శాపాస్పదమై
ആവർത്തനം 28:37
യഹോവ നിന്നെ കൊണ്ടുപോകുന്ന സകലജാതികളുടെയും ഇടയില്‍ നീ സ്തംഭനത്തിന്നും പഴഞ്ചൊല്ലിന്നും പരിഹാസത്തിന്നും വിഷയമായ്തീരും.
ആവർത്തനം 29:23-28
23
യഹോവ ഈ ദേശത്തോടു ഇങ്ങനെ ചെയ്തതു എന്തു? ഈ മഹാക്രോധാഗ്നിയുടെ കാരണം എന്തു എന്നു സകലജാതികളും ചോദിക്കും.
24
അതിന്നുണ്ടാകുന്ന മറുപടി എന്തെന്നാല്‍അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചപ്പോള്‍ അവരോടു ചെയ്തിരുന്ന നിയമം അവര്‍ ഉപേക്ഷിച്ചു;
25
തങ്ങള്‍ അറികയോ തങ്ങള്‍ക്കു നിയമിച്ചുകിട്ടുകയോ ചെയ്തിട്ടില്ലാത്ത അന്യദൈവങ്ങളെ അവര്‍ ചെന്നു സേവിക്കയും നമസ്കരിക്കയും ചെയ്തു.
26
അതുകൊണ്ടു ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ശാപം ഒക്കെയും ഈ ദേശത്തിന്മേല്‍ വരുത്തുവാന്‍ തക്കവണ്ണം യഹോവയുടെ കോപം അതിന്റെ നേരെ ജ്വലിച്ചു.
27
യഹോവ കോപത്തോടും ക്രോധത്തോടും വലിയ വെറുപ്പോടുംകൂടെ അവരെ അവരുടെ ദേശത്തുനിന്നു പറിച്ചുകളകയും ഇന്നുള്ളതുപോലെ അവരെ മറ്റൊരു ദേശത്തേക്കു തള്ളിവിടുകയും ചെയ്തു.
28
മറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നമ്മുടെ ദൈവമായ യഹോവേക്കുള്ളവയത്രേ; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്റെ സകലവചനങ്ങളും അനുസരിച്ചുനടക്കേണ്ടതിന്നു എന്നേക്കും നമുക്കും നമ്മുടെ മക്കള്‍ക്കും ഉള്ളവയാകുന്നു.
1 രാജാക്കന്മാർ 9:7
ഞാന്‍ യിസ്രായേലിന്നു കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ പറിച്ചുകളയും; എന്റെ നാമത്തിന്നു വേണ്ടി ഞാന്‍ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയവും ഞാന്‍ എന്റെ മുമ്പില്‍നിന്നു നീക്കിക്കളയും; യിസ്രായേല്‍ സകലജാതികളുടെയും ഇടയില്‍ പഴഞ്ചൊല്ലും പരിഹാസവും ആയിരിക്കും.
1 രാജാക്കന്മാർ 9:8
ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെ കണ്ടു സ്തംഭിച്ചു ചൂളകുത്തിയഹോവ ഈ ദേശത്തിന്നും ഈ ആലയത്തിന്നും ഇങ്ങനെ വരുത്തിയതു എന്തു എന്നു ചോദിക്കും.
2 ദിനവൃത്താന്തം 7:20-22
20
ഞാന്‍ അവര്‍ക്കും കൊടുത്ത എന്റെ ദേശത്തുനിന്നു അവരെ പറിച്ചുകളയും; എന്റെ നാമത്തിന്നായി ഞാന്‍ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയത്തെയും ഞാന്‍ എന്റെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞു സകലജാതികളുടെയും ഇടയില്‍ ഒരു പഴഞ്ചൊല്ലും പരിഹാസവും ആക്കിത്തീര്‍ക്കും.
21
ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെപ്പറ്റി സ്തംഭിച്ചുയഹോവ ഈ ദേശത്തിന്നും ഈ ആലയത്തിന്നും ഇങ്ങനെ വരുത്തുവാന്‍ സംഗതി എന്തു എന്നു ചോദിക്കും.
