ఈ సమస్త ప్రజలను ఒంటిగా మోయ నావలన కాదు; అది నేను భరింపలేని భారము; నీవు నాకిట్లు చేయదలచిన యెడల నన్ను చంపుము.
പുറപ്പാട് 18:18
നീ ചെയ്യുന്ന കാര്യം നന്നല്ല; നീയും നിന്നോടുകൂടെയുള്ള ഈ ജനവും ക്ഷീണിച്ചുപോകും; ഈ കാര്യം നിനക്കു അതിഭാരമാകുന്നു; ഏകനായി അതു നിവര്‍ത്തിപ്പാന്‍ നിനക്കു കഴിയുന്നതല്ല.
ആവർത്തനം 1:9-12
9
അക്കാലത്തു ഞാന്‍ നിങ്ങളോടു പറഞ്ഞതുഎനിക്കു ഏകനായി നിങ്ങളെ വഹിപ്പാന്‍ കഴികയില്ല.
10
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വര്‍ദ്ധിപ്പിച്ചിരിക്കുന്നു; ഇതാ നിങ്ങള്‍ ഇന്നു പെരുപ്പത്തില്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ ഇരിക്കുന്നു.
11
നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളെ ഇപ്പോഴുള്ളതിനെക്കാള്‍ ഇനിയും ആയിരം ഇരട്ടിയാക്കി, താന്‍ നിങ്ങളോടു അരുളിച്ചെയ്തതുപോലെ അനുഗ്രഹിക്കുമാറാകട്ടെ.
12
ഞാന്‍ ഏകനായി നിങ്ങളുടെ ഭാരവും നിങ്ങളുടെ ചുമടും നിങ്ങളുടെ വ്യവഹാരങ്ങളും വഹിക്കുന്നതു എങ്ങനെ?
സങ്കീർത്തനങ്ങൾ 89:19
അന്നു നീ ദര്‍ശനത്തില്‍ നിന്റെ ഭക്തന്മാരോടു അരുളിച്ചെയ്തതു; ഞാന്‍ വീരനായ ഒരുത്തന്നു സഹായം നലകുകയും ജനത്തില്‍നിന്നു ഒരു വൃതനെ ഉയര്‍ത്തുകയും ചെയ്തു.
യെശയ്യാവ് 9:6
നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകന്‍ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളില്‍ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേര്‍ വിളിക്കപ്പെടും.
സെഖര്യാവ് 6:13
അവന്‍ തന്നേ യഹോവയുടെ മന്ദിരം പണിയും; അവന്‍ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തില്‍ ഇരുന്നു വാഴും; അവന്‍ സിംഹാസനത്തില്‍ പുരോഹിതനുമായിരിക്കും; ഇരുവര്‍ക്കും തമ്മില്‍ സമാധാനമന്ത്രണം ഉണ്ടാകും.
2 കൊരിന്ത്യർ 2:16
ഇവര്‍ക്കും മരണത്തില്‍നിന്നു മരണത്തിലേക്കുള്ള വാസന, അവര്‍ക്കോ ജീവനില്‍നിന്നു ജീവങ്കലേക്കുള്ള വാസന തന്നേ. എന്നാല്‍ ഇതിന്നു ആര്‍ പ്രാപ്തന്‍ ?