പാനുണ്ടായിരുന്നു.
യെഹെസ്കേൽ 10:18
പിന്നെ യഹോവയുടെ മഹത്വം ആലയത്തിന്റെ ഉമ്മരപ്പടി വിട്ടു പുറപ്പെട്ടു കെരൂബുകളിന്‍ മീതെ വന്നുനിന്നു.
യെഹെസ്കേൽ 10:19
അപ്പോള്‍ കെരൂബുകള്‍ ചിറകു വിടര്‍ത്തി, ഞാന്‍ കാണ്‍കെ ഭൂമിയില്‍നിന്നു മേലോട്ടു പൊങ്ങി; അവ പൊങ്ങിയപ്പോള്‍ ചക്രങ്ങളും ചേരത്തന്നേ ഉണ്ടായിരുന്നു; എല്ലാംകൂടെ യഹോവയുടെ ആലയത്തിന്റെ കിഴക്കെ പടിവാതില്‍ക്കല്‍ ചെന്നുനിന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വവും മേലെ, അവേക്കു മീതെ നിന്നു.
ഹോശേയ 9:12
അവര്‍ മക്കളെ വളര്‍ത്തിയാലും ഞാന്‍ അവരെ ഒരുത്തനും ശേഷിക്കാതവണ്ണം മക്കളില്ലാത്തവരാക്കും; ഞാന്‍ അവരെ വിട്ടു മാറിപ്പോകുമ്പോള്‍ അവര്‍ക്കും അയ്യോ കഷ്ടം!
മത്തായി 25:41
പിന്നെ അവന്‍ ഇടത്തുള്ളവരോടുശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാര്‍ക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിന്‍ .
ఎత్త బడెను
ആവർത്തനം 24:9
നിങ്ങള്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടശേഷം നിന്റെ ദൈവമായ യഹോവ വഴിയില്‍ വെച്ചു മിര്‍യ്യാമിനോടു ചെയ്തതു ഔര്‍ത്തുകൊള്‍ക.
కుష్ఠుగలది
ലേവ്യപുസ്തകം 13:2
ഒരു മനുഷ്യന്റെ ത്വക്കിന്മേല്‍ തിണര്‍പ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠത്തിന്റെ വടു കണ്ടാല്‍ അവനെ പുരോഹിതനായ അഹരോന്റെ അടുക്കലോ പുരോഹിതന്മാരായ അവന്റെ പുത്രന്മാരില്‍ ഒരുത്തന്റെ അടുക്കലോ കൊണ്ടുവരേണം.
ലേവ്യപുസ്തകം 13:3-46
3
പുരോഹിതന്‍ ത്വക്കിന്മേല്‍ ഉള്ള വടു നോക്കേണം; വടുവിന്നകത്തുള്ള രോമം വെളുത്തതും വടു ത്വക്കിനെക്കാള്‍ കുഴിഞ്ഞതും ആയി കണ്ടാല്‍ അതു കുഷ്ടലക്ഷണം; പുരോഹിതന്‍ അവനെ നോക്കി അശുദ്ധനെന്നു വിധിക്കേണം.
4
അവന്റെ ത്വക്കിന്മേല്‍ പുള്ളി വെളുത്തതും ത്വക്കിനെക്കാളും കുഴിഞ്ഞിരിക്കാത്തതും അതിന്നകത്തുള്ള രോമം വെളുത്തിരിക്കാത്തതും ആയി കണ്ടാല്‍ പുരോഹിതന്‍ ആ ലക്ഷണമുള്ളവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടക്കേണം.
5
ഏഴാം ദിവസം പുരോഹിതന്‍ അവനെ നോക്കേണം. വടു ത്വക്കിന്മേല്‍ പരക്കാതെ, കണ്ട സ്ഥിതിയില്‍ നിലക്കുന്നു എങ്കില്‍ പുരോഹിതന്‍ രണ്ടാം പ്രാവശ്യം അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.