22
അതിന്നു അവര്‍തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ അവര്‍ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേര്‍ന്നു അവയെ നമസ്കരിച്ചു സേവിക്കയും ചെയ്തതുകൊണ്ടാകുന്നു അവന്‍ ഈ അനര്‍ത്ഥമൊക്കെയും അവര്‍ക്കും വരുത്തിയിരിക്കുന്നതു എന്നു ഉത്തരം പറയും.
സങ്കീർത്തനങ്ങൾ 44:13
നീ ഞങ്ങളെ അയല്‍ക്കാര്‍ക്കും അപമാനവിഷയവും ചുറ്റുമുള്ളവര്‍ക്കും നിന്ദയും പരിഹാസവും ആക്കുന്നു.
സങ്കീർത്തനങ്ങൾ 44:14
നീ ജാതികളുടെ ഇടയില്‍ ഞങ്ങളെ പഴഞ്ചൊല്ലിന്നും വംശങ്ങളുടെ നടുവില്‍ തലകുലുക്കത്തിന്നും വിഷയം ആക്കുന്നു.
സങ്കീർത്തനങ്ങൾ 44:16
എന്റെ അപമാനം ഇടവിടാതെ എന്റെ മുമ്പില്‍ ഇരിക്കുന്നു; എന്റെ മുഖത്തെ ലജ്ജ എന്നെ മൂടിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 79:4
ഞങ്ങള്‍ ഞങ്ങളുടെ അയല്‍ക്കാര്‍ക്കും അപമാനവും ചുറ്റുമുള്ളവര്‍ക്കും നിന്ദയും പരിഹാസവും ആയി തീര്‍ന്നിരിക്കുന്നു.
യെശയ്യാവ് 65:15
നിങ്ങളുടെ പേര്‍‍ നിങ്ങള്‍ എന്റെ വൃതന്മാര്‍‍കൂ ഒരു ശാപവാക്കായി വെച്ചേച്ചുപോകും; യഹോവയായ കര്‍‍ത്താവു നിന്നെ കൊന്നുകളയും; തന്റെ ദാസന്മാര്‍‍കൂ അവന്‍ വേറൊരു പേര്‍‍ വിളിക്കും
യെശയ്യാവ് 65:16
മുന്‍ പിലത്തെ കഷ്ടങ്ങള്‍ മറന്നുപോകയും അവ എന്റെ കണ്ണിന്നു മറഞ്ഞിരിക്കയും ചെയ്കകൊണ്ടു ഭൂമിയില്‍ തന്നെത്താന്‍ അനുഗ്രഹിക്കുന്നവന്‍ സത്യദൈവത്താല്‍ തന്നെത്താന്‍ അനുഗ്രഹിക്കും; ഭൂമിയില്‍ സത്യം ചെയ്യുന്നവന്‍ സത്യദൈവത്തെച്ചൊല്ലി സത്യം ചെയ്യും
യിരെമ്യാവു 24:9
ഞാന്‍ ആളയച്ചു വടക്കുള്ള സകലവംശങ്ങളെയും എന്റെ ദാസനായി ബാബേല്‍രാജാവായ നെബൂഖദ് നേസരിനെയും ഈ ദേശത്തിന്റെ നേരെയും അതിലെ നിവാസികളുടെ നേരെയും ചുറ്റും വസിക്കുന്ന ഈ സകലജാതികളുടെ നേരെയും വരുത്തി അവരെ ഉന്മൂലനാശം ചെയ്തു സ്തംഭനഹേതുവും പരിഹാസവിഷയവും ശാശ്വതശൂന്യവുമാക്കിത്തിര്‍ക്കും.
യിരെമ്യാവു 25:18
യെഹൂദാരാജാവായ ഹിസ്കീയാവിന്റെ കാലത്തു മോരഷ്ട്യനായ മീഖായാവു സകലയെഹൂദാജനത്തോടും പ്രവചിച്ചുസീയോനേ വയല്‍ പോലെ ഉഴുതുകളയും; യെരൂശലേം കലക്കുന്നായും ഈ ആലയമുള്ള പര്‍വ്വതം വനാന്തരഗിരികളായും തീരും എന്നിങ്ങനെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
യിരെമ്യാവു 26:6
ഇപ്പോഴോ ഞാന്‍ ഈ ദേശങ്ങളെ ഒക്കെയും എന്റെ ദാസനായി ബാബേല്‍രാജാവായ നെബൂഖദ്നേസരിന്റെ കയ്യില്‍ കൊടുത്തിരിക്കുന്നു; അവനെ സേവിക്കേണ്ടതിന്നു വയലിലെ മൃഗങ്ങളെയും ഞാന്‍ അവന്നു കൊടുത്തിരിക്കുന്നു.
