యెహోవా
ആദിപുസ്തകം 18:14
യഹോവയാല്‍ കഴിയാത്ത കാര്യം ഉണ്ടോ? ഒരു ആണ്ടു കഴിഞ്ഞിട്ടു ഈ സമയമാകുമ്പോള്‍ ഞാന്‍ നിന്റെ അടുക്കല്‍ മടങ്ങിവരും; സാറെക്കു ഒരു മകന്‍ ഉണ്ടാകും എന്നു അരുളിച്ചെയ്തു.
സങ്കീർത്തനങ്ങൾ 78:41
അവര്‍ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു.
യെശയ്യാവ് 50:2
ഞാന്‍ വന്നപ്പോള്‍ ആരും ഇല്ലാതിരിപ്പാനും ഞാന്‍ വിളിച്ചപ്പോള്‍ ആരും ഉത്തരം പറയാതിരിപ്പാനും സംഗതി എന്തു? വീണ്ടെടുപ്പാന്‍ കഴിയാതവണ്ണം എന്റെ കൈ വാസ്തവമായി കുറുകിയിരിക്കുന്നുവോ? അല്ല, വിടുവിപ്പാന്‍ എനിക്കു ശക്തിയില്ലയോ? ഇതാ, എന്റെ ശാസനകൊണ്ടു ഞാന്‍ സമുദ്രത്തെ വറ്റിച്ചുകളയുന്നു; നദികളെ മരുഭൂമികളാക്കുന്നു; വെള്ളം ഇല്ലായ്കയാല്‍ അവയിലെ മത്സ്യം ദാഹംകൊണ്ടു ചത്തുനാറുന്നു.
യെശയ്യാവ് 59:1
രക്ഷിപ്പാന്‍ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേള്‍പ്പാന്‍ കഴിയാതവണ്ണം അവന്റെ ചെവി മന്‍ ദമായിട്ടുമില്ല
മീഖാ 2:7
യാക്കോബ്ഗൃഹമേ, ഇതെന്തൊരു വാക്കാകുന്നു? യഹോവ മുന്‍ കോപിയോ? അങ്ങനെയോ അവന്റെ പ്രവൃത്തികള്‍? നേരായി നടക്കുന്നവന്നു എന്റെ വചനങ്ങള്‍ ഗണകരമല്ലയോ?
മത്തായി 19:26
യേശു അവരെ നോക്കി“അതു മനുഷ്യര്‍ക്കും അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം” എന്നു പറഞ്ഞു.
ലൂക്കോസ് 1:37
ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു.
thou shalt
സംഖ്യാപുസ്തകം 23:19
വ്യാജം പറവാന്‍ ദൈവം മനുഷ്യനല്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യപുത്രനുമല്ല; താന്‍ കല്പിച്ചതു ചെയ്യാതിരിക്കുമോ? താന്‍ അരുളിച്ചെയ്തതു നിവര്‍ത്തിക്കാതിരിക്കുമോ?
2 രാജാക്കന്മാർ 7:2
രാജാവിന്നു കൈത്താങ്ങല്‍ കൊടുക്കുന്ന അകമ്പടിനായകന്‍ ദൈവപുരുഷനോടുയഹോവ ആകാശത്തില്‍ കിളിവാതിലുകള്‍ ഉണ്ടാക്കിയാലും ഈ കാര്യം സാധിക്കുമോ എന്നു പറഞ്ഞു. അതിന്നു അവന്‍ നിന്റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതില്‍ നിന്നു തിന്നുകയില്ല എന്നു പറഞ്ഞു.
2 രാജാക്കന്മാർ 7:17-19
17
രാജാവു തനിക്കു കൈത്താങ്ങല്‍ കൊടുക്കുന്ന അകമ്പടിനായകനെ വാതില്‍ക്കല്‍ വിചാരകനായി നിയമിച്ചിരുന്നു; ജനം അവനെ ചവിട്ടിക്കളഞ്ഞു; രാജാവു ദൈവപുരുഷന്റെ അടുക്കല്‍ വന്നപ്പോള്‍ അവന്‍ പറഞ്ഞിരുന്നതുപോലെ അവന്‍ മരിച്ചുപോയി.
18
നാളെ ഈ നേരത്തു ശമര്‍യ്യയുടെ പടിവാതില്‍ക്കല്‍ ശേക്കെലിന്നു രണ്ടു സെയാ യവവും ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും വിലക്കുമെന്നു ദൈവപുരുഷന്‍ രാജാവിനോടു പറഞ്ഞപ്പോള്‍ ഈ അകമ്പടിനായകന്‍ ദൈവപുരുഷനോടു
19
യഹോവ ആകാശത്തില്‍ കിളിവാതിലുകള്‍ ഉണ്ടാക്കിയാലും ഈ വാക്കുപോലെ സംഭവിക്കുമോ എന്നുത്തരം പറഞ്ഞു. അതിന്നു അവന്‍ ; നിന്റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതില്‍നിന്നു തിന്നുകയില്ല എന്നു പറഞ്ഞിരുന്നു.
യിരെമ്യാവു 44:28
യിരെമ്യാവു 44:29
യെഹെസ്കേൽ 12:25
യഹോവയായ ഞാന്‍ പ്രസ്താവിപ്പാന്‍ ഇച്ഛിക്കുന്ന വചനം പ്രസ്താവിക്കും; അതു താമസിയാതെ നിവൃത്തിയാകും; മത്സരഗൃഹമേ, നിങ്ങളുടെ കാലത്തു തന്നേ ഞാന്‍ വചനം പ്രസ്താവിക്കയും നിവര്‍ത്തിക്കയും ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
യെഹെസ്കേൽ 24:14
യഹോവയായ ഞാന്‍ അതു അരുളിച്ചെയ്തിരിക്കുന്നു; അതു സംഭവിക്കും; ഞാന്‍ അതു അനുഷ്ഠിക്കും; ഞാന്‍ പിന്മാറുകയില്ല, ആദരിക്കയില്ല, സഹതപിക്കയുമില്ല, നിന്റെ നടപ്പിന്നും ക്രിയകള്‍ക്കും തക്കവണ്ണം അവര്‍ നിന്നെ ന്യായം വിധിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
മത്തായി 24:35
ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.