6
ഏഴാം ദിവസം പുരോഹിതന്‍ അവനെ വീണ്ടും നോക്കേണം; വടു മങ്ങിയതായും ത്വക്കിന്മേല്‍ പരക്കാതെയും കണ്ടാല്‍ പുരോഹിതന്‍ അവനെ ശുദ്ധിയുള്ളവന്‍ എന്നു വിധിക്കേണം; അതു ചുണങ്ങത്രേ. അവന്‍ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം.
7
അവന്‍ ശുദ്ധീകരണത്തിന്നായി തന്നെത്താന്‍ പുരോഹിതനെ കാണിച്ചശേഷം ചുണങ്ങു ത്വക്കിന്മേല്‍ അധികമായി പരന്നാല്‍ അവന്‍ പിന്നെയും തന്നെത്താന്‍ പുരോഹിതനെ കാണിക്കേണം.
8
ചുണങ്ങു ത്വക്കിന്മേല്‍ പരക്കുന്നു എന്നു പുരോഹിതന്‍ കണ്ടാല്‍ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠം തന്നേ.
9
കുഷ്ഠത്തിന്റെ ലക്ഷണം ഒരു മനുഷ്യനില്‍ ഉണ്ടായാല്‍ അവനെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരേണം.
10
പുരോഹിതന്‍ അവനെ നോക്കേണം; ത്വക്കിന്മേല്‍ വെളുത്ത തിണര്‍പ്പുണ്ടായിരിക്കയും അതിലെ രോമം വെളുത്തിരിക്കയും തിണര്‍പ്പില്‍ പച്ചമാംസത്തിന്റെ ലക്ഷണം ഉണ്ടായിരിക്കയും ചെയ്താല്‍
11
അതു അവന്റെ ത്വക്കില്‍ പഴകിയ കുഷ്ഠം ആകുന്നു; പുരോഹിതന്‍ അവനെ അശുദ്ധന്‍ എന്നു വിധിക്കേണം; അവന്‍ അശുദ്ധനാകകൊണ്ടു അവനെ അകത്താക്കി അടെക്കരുതു.
12
കുഷ്ഠം ത്വക്കില്‍ അധികമായി പരന്നു രോഗിയുടെ തലതൊട്ടു കാല്‍വരെ പുരോഹിതന്‍ കാണുന്നേടത്തൊക്കെയും വടു ത്വക്കില്‍ ആസകലം മൂടിയിരിക്കുന്നു എങ്കില്‍ പുരോഹിതന്‍ നോക്കേണം;
13
കുഷ്ഠം അവന്റെ ദേഹത്തെ മുഴുവനും മൂടിയിരുന്നാല്‍ അവന്‍ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; ആസകാലം വെള്ളയായി തീര്‍ന്നു; അവന്‍ ശുദ്ധിയുള്ളവന്‍ ആകുന്നു.
14
എന്നാല്‍ പച്ചമാംസം അവനില്‍ കണ്ടാല്‍ അവന്‍ അശുദ്ധന്‍ .
15
പുരോഹിതന്‍ പച്ചമാംസം നോക്കി അവനെ അശുദ്ധനെന്നു വിധിക്കേണം. പച്ചമാംസം അശുദ്ധം; അതു കുഷ്ഠം തന്നേ.
16
എന്നാല്‍ പച്ചമാംസം മാറി വെള്ളയായി തീര്‍ന്നാല്‍ അവന്‍ പുരോഹിതന്റെ അടുക്കല്‍ വരേണം.
17
പുരോഹിതന്‍ അവനെ നോക്കേണം; വടു വെള്ളയായി തീര്‍ന്നു എങ്കില്‍ പുരോഹിതന്‍ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവന്‍ ശുദ്ധിയുള്ളവന്‍ തന്നേ.
18
ദേഹത്തിന്റെ ത്വക്കില്‍ പരുവുണ്ടായിരുന്നിട്ടു
19
സൌഖ്യമായ ശേഷം പരുവിന്റെ സ്ഥലത്തു വെളുത്ത തിണര്‍പ്പോ ചുവപ്പോടുകൂടിയ വെളുത്ത പുള്ളിയോ ഉണ്ടായാല്‍ അതു പുരോഹിതനെ കാണിക്കേണം.
