మీరు
സങ്കീർത്തനങ്ങൾ 18:21
ഞാന്‍ യഹോവയുടെ വഴികളെ പ്രമാണിച്ചു; എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.
സങ്കീർത്തനങ്ങൾ 119:102
നിന്റെ വചനം പ്രമാണിക്കേണ്ടതിന്നു ഞാന്‍ സകലദുര്‍മ്മാര്‍ഗ്ഗത്തില്‍നിന്നും കാല്‍ വിലക്കുന്നു.
യെശയ്യാവ് 30:11
വഴി വിട്ടു നടപ്പിന്‍ ; പാത തെറ്റി നടപ്പിന്‍ ; യിസ്രായേലിന്റെ പരിശുദ്ധനെ ഞങ്ങളുടെ മുമ്പില്‍നിന്നു നീങ്ങുമാറാക്കുവിന്‍ എന്നു പറയുന്നു.
യെശയ്യാവ് 59:13
അതിക്രമം ചെയ്തു യഹോവയെ നിഷേധിക്കുക, ഞങ്ങളുടെ ദൈവത്തെ വിട്ടുമാറുക, പീഠനവും മത്സരവും സംസാരിക്കുക, വ്യാജവാക്കുകളെ ഗര്‍‍ഭംധരിച്ചു ഹൃദയത്തില്‍ നിന്നു ഉച്ചരിക്കുക എന്നിവ തന്നേ
യിരെമ്യാവു 17:5
അപ്പോള്‍ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
യിരെമ്യാവു 17:13
അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുജാതികളുടെ ഇടയില്‍ ചെന്നു അന്വേഷിപ്പിന്‍ ; ഇങ്ങനെയുള്ളതു ആരെങ്കിലും കേട്ടിട്ടുണ്ടോ? യിസ്രായേല്‍കന്യക അതിഭയങ്കരമായുള്ളതു ചെയ്തിരിക്കുന്നു.
യെഹെസ്കേൽ 44:10
യിസ്രായേല്‍ തെറ്റിപ്പോയ കാലത്തു എന്നെ വിട്ടകന്നു പോയവരും എന്നെ വിട്ടു തെറ്റി വിഗ്രഹങ്ങളോടു ചേര്‍ന്നവരുമായ ലേവ്യര്‍ തന്നേ തങ്ങളുടെ അകൃത്യം വഹിക്കേണം.
ദാനീയേൽ 9:5
ഞങ്ങള്‍ പാപം ചെയ്തു, വികടമായി നടന്നു, ദുഷ്ടത പ്രവര്‍ത്തിച്ചു; ഞങ്ങള്‍ മത്സരിച്ചു നിന്റെ കല്പനകളും വിധികളും വിട്ടുമാറിയിരിക്കുന്നു.
ദാനീയേൽ 9:6
ഞങ്ങളുടെ രാജാക്കന്മാരോടും പ്രഭുക്കന്മാരോടും പിതാക്കന്മാരോടും ദേശത്തിലെ സകലജനത്തോടും നിന്റെ നാമത്തില്‍ സംസാരിച്ച നിന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വാക്കു ഞങ്ങള്‍ കേട്ടനുസരിച്ചതുമില്ല.
എബ്രായർ 3:12
സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളില്‍ ആര്‍ക്കും ഉണ്ടാകാതിരിപ്പാന്‍ നോക്കുവിന്‍ .
మీరు అనేకులను అభ్యంతరపరచి
മലാഖി 2:9
അങ്ങനെ നിങ്ങള്‍ എന്റെ വഴികളെ പ്രമാണിക്കാതെ ന്യായപാലനത്തില്‍ പക്ഷഭേദം കാണിച്ചതുകൊണ്ടു ഞാനും നിങ്ങളെ സകലജനത്തിന്നും നിന്ദിതരും നീചരുമാക്കിയിരിക്കുന്നു.
1 ശമൂവേൽ 2:17
ഇങ്ങനെ ആ യൌവനക്കാര്‍ യഹോവയുടെ വഴിപാടു നിന്ദിച്ചതുകൊണ്ടു അവരുടെ പാപം യഹോവയുടെ സന്നിധിയില്‍ ഏറ്റവും വലിയതായിരുന്നു.
1 ശമൂവേൽ 2:24
അങ്ങനെ അരുതു, എന്റെ മക്കളേ, യഹോവയുടെ ജനം നിങ്ങളെക്കുറിച്ചു പരത്തുന്നതായി ഞാന്‍ കേള്‍ക്കുന്ന കേള്‍വി നന്നല്ല.
1 ശമൂവേൽ 2:30
ആകയാല്‍ യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്റെ സന്നിധിയില്‍ നിത്യം പരിചരിക്കുമെന്നു ഞാന്‍ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നതുഅങ്ങനെ ഒരിക്കലും ആകയില്ല; എന്നെ മാനിക്കുന്നവരെ ഞാന്‍ മാനിക്കും; എന്നെ നിന്ദിക്കുന്നവര്‍ നിന്ദിതരാകും.