യിരെമ്യാവു 29:18
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ യാക്കോബിന്‍ കൂടാരങ്ങളുടെ പ്രവാസം മാറ്റി അവന്റെ നിവാസങ്ങളോടു കരുണ കാണിക്കും; നഗരം അതിന്റെ കല്‍ക്കുന്നിന്മേല്‍ പണിയപ്പെടും; അരമനയും യഥാസ്ഥാനപ്പെടും.
യിരെമ്യാവു 42:18
യിരെമ്യാവു 44:12
യിരെമ്യാവു 44:22
വിലാപങ്ങൾ 2:15
കടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു; അവര്‍ യെരൂശലേംപുത്രിയെച്ചൊല്ലി ചൂളകുത്തി തലകുലുക്കിസൌന്ദര്യപൂര്‍ത്തി എന്നും സര്‍വ്വമഹീതലമോദം എന്നും വിളിച്ചുവന്ന നഗരം ഇതു തന്നേയോ എന്നു ചോദിക്കുന്നു.
വിലാപങ്ങൾ 2:16
നിന്റെ ശത്രുക്കളൊക്കെയും നിന്റെ നേരെ വായ്പിളര്‍ക്കുംന്നു; അവര്‍ ചൂളകുത്തി, പല്ലുകടിച്ചുനാം അവളെ വിഴുങ്ങിക്കളഞ്ഞു. നാം കാത്തിരുന്ന ദിവസം ഇതുതന്നേ, നമുക്കു സാദ്ധ്യമായി നാം കണ്ടു രസിപ്പാന്‍ ഇടയായല്ലോ എന്നു പറയുന്നു.
വിലാപങ്ങൾ 4:15
മാറുവിന്‍ ! അശുദ്ധന്‍ ! മാറുവിന്‍ ! മാറുവിന്‍ ! തൊടരുതു! എന്നു അവരോടു വിളിച്ചുപറയും; അവര്‍ ഔടി ഉഴലുമ്പോള്‍അവര്‍ ഇനി ഇവിടെ വന്നു പാര്‍ക്കയില്ല എന്നു ജാതികളുടെ ഇടയില്‍ പറയും.
യെഹെസ്കേൽ 5:15
ഞാന്‍ കോപത്തോടും ക്രോധത്തോടും കഠിനശിക്ഷകളോടും കൂടെ നിന്നില്‍ ന്യായവിധി നടത്തുമ്പോള്‍ നീ നിന്റെ ചുറ്റുമുള്ള ജാതികള്‍ക്കു നിന്ദയും ആക്ഷേപവും ബുദ്ധിയുപദേശവും സ്തംഭനഹേതുവും ആയിരിക്കും; യഹോവയായ ഞാന്‍ അരുളിച്ചെയ്തിരിക്കുന്നു.
ദാനീയേൽ 9:11
യിസ്രായേലൊക്കെയും നിന്റെ വചനം കേട്ടനുസരിക്കാതെ വിട്ടുമാറി നിന്റെ ന്യായപ്രമാണം ലംഘിച്ചിരിക്കുന്നു; ഇങ്ങനെ ഞങ്ങള്‍ അവനോടു പാപം ചെയ്തിരിക്കയാല്‍ ദൈവത്തിന്റെ ദാസനായ മോശെയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്ന ശാപവും ആണയും ഞങ്ങളുടെമേല്‍ ചൊരിഞ്ഞിരിക്കുന്നു.
O house
സെഖര്യാവ് 1:19
സെഖര്യാവ് 9:13
ഞാന്‍ എനിക്കു യെഹൂദയെ വില്ലായി കുലെച്ചും എഫ്രയീമിനെ നിറെച്ചുമിരിക്കുന്നു; സീയോനേ, ഞാന്‍ നിന്റെ പുത്രന്മാരെ യവനദേശമേ, നിന്റെ പുത്രന്മാരുടെ നേരെ ഉണര്‍ത്തി നിന്നെ ഒരു വീരന്റെ വാള്‍ പോലെയാക്കും.