20
പുരോഹിതന്‍ അതു നോക്കേണം; അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞതും അതിലെ രോമം വെളുത്തതുമായി കണ്ടാല്‍ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പരുവില്‍നിന്നുണ്ടായ കുഷ്ഠരോഗം.
21
എന്നാല്‍ പുരോഹിതന്‍ അതുനോക്കി അതില്‍ വെളുത്ത രോമം ഇല്ലാതെയും അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാല്‍ പുരോഹിതന്‍ അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.
22
അതു ത്വക്കിന്മേല്‍ അധികം പരന്നാല്‍ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.
23
എന്നാല്‍ വെളുത്ത പുള്ളി പരക്കാതെ, കണ്ട നിലയില്‍ തന്നേ നിന്നു എങ്കില്‍ അതു പരുവിന്റെ വടു അത്രേ. പുരോഹിതന്‍ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം.
24
അല്ലെങ്കില്‍ ദേഹത്തിന്റെ ത്വക്കില്‍ തീപ്പൊള്ളല്‍ ഉണ്ടായി പൊള്ളലിന്റെ വടു ചുവപ്പോടുകൂടി വെളുത്തോ വെളുത്ത തന്നേയോ ഇരിക്കുന്ന പുള്ളി ആയി തീര്‍ന്നാല്‍
25
പുരോഹിതന്‍ അതു നോക്കേണം; പുള്ളിയിലെ രോമം വെള്ളയായി തീര്‍ന്നു ത്വക്കിനെക്കാള്‍ കുഴിഞ്ഞുകണ്ടാല്‍ പൊള്ളലില്‍ ഉണ്ടായ കുഷ്ഠം; ആകയാല്‍ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.
26
എന്നാല്‍ പുരോഹിതന്‍ അതു നോക്കീട്ടു പുള്ളിയില്‍ വെളുത്തരോമം ഇല്ലാതെയും അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാല്‍ പുരോഹിതന്‍ അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.
27
ഏഴാം ദിവസം പുരോഹിതന്‍ അവനെ നോക്കേണംഅതു ത്വക്കിന്മേല്‍ പരന്നിരുന്നാല്‍ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.
28
എന്നാല്‍ പുള്ളി ത്വക്കിന്മേല്‍ പരക്കാതെ, കണ്ട നിലയില്‍ തന്നേ നില്‍ക്കയും നിറം മങ്ങിയിരിക്കയും ചെയ്താല്‍ അതു തീപ്പൊള്ളലിന്റെ തിണര്‍പ്പു ആകുന്നു; പുരോഹിതന്‍ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അതു തീപ്പൊള്ളലിന്റെ തിണര്‍പ്പത്രേ.
29
ഒരു പുരുഷന്നു എങ്കിലും ഒരു സ്ത്രിക്കു എങ്കിലും തലയിലോ താടിയിലോ ഒരു വടു ഉണ്ടായാല്‍ പുരോഹിതന്‍ വടു നോക്കേണം.
30
അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞും അതില്‍ പൊന്‍ നിറമായ നേര്‍മ്മയുള്ള രോമം ഉള്ളതായും കണ്ടാല്‍ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പുറ്റാകുന്നു; തലയിലോ താടിയിലോ ഉള്ള കുഷ്ഠം തന്നേ.
31
പുരോഹിതന്‍ പുറ്റിന്റെ വടുവിനെ നോക്കുമ്പോള്‍ അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞിരിക്കാതെയും അതില്‍ കറുത്ത രോമം ഇല്ലാതെയും കണ്ടാല്‍ പുരോഹിതന്‍ പുറ്റുവടുവുള്ളവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.
32
ഏഴാം ദിവസം പുരോഹിതന്‍ വടുവിനെ നോക്കേണം; പുറ്റു പരക്കാതെയും അതില്‍ പൊന്‍ നിറമുള്ള രോമം ഇല്ലാതെയും പുറ്റിന്റെ കാഴ്ച ത്വക്കിനെക്കാള്‍ കുഴിഞ്ഞിരിക്കാതെയും ഇരുന്നാല്‍ അവന്‍ ക്ഷൌരം ചെയ്യിക്കേണം;
33
എന്നാല്‍ പുറ്റില്‍ ക്ഷൌരം ചെയ്യരുതു; പുരോഹിതന്‍ പുറ്റുള്ളവനെ പിന്നെയും ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.
34
ഏഴാം ദിവസം പുരോഹിതന്‍ പുറ്റു നോക്കേണം; പുറ്റു ത്വക്കിന്മേല്‍ പരക്കാതെയും കാഴ്ചെക്കു ത്വക്കിനെക്കാള്‍ കുഴിഞ്ഞിരിക്കാതെയും ഇരുന്നാല്‍ പുരോഹിതന്‍ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവന്‍ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം.
35
എന്നാല്‍ അവന്റെ ശുദ്ധീകരണത്തിന്റെ ശേഷം പുറ്റു ത്വക്കിന്മേല്‍ പരന്നാല്‍
36
പുരോഹിതന്‍ അവനെ നോക്കേണം; പുറ്റു ത്വക്കിന്മേല്‍ പരന്നിരുന്നാല്‍ പുരോഹിതന്‍ പൊന്‍ നിറമുള്ള രോമം അന്വേഷിക്കേണ്ടാ; അവന്‍ അശുദ്ധന്‍ തന്നേ.
37
എന്നാല്‍ പുറ്റു കണ്ട നിലയില്‍ തന്നേ നിലക്കുന്നതായും അതില്‍ കറുത്ത രോമം മുളെച്ചതായും കണ്ടാല്‍ പുറ്റു സൌഖ്യമായി; അവന്‍ ശുദ്ധിയുള്ളവന്‍ ; പുരോഹിതന്‍ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം.
38
ഒരു പുരുഷന്നോ സ്ത്രീക്കോ ദേഹത്തിന്റെ ത്വക്കില്‍ വെളുത്ത പുള്ളി ഉണ്ടായാല്‍
39
പുരോഹിതന്‍ നോക്കേണം; ദേഹത്തിന്റെ ത്വക്കില്‍ മങ്ങിയ വെള്ളപ്പുള്ളി ഉണ്ടായാല്‍ അതു ത്വക്കില്‍ ഉണ്ടാകുന്ന ചുണങ്ങു; അവന്‍ ശുദ്ധിയുള്ളവന്‍ .
40
തലമുടി കൊഴിഞ്ഞവനോ കഷണ്ടിക്കാരനത്രേ; അവന്‍ ശുദ്ധിയുള്ളവന്‍ .
41
തലയില്‍ മുന്‍ വശത്തെ രോമം കൊഴിഞ്ഞവന്‍ മുന്‍ കഷണ്ടിക്കാരന്‍ ; അവന്‍ ശുദ്ധിയുള്ളവന്‍ .
42
പിന്‍ കഷണ്ടിയിലോ മുന്‍ കഷണ്ടിയിലോ ചുവപ്പോടുകൂടിയ വെള്ളപ്പുള്ളിയുണ്ടായാല്‍ അതു അവന്റെ പിന്‍ കഷണ്ടിയിലോ മുന്‍ കഷണ്ടിയിലോ ഉത്ഭവിക്കുന്ന കുഷ്ടം.
43
പുരോഹിതന്‍ അതു നോക്കേണം; അവന്റെ പിന്‍ കഷണ്ടിയിലോ മുന്‍ കഷണ്ടിയിലോ ത്വക്കില്‍ കുഷ്ഠത്തിന്റെ കാഴ്ചപോലെ വടുവിന്റെ തിണര്‍പ്പു ചുവപ്പോടുകൂടി വെളുത്തതായിരുന്നാല്‍ അവന്‍ കുഷ്ഠരോഗി;
44
അവന്‍ അശുദ്ധന്‍ തന്നേ; പുരോഹിതന്‍ അവനെ അശുദ്ധന്‍ എന്നു തീര്‍ത്തു വിധിക്കേണം; അവന്നു തലയില്‍ കുഷ്ഠരോഗം ഉണ്ടു.
