എന്നോടു സംസാരിക്കുന്ന ദൂതന്‍ എന്നോടു പറഞ്ഞതുനീ പ്രസംഗിച്ചു പറയേണ്ടതെന്തെന്നാല്‍സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ യെരൂശലേമിന്നും സീയോന്നും വേണ്ടി മഹാ തീക്ഷണതയോടെ എരിയുന്നു.
ഞാന്‍ രാത്രിയില്‍ ചുവന്ന കുതിരപ്പുറത്തു കയറിയിരിക്കുന്ന ഒരു പുരുഷനെ കണ്ടു; അവന്‍ ചോലയിലെ കൊഴുന്തുകളുടെ ഇടയില്‍ നിന്നു; അവന്റെ പിമ്പില്‍ ചുവപ്പും കുരാല്‍നിറവും വെണ്മയും ഉള്ള കുതിരകള്‍ ഉണ്ടായിരുന്നു.
അവര്‍ കൊഴുന്തുകളുടെ ഇടയില്‍ നിലക്കുന്ന യഹോവയുടെ ദൂതനോടുഞങ്ങള്‍ ഭൂമിയില്‍ ഊടാടി സഞ്ചരിച്ചു, സര്‍വ്വഭൂമിയും സ്വസ്ഥമായി വിശ്രമിച്ചിരിക്കുന്നതു കണ്ടു എന്നു ഉത്തരം പറഞ്ഞു.