സെഖര്യാവ് 10:6
ഞാന്‍ യെഹൂദാഗൃഹത്തെ ബലപ്പെടുത്തുകയും യോസേഫ്ഗൃഹത്തെ രക്ഷിക്കയും എനിക്കു അവരോടു കരുണയുള്ളതുകൊണ്ടു അവരെ മടക്കിവരുത്തുകയും ചെയ്യും; ഞാന്‍ അവരെ തള്ളിക്കളഞ്ഞിട്ടില്ലാത്തതുപോലെയിരിക്കും; ഞാന്‍ അവരുടെ ദൈവമായ യഹോവയല്ലോ; ഞാന്‍ അവര്‍ക്കും ഉത്തരമരുളും.
2 രാജാക്കന്മാർ 17:18-20
18
അതുനിമിത്തം യഹോവ യിസ്രായേലിനോടു ഏറ്റവും കോപിച്ചു അവരെ തന്റെ സന്നിധിയില്‍ നിന്നു നീക്കിക്കളഞ്ഞു; യെഹൂദാഗോത്രം മാത്രമല്ലാതെ ആരും ശേഷിച്ചില്ല.
19
യെഹൂദയും തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ പ്രമാണിക്കാതെ യിസ്രായേല്‍ ഉണ്ടാക്കിയ ചട്ടങ്ങളെ അനുസരിച്ചു നടന്നു.
20
ആകയാല്‍ യഹോവ യിസ്രായേല്‍സന്തതിയെ മുഴുവനും തള്ളി അവരെ താഴ്ത്തി, കൊള്ളയിടുന്നവരുടെ കയ്യില്‍ ഏല്പിച്ചു, ഒടുവില്‍ അവരെ തന്റെ സന്നിധിയില്‍നിന്നു നീക്കിക്കളഞ്ഞു.
യെശയ്യാവ് 9:20
ഒരുത്തന്‍ വലത്തുഭാഗം കടിച്ചുപറിച്ചിട്ടും വിശന്നിരിക്കും; ഇടത്തുഭാഗവും തിന്നും; തൃപ്തിവരികയുമില്ല; ഔരോരുത്തന്‍ താന്താന്റെ ഭുജത്തിന്റെ മാംസം തിന്നുകളയുന്നു.
യെശയ്യാവ് 9:21
മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും തന്നേ; അവര്‍ ഇരുവരും യെഹൂദെക്കു വിരോധമായിരിക്കുന്നു. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
യിരെമ്യാവു 32:30-32
യിരെമ്യാവു 33:24
യെഹെസ്കേൽ 37:11
പിന്നെ അവന്‍ എന്നോടു അരുളിച്ചെയ്തതുമനുഷ്യപുത്രാ, ഈ അസ്ഥികള്‍ ഇസ്രായേല്‍ഗൃഹമൊക്കെയും ആകുന്നു; ഞങ്ങളുടെ അസ്ഥികള്‍ ഉണങ്ങി, ഞങ്ങളുടെ പ്രത്യാശെക്കു ഭംഗം വന്നു, ഞങ്ങള്‍ തീരേ മുടിഞ്ഞിരിക്കുന്നു എന്നു അവര്‍ പറയുന്നു.
യെഹെസ്കേൽ 37:16-19
16
മനുഷ്യപുത്രാ, നീ ഒരു കോല്‍ എടുത്തു അതിന്മേല്‍യെഹൂദെക്കും അവനോടു ചേര്‍ന്നിരിക്കുന്ന യിസ്രായേല്‍മക്കള്‍ക്കും എന്നു എഴുതിവെക്ക; പിന്നെ മറ്റൊരു കോല്‍ എടുത്തു അതിന്മേല്‍എഫ്രയീമിന്റെ കോലായ യോസേഫിന്നും അവനോടു ചേര്‍ന്നിരിക്കുന്ന യിസ്രായേല്‍ഗൃഹത്തിന്നൊക്കെക്കും എന്നു എഴുതിവെക്ക.
17
പിന്നെ നീ അവയെ ഒരു കോലായി ഒന്നോടൊന്നു ചേര്‍ക്കുംക; അവ നിന്റെ കയ്യില്‍ ഒന്നായിത്തീരും.
