కట్టెల క్రింది నిప్పులుగాను
യെശയ്യാവ് 10:16
അതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു അവന്റെ പുഷ്ടന്മാരുടെ ഇടയില്‍ ക്ഷയം അയക്കും; അവന്റെ മഹത്വത്തിന്‍ കീഴെ തീ കത്തുംപോലെ ഒന്നു കത്തും.
യെശയ്യാവ് 10:17
യിസ്രായേലിന്റെ വെളിച്ചം ഒരു തീയായും അവന്റെ പരിശുദ്ധന്‍ ഒരു ജ്വാലയായും ഇരിക്കും; അതു കത്തി, ഒരു ദിവസംകൊണ്ടു അവന്റെ മുള്ളും പറക്കാരയും ദഹിപ്പിച്ചുകളയും.
ഒബദ്യാവ് 1:18
അന്നു യാക്കോബ് ഗൃഹം തീയും യോസേഫ്ഗൃഹം ജ്വാലയും ഏശാവുഗൃഹം താളടിയും ആയിരിക്കും; അവര്‍ അവരെ കത്തിച്ചു ദഹിപ്പിച്ചുകളയും; ഏശാവുഗൃഹത്തിന്നു ശേഷിപ്പു ഉണ്ടാകയില്ല; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.
വെളിപ്പാട് 20:9
അവര്‍ ഭൂമിയില്‍ പരക്കെ ചെന്നു വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളയും; എന്നാല്‍ ആകാശത്തു നിന്നു തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളയും.
వారు
സെഖര്യാവ് 9:15
സൈന്യങ്ങളുടെ യഹോവ അവരെ പരിചകൊണ്ടു മറെക്കും; അവര്‍ മാംസം തിന്നു കവിണക്കല്ലു ചവിട്ടിക്കളകയും രക്തം കുടിച്ചു വീഞ്ഞുകൊണ്ടെന്നപോലെ ഘോഷിക്കയും യാഗകലശങ്ങള്‍പോലെയും യാഗപീഠത്തിന്റെ കോണുകള്‍പോലെയും നിറഞ്ഞിരിക്കയും ചെയ്യും.
സങ്കീർത്തനങ്ങൾ 149:6-9
6
അവരുടെ വായില്‍ ദൈവത്തിന്റെ പുകഴ്ചകളും അവരുടെ കയ്യില്‍ ഇരുവായ്ത്തലയുള്ള വാളും ഉണ്ടായിരിക്കട്ടെ. ജാതികള്‍ക്കു പ്രതികാരവും വംശങ്ങള്‍ക്കു ശിക്ഷയും നടത്തേണ്ടതിന്നും
7
അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും അവരുടെ പ്രഭുക്കന്മാരെ ഇരിമ്പുവിലങ്ങുകളാലും ബന്ധിക്കേണ്ടതിന്നും
8
എഴുതിയിരിക്കുന്ന വിധി അവരുടെമേല്‍ നടത്തേണ്ടതിന്നും തന്നേ.
9
അതു അവന്റെ സര്‍വ്വഭക്തന്മാര്‍ക്കും ബഹുമാനം ആകുന്നു.
യെശയ്യാവ് 41:15
ഇതാ, ഞാന്‍ നിന്നെ പുതിയതും മൂര്‍ച്ചയുള്ളതും പല്ലേറിയതും ആയ മെതിവണ്ടിയാക്കി തീര്‍ക്കുംന്നു; നീ പര്‍വ്വതങ്ങളെ മെതിച്ചു പൊടിക്കുകയും കുന്നുകളെ പതിര്‍പോലെ ആക്കുകയും ചെയ്യും.
യെശയ്യാവ് 41:16
നീ അവയെ പാറ്റും; കാറ്റു അവയെ പറപ്പിച്ചുകൊണ്ടുപോകും; ചുഴലിക്കാറ്റു അവയെ ചിതറിച്ചുകളയും; നീയോ യഹോവയില്‍ ഘോഷിച്ചുല്ലസിച്ചു യിസ്രായേലിന്റെ പരിശുദ്ധനില്‍ പുകഴും.
ദാനീയേൽ 2:34
തിരുമനസ്സുകൊണ്ടു നോക്കിക്കൊണ്ടിരിക്കുമ്പോള്‍ കൈ തൊടാതെ ഒരു കല്ലു പറിഞ്ഞുവന്നു ബിംബത്തെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള കാലില്‍ അടിച്ചു തകര്‍ത്തുകളഞ്ഞു.
ദാനീയേൽ 2:35
ഇരിമ്പും കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകര്‍ന്നു വേനല്‍ക്കാലത്തു കളത്തിലെ പതിര്‍പോലെ ആയിത്തീര്‍ന്നു; ഒരിടത്തും തങ്ങാതവണ്ണം കാറ്റു അവയെ പറപ്പിച്ചു കൊണ്ടുപോയി; ബിംബത്തