11
അപ്പോള്‍ യെഹിസ്കീയാവു യഹോവയുടെ ആലയത്തില്‍ അറകള്‍ ഒരുക്കുവാന്‍ കല്പിച്ചു;
12
അങ്ങനെ അവര്‍ ഒരുക്കിയശേഷം വഴിപാടുകളും ദശാംശങ്ങളും നിവേദിതവസ്തുക്കളും വിശ്വസ്തതയോടെ അകത്തുകൊണ്ടുവന്നുലേവ്യനായ കോനന്യാവു അവേക്കു മേല്‍വിചാരകനും അവന്റെ അനുജന്‍ ശിമെയി രണ്ടാമനും ആയിരുന്നു.
13
യെഹിസ്കീയാരാജാവിന്റെയും ദൈവാലയപ്രമാണിയായ അസര്‍യ്യാവിന്റെയും ആജ്ഞപ്രകാരം യെഹീയേല്‍, അസസ്യാവു, നഹത്ത്, അസാഹേല്‍, യെരീമോത്ത്, യോസാബാദ്, എലീയേല്‍, യിസ്മഖ്യാവു, മഹത്ത്, ബെനായാവു എന്നിവര്‍ കോനന്യാവിന്റെയും അവന്റെ അനുജന്‍ ശിമെയിയുടെയും കീഴില്‍ വിചാരകന്മാരായിരുന്നു.
14
കിഴക്കെ വാതില്‍ കാവല്‍ക്കാരനായി ലേവ്യനായ യിമ്നയുടെ മകനായ കോരേ യഹോവയുടെ വഴിപാടുകളെയും അതിവിശുദ്ധവസ്തുക്കളെയും വിഭാഗിച്ചുകൊടുപ്പാന്‍ ദൈവത്തിന്നുള്ള ഔദാര്യദാനങ്ങള്‍ക്കു മേല്‍വിചാരകനായിരുന്നു.
15
അവന്റെ കീഴില്‍ തങ്ങളുടെ സഹോദരന്മാര്‍ക്കും, വലിയവര്‍ക്കും ചെറിയവര്‍ക്കും ക്കുറുക്കുറായി കൊടുപ്പാന്‍ ഏദെന്‍ , മിന്യാമീന്‍ , യേശുവ, ശെമയ്യാവു, അമര്‍യ്യാവു, ശെഖന്യാവു എന്നിവര്‍ പുരോഹിതനഗരങ്ങളില്‍ ഉദ്യോഗസ്ഥന്മാരായിരുന്നു.
16
മൂന്നു വയസ്സുമുതല്‍ മേലോട്ടു വംശാവലിയില്‍ ചാര്‍ത്തപ്പെട്ടിരുന്ന ആണുങ്ങളായി ഔരോ ദിവസത്തിന്റെ ആവശ്യംപോലെ ക്കുറുക്കുറായി താന്താങ്ങളുടെ തവണെക്കു ശുശ്രൂഷെക്കായിട്ടു
17
ആലയത്തില്‍ വരുന്നവരെയും പുരോഹിതന്മാരുടെ വംശാവലിയില്‍ പിതൃഭവനംപിതൃഭവനമായി ചാര്‍ത്തപ്പെട്ടവരെയും ഇരുപതു വയസ്സുമുതല്‍ മേലോട്ടു ക്കുറുക്കുറായി താന്താങ്ങളുടെ തവണമുറെക്കു ചാര്‍ത്തപ്പെട്ട ലേവ്യരെയും ഒഴിച്ചിരുന്നു.
18
സര്‍വ്വസഭയിലും അവരുടെ എല്ലാകുഞ്ഞുങ്ങളും ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി വംശാവലിയില്‍ ചാര്‍ത്തപ്പെട്ടവര്‍ക്കുംകൂടെ ഔഹരി കൊടുക്കേണ്ടതായിരുന്നു. അവര്‍ തങ്ങളുടെ ഉദ്യോഗങ്ങള്‍ക്കൊത്തവണ്ണം തങ്ങളെത്തന്നേ വിശുദ്ധിയില്‍ വിശുദ്ധീകരിച്ചുപോന്നു.
19
പുരോഹിതന്മാരുടെ സകലപുരുഷപ്രജെക്കും ലേവ്യരില്‍ വംശാവലിയായി ചാര്‍ത്തപ്പെട്ട എല്ലാവര്‍ക്കും ഔഹരികൊടുക്കേണ്ടതിന്നു അവരുടെ പട്ടണങ്ങളുടെ പുല്പുറപ്രദേശങ്ങളിലെ അഹരോന്യരായ പുരോഹിതന്മാര്‍ക്കും ഔരോ പട്ടണത്തില്‍ പേര്‍വിവരം പറഞ്ഞിരുന്ന പുരുഷന്മാരുണ്ടായിരുന്നു.