45
വടുവുള്ള കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയേണംഅവന്റെ തല മൂടാതിരിക്കേണം; അവന്‍ അധരം മൂടിക്കൊണ്ടിരിക്കയും അശുദ്ധന്‍ അശുദ്ധന്‍ എന്നു വിളിച്ചുപറകയും വേണം.
46
അവന്നു രോഗം ഉള്ള നാള്‍ ഒക്കെയും അവന്‍ അശുദ്ധനായിരിക്കേണം; അവന്‍ അശുദ്ധന്‍ തന്നേ; അവന്‍ തനിച്ചു പാര്‍ക്കേണം; അവന്റെ പാര്‍പ്പു പാളയത്തിന്നു പുറത്തു ആയിരിക്കേണം.
2 രാജാക്കന്മാർ 5:27
ആകയാല്‍ നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിക്കും എന്നേക്കും പിടിച്ചിരിക്കും എന്നു അവനോടു പറഞ്ഞു. അവന്‍ ഹിമംപോലെ വെളുത്തു കുഷ്ഠരോഗിയായി അവനെ വിട്ടു പുറപ്പെട്ടുപോയി.
2 രാജാക്കന്മാർ 15:5
എന്നാല്‍ യഹോവ ഈ രാജാവിനെ ബാധിച്ചു. അവന്‍ ജീവപര്യന്തം കുഷ്ഠരോഗിയായി ഒരു പ്രത്യേകശാലയില്‍ പാര്‍ത്തിരുന്നു; രാജകുമാരനായ യോഥാം രാജധാനിക്കു വിചാരകനായി ദേശത്തെ ജനത്തിന്നു ന്യായപാലനം ചെയ്തു.
2 ദിനവൃത്താന്തം 26:19-21
19
ധൂപം കാട്ടുവാന്‍ കയ്യില്‍ ധൂപകലശം പിടിച്ചിരിക്കെ ഉസ്സീയാവു കോപിച്ചു; അവന്‍ പുരോഹിതന്മാരോടു കോപിച്ചുകൊണ്ടിരിക്കയില്‍ തന്നേ യഹോവയുടെ ആലയത്തില്‍ ധൂപപീഠത്തിന്റെ അരികെ വെച്ചു പുരോഹിതന്മാര്‍ കാണ്‍കെ അവന്റെ നെറ്റിമേല്‍ കുഷ്ഠം പൊങ്ങി.
20
മഹാപുരോഹിതനായ അസര്‍യ്യാവും സകലപുരോഹിതന്മാരും അവനെ നോക്കി, അവന്റെ നെറ്റിയില്‍ കുഷ്ഠം പിടിച്ചിരിക്കുന്നതു കണ്ടിട്ടു അവനെ ക്ഷണം അവിടെനിന്നു പുറത്താക്കി; യഹോവ തന്നെ ബാധിച്ചതുകൊണ്ടു അവന്‍ തന്നേയും പുറത്തുപോകുവാന്‍ ബദ്ധപ്പെട്ടു.
21
അങ്ങനെ ഉസ്സീയാരാജാവു ജീവപര്യന്തം കുഷ്ടരോഗിയായിരുന്നു; അവന്‍ യഹോവയുടെ ആലയത്തില്‍നിന്നു ഭ്രഷ്ടനായിരുന്നതിനാല്‍ ഒരു പ്രത്യേകശാലയില്‍ കുഷ്ഠരോഗിയായി താമസിച്ചു. അവന്റെ മകനായ യോഥാം രാജധാനിക്കു മേല്‍വിചാരകനായി ദേശത്തിലെ ജനത്തിന്നു ന്യായപാലനം ചെയ്തുവന്നു.