రాత్రియందు మంచు పాళెము మీద కురిసినప్పుడు ఆ మన్నా దాని వెంటనే పడెను.
പുറപ്പാട് 16:13
വൈകുന്നേരം കാടകള്‍ വന്നു പാളയത്തെ മൂടി; പ്രഭാതകാലത്തു പാളയത്തിന്റെ ചുറ്റും മഞ്ഞു വീണുകിടന്നു.
പുറപ്പാട് 16:14
വീണുകിടന്ന മഞ്ഞു മാറിയ ശേഷം മരുഭൂമിയില്‍ എല്ലാടവും ചെതുമ്പലിന്റെ മാതിരിയില്‍ ഒരു നേരിയ വസ്തു ഉറെച്ച മഞ്ഞുപോലെ നിലത്തു കിടക്കുന്നതു കണ്ടു.
ആവർത്തനം 32:2
മഴപോലെ എന്റെ ഉപദേശം പൊഴിയും; എന്റെ വചനം മഞ്ഞുപോലെയും ഇളമ്പുല്ലിന്മേല്‍ പൊടിമഴപോലെയും സസ്യത്തിന്മേല്‍ മാരിപോലെയും ചൊരിയും.
സങ്കീർത്തനങ്ങൾ 78:23-25
23
അവന്‍ മീതെ മേഘങ്ങളോടു കല്പിച്ചു; ആകാശത്തിന്റെ വാതിലുകളെ തുറന്നു.
24
അവര്‍ക്കും തിന്മാന്‍ മന്ന വര്‍ഷിപ്പിച്ചു; സ്വര്‍ഗ്ഗീയധാന്യം അവര്‍ക്കും കൊടുത്തു.
25
മനുഷ്യര്‍ ശക്തിമാന്മാരുടെ അപ്പം തിന്നു; അവന്‍ അവര്‍ക്കും തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു.
സങ്കീർത്തനങ്ങൾ 105:40
അവര്‍ ചോദിച്ചപ്പോള്‍ അവന്‍ കാടകളെ കൊടുത്തു; സ്വര്‍ഗ്ഗീയഭോജനംകൊണ്ടും അവര്‍ക്കും തൃപ്തിവരുത്തി.