യെശയ്യാവ് 9:16
ഈ ജനത്തെ നടത്തുന്നവര്‍ അവരെ തെറ്റിച്ചുകളയുന്നു; അവരാല്‍ നടത്തപ്പെടുന്നവര്‍ നശിച്ചുപോകുന്നു.
യിരെമ്യാവു 18:15
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅവര്‍ എന്റെ വചനങ്ങളെ കേള്‍ക്കാതെ ശാഠ്യംപിടിച്ചിരിക്കകൊണ്ടു ഞാന്‍ ഈ നഗരത്തിന്നു വിധിച്ചിരിക്കുന്ന അനര്‍ത്ഥം ഒക്കെയും അതിന്നു അതിന്നടുത്ത എല്ലാപട്ടണങ്ങള്‍ക്കും വരുത്തും എന്നു പറഞ്ഞു.
യിരെമ്യാവു 23:11-15
മത്തായി 15:2-5
2
നിന്റെ ശിഷ്യന്മാര്‍ പൂര്‍വന്മാരുടെ സന്പ്രദായം ലംഘിക്കുന്നതു എന്തു? അവര്‍ ഭക്ഷിക്കുമ്പോള്‍ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു
3
അവന്‍ അവരോടു ഉത്തരം പറഞ്ഞതു“നിങ്ങളുടെ സന്പ്രദായംകൊണ്ടു നിങ്ങള്‍ ദൈവകല്പന ലംഘിക്കുന്നതു എന്തു?
4
അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവന്‍ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ.
5
നിങ്ങളോ ഒരുത്തന്‍ അപ്പനോടു എങ്കിലും അമ്മയോടു എങ്കിലുംനിനക്കു എന്നാല്‍ ഉപകാരമായി വരേണ്ടതു വഴിപാടു എന്നു പറഞ്ഞാല്‍
ലൂക്കോസ് 11:45
ന്യായശാസ്ത്രിമാരില്‍ ഒരുത്തന്‍ അവനോടുഗുരോ, ഇങ്ങനെ പറയുന്നതിനാല്‍ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു.
ലൂക്കോസ് 11:46
അതിന്നു അവന്‍ പറഞ്ഞതുന്യായശാസ്ത്രിമാരായ നിങ്ങള്‍ക്കും അയ്യോ കഷ്ടം; എടുപ്പാന്‍ പ്രയാസമുള്ള ചുമടുകളെ നിങ്ങള്‍ മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു; നിങ്ങള്‍ ഒരു വിരല്‍ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല.
റോമർ 2:19-24
19
ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സ്വരൂപം ന്യായപ്രമാണത്തില്‍ നിന്നു നിനക്കു ലഭിച്ചതുകൊണ്ടു നീ കുരുടര്‍ക്കും വഴി കാട്ടുന്നവന്‍ ,
20
ഇരുട്ടിലുള്ളവര്‍ക്കും വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവന്‍ , ശിശുക്കള്‍ക്കു ഉപദേഷ്ടാവു എന്നു ഉറെച്ചുമിരിക്കുന്നെങ്കില്‍-
21
ഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തതു എന്തു? മോഷ്ടിക്കരുതു എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ?
22
വ്യഭിചാരം ചെയ്യരുതു എന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രം കവര്‍ച്ച ചെയ്യുന്നുവോ?
23
ന്യായപ്രമാണത്തില്‍ പ്രശംസിക്കുന്ന നീ ന്യായപ്രമാണലംഘനത്താല്‍ ദൈവത്തെ അപമാനിക്കുന്നുവോ?
24
“നിങ്ങള്‍ നിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയില്‍ ദുഷിക്കപ്പെടുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
റോമർ 14:21
മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും സഹോദരന്നു ഇടര്‍ച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലതു.
నిరర్థకము చేసియున్నారు
മലാഖി 2:5
അവനോടുള്ള എന്റെ നിയമം ജീവനും സമാധാനവുമായിരുന്നു; അവന്‍ ഭയപ്പെടേണ്ടതിന്നു ഞാന്‍ അവന്നു അവയെ കൊടുത്തു; അവന്‍ എന്നെ ഭയപ്പെട്ടു എന്റെ നാമംനിമിത്തം വിറെക്കയും ചെയ്തു.
മലാഖി 2:10
നമുക്കെല്ലാവര്‍ക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു?
ലേവ്യപുസ്തകം 21:15
അവന്‍ തന്റെ സന്തതിയെ തന്റെ ജനത്തിന്റെ ഇടയില്‍ അശുദ്ധമാക്കരുതു; ഞാന്‍ അവനെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
നെഹെമ്യാവു 13:29
എന്റെ ദൈവമേ, അവര്‍ പൌരോഹിത്യത്തെയും പൌരോഹിത്യത്തിന്റെയും ലേവ്യരുടെയും നിയമത്തെയും മലിനമാക്കിയിരിക്കുന്നതു അവര്‍ക്കും കണക്കിടേണമേ.