18
ഇതിന്റെ താല്പര്യം എന്തെന്നു നീ ഞങ്ങളെ അറിയിക്കയില്ലയോ എന്നു നിന്റെ സ്വജാതിക്കാര്‍ നിന്നോടു ചോദിക്കുമ്പോള്‍, നീ അവരോടു പറയേണ്ടതു
19
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ എഫ്രയീമിന്റെ കയ്യിലുള്ള യോസേഫിന്‍ കോലിനെയും അവനോടു ചേര്‍ന്നിരിക്കുന്ന യിസ്രായേല്‍ഗോത്രങ്ങളെയും എടുത്തു അവരെ അവനോടു, യെഹൂദയുടെ കോലിനോടു തന്നേ, ചേര്‍ത്തു ഒരു കോലാക്കും; അവര്‍ എന്റെ കയ്യില്‍ ഒന്നായിരിക്കും.
ఆలాగే మీరు ఆశీర్వాదాస్పద మగునట్లు నేను మిమ్మును రక్షింతును
സെഖര്യാവ് 8:20-23
20
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇനി ജാതികളും അനേക പട്ടണങ്ങളിലെ നിവാസികളും വരുവാന്‍ ഇടയാകും.
21
ഒരു പട്ടണത്തിലെ നിവാസികള്‍ മറ്റൊന്നിലേക്കു ചെന്നുവരുവിന്‍ , നമുക്കു യഹോവയെ പ്രസാദിപ്പിക്കേണ്ടതിന്നും സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കേണ്ടതിന്നും പോകാം; ഞാനും പോരുന്നു എന്നു പറയും.
22
അങ്ങനെ അനേകജാതികളും ബഹുവംശങ്ങളും യെരൂശലേമില്‍ സൈന്യങ്ങളുടെ യഹോവയെ അന്വേഷിപ്പാനും യഹോവയെ പ്രസാദിപ്പിപ്പാനും വരും.
23
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുആ കാലത്തു ജാതികളുടെ സകലഭാഷകളിലുംനിന്നു പത്തുപേര്‍ ഒരു യെഹൂദന്റെ വസ്ത്രാഗ്രം പിടിച്ചുദൈവം നിങ്ങളോടു കൂടെ ഉണ്ടെന്നു ഞങ്ങള്‍ കേട്ടിരിക്കയാല്‍ ഞങ്ങള്‍ നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും.
സെഖര്യാവ് 10:6-9
6
ഞാന്‍ യെഹൂദാഗൃഹത്തെ ബലപ്പെടുത്തുകയും യോസേഫ്ഗൃഹത്തെ രക്ഷിക്കയും എനിക്കു അവരോടു കരുണയുള്ളതുകൊണ്ടു അവരെ മടക്കിവരുത്തുകയും ചെയ്യും; ഞാന്‍ അവരെ തള്ളിക്കളഞ്ഞിട്ടില്ലാത്തതുപോലെയിരിക്കും; ഞാന്‍ അവരുടെ ദൈവമായ യഹോവയല്ലോ; ഞാന്‍ അവര്‍ക്കും ഉത്തരമരുളും.
7
എഫ്രയീമ്യര്‍ വീരനെപ്പോലെയാകും; അവരുടെ ഹൃദയം വീഞ്ഞുകൊണ്ടെന്നപോലെ സന്തോഷിക്കും; അവരുടെ പുത്രന്മാര്‍ അതു കണ്ടു സന്തോഷിക്കും; അവരുടെ ഹൃദയം യഹോവയില്‍ ഘോഷിച്ചാനന്ദിക്കും.
8
ഞാന്‍ അവരെ വീണ്ടെടുത്തിരിക്കയാല്‍ അവരെ ചൂളകുത്തി ശേഖരിക്കും; അവര്‍ പെരുകിയിരുന്നതുപോലെ പെരുകും.
9
ഞാന്‍ അവരെ ജാതികളുടെ ഇടയില്‍ വിതറും; ദൂരദേശങ്ങളില്‍വെച്ചു അവര്‍ എന്നെ ഔര്‍ക്കും; അവര്‍ മക്കളോടുകൂടെ ജീവിച്ചു മടങ്ങിവരും.
ആദിപുസ്തകം 12:2
ഞാന്‍ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേര്‍ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.
ആദിപുസ്തകം 12:3
നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും; നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.
ആദിപുസ്തകം 26:4
അബ്രാഹാം എന്റെ വാക്കു കേട്ടു എന്റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു
രൂത്ത് 4:11
അതിന്നു പട്ടണവാതില്‍ക്കല്‍ ഇരുന്ന സകലജനവും മൂപ്പന്മാരും പറഞ്ഞതുഞങ്ങള്‍ സാക്ഷികള്‍ തന്നേ; നിന്റെ വീട്ടില്‍ വന്നിരിക്കുന്ന സ്ത്രീയെ യഹോവ റാഹേലിനെപ്പോലെയും ലേയയെപ്പോലെയും ആക്കട്ടെ; അവര്‍ ഇരുവരുമല്ലോ യിസ്രായേല്‍ഗൃഹം പണിതതു; എഫ്രാത്തയില്‍ നീ പ്രബലനും ബേത്ത്ളേഹെമില്‍ വിശ്രുതനുമായിരിക്ക.
രൂത്ത് 4:12
ഈ യുവതിയില്‍നിന്നു യഹോവ നിനക്കു നലകുന്ന സന്തതിയാല്‍ നിന്റെ ഗൃഹം താമാര്‍ യെഹൂദെക്കു പ്രസവിച്ച ഫേരെസിന്റെ ഗൃഹം പോലെ ആയ്തീരട്ടെ.
സങ്കീർത്തനങ്ങൾ 72:17
അവന്റെ നാമം എന്നേക്കും ഇരിക്കും; അവന്റെ നാമം സൂര്യന്‍ ഉള്ളേടത്തോളം നിലനിലക്കും; മനുഷ്യര്‍ അവന്റെ പേര്‍ ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; സകലജാതികളും അവനെ ഭാഗ്യവാന്‍ എന്നു പറയും.
യെശയ്യാവ് 19:24
അന്നാളില്‍ യിസ്രായേല്‍ ഭൂമിയുടെ മദധ്യേ ഒരു അനുഗ്രഹമായി മിസ്രയീമിനോടും അശ്ശൂരിനോടുംകൂടെ മൂന്നാമതായിരിക്കും.
യെശയ്യാവ് 19:25
സൈന്യങ്ങളുടെ യഹോവ അവരെ അനുഗ്രഹിച്ചു; എന്റെ ജനമായ മിസ്രയീമും എന്റെ കൈകളുടെ പ്രവൃത്തിയായ അശ്ശൂരും എന്റെ അവകാശമായ യിസ്രായേലും അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു അരുളിച്ചെയ്യും.
മീഖാ 5:7
യാക്കോബില്‍ ശേഷിപ്പുള്ളവര്‍ പലജാതികളുടെയും ഇടയില്‍ യഹോവയിങ്കല്‍ നിന്നുള്ള മഞ്ഞുപോലെയും മനുഷ്യന്നായി താമസിക്കയോ മനുഷ്യപുത്രന്മാര്‍ക്കായി കാത്തിരിക്കയോ ചെയ്യാതെ പുല്ലിന്മേല്‍ പെയ്യുന്ന മാരിപോലെയും ആകും.
സെഫന്യാവ് 3:20
ആ കാലത്തു ഞാന്‍ നിങ്ങളെ വരുത്തുകയും ആ കാലത്തു ഞാന്‍ നിങ്ങളെ ശേഖരിക്കയും ചെയ്യും; നിങ്ങള്‍ കാണ്‍കെ ഞാന്‍ നിങ്ങളുടെ പ്രവാസികളെ മടക്കിവരുത്തുമ്പോള്‍ ഞാന്‍ നിങ്ങളെ ഭൂമിയിലെ സകലജാതികളുടെയും ഇടയില്‍ കീര്‍ത്തിയും പ്രശംസയും ആക്കിത്തീര്‍ക്കുംമെന്നു യഹോവ അരുളിച്ചെയ്യുന്നു.
ഗലാത്യർ 3:14
അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവില്‍ ജാതികള്‍ക്കു വരേണ്ടതിന്നു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താല്‍ പ്രാപിപ്പാന്‍ തന്നേ.
ഗലാത്യർ 3:28
അതില്‍ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങള്‍ എല്ലാവരും ക്രിസ്തു യേശുവില്‍ ഒന്നത്രേ.
ഗലാത്യർ 3:29
ക്രിസ്തുവിന്നുള്ളവര്‍ എങ്കിലോ നിങ്ങള്‍ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.
ഹഗ്ഗായി 2:19
വിത്തു ഇനിയും കളപ്പുരയില്‍ കിടക്കുന്നുവോ? മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളവും ഒലിവുമരവും കായക്കുന്നില്ലയോ? ഇന്നുമുതല്‍ ഞാന്‍ നിങ്ങളെ അനുഗ്രഹിക്കും.
భయపడక ధైర్యము తెచ్చుకొనుడి
സെഖര്യാവ് 8:9
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുസൈന്യങ്ങളുടെ യഹോവയുടെ ആലയമായ മന്ദിരം പണിയേണ്ടതിന്നു അടിസ്ഥാനം ഇട്ട നാളില്‍ ഉണ്ടായിരുന്ന പ്രവാചകന്മാരുടെ വായില്‍നിന്നു ഈ വചനങ്ങളെ ഈ കാലത്തു കേള്‍ക്കുന്നവരേ, ധൈര്യപ്പെടുവിന്‍ .
യെശയ്യാവ് 35:3
തളര്‍ന്ന കൈകളെ ബലപ്പെടുത്തുവിന്‍ ; കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പിന്‍ .
യെശയ്യാവ് 35:4
മനോഭീതിയുള്ളവരോടുധൈര്യപ്പെടുവിന്‍ , ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു! അവന്‍ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിന്‍ .
യെശയ്യാവ് 41:10-16
10
ഞാന്‍ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാന്‍ നിന്റെ ദൈവം ആകുന്നു; ഞാന്‍ നിന്നെ ശക്തീകരിക്കും; ഞാന്‍ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാന്‍ നിന്നെ താങ്ങും,
11
നിന്നോടു കോപിച്ചിരിക്കുന്ന എല്ലാവരും ലജ്ജിച്ചു അമ്പരന്നുപോകും; നിന്നോടു വിവാദിക്കുന്നവര്‍ നശിച്ചു ഇല്ലാതെയാകും.
12
നിന്നോടു പോരാടുന്നവരെ നീ അന്വേഷിക്കും; കാണുകയില്ലതാനും; നിന്നോടു യുദ്ധം ചെയ്യുന്നവര്‍ നാസ്തിത്വവും ഇല്ലായ്മയുംപോലെ ആകും.
13
നിന്റെ ദൈവമായ യഹോവ എന്ന ഞാന്‍ നിന്റെ വലങ്കൈ പിടിച്ചു നിന്നോടുഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ സഹായിക്കും എന്നു പറയുന്നു.
14
പുഴുവായ യാക്കോബേ, യിസ്രായേല്‍പരിഷയേ, ഭയപ്പെടേണ്ടാ; ഞാന്‍ നിന്നെ സഹായിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു; നിന്റെ വീണ്ടെടുപ്പുകാരന്‍ യിസ്രായേലിന്റെ പരിശുദ്ധന്‍ തന്നേ.
15
ഇതാ, ഞാന്‍ നിന്നെ പുതിയതും മൂര്‍ച്ചയുള്ളതും പല്ലേറിയതും ആയ മെതിവണ്ടിയാക്കി തീര്‍ക്കുംന്നു; നീ പര്‍വ്വതങ്ങളെ മെതിച്ചു പൊടിക്കുകയും കുന്നുകളെ പതിര്‍പോലെ ആക്കുകയും ചെയ്യും.
16
നീ അവയെ പാറ്റും; കാറ്റു അവയെ പറപ്പിച്ചുകൊണ്ടുപോകും; ചുഴലിക്കാറ്റു അവയെ ചിതറിച്ചുകളയും; നീയോ യഹോവയില്‍ ഘോഷിച്ചുല്ലസിച്ചു യിസ്രായേലിന്റെ പരിശുദ്ധനില്‍ പുകഴും.
1 കൊരിന്ത്യർ 16:13
ഉണര്‍ന്നിരിപ്പിന്‍ ; വിശ്വാസത്തില്‍ നിലനില്പിന്‍ ; പുരുഷത്വം കാണിപ്പിന്‍ ; ശക്തിപ്പെടുവിന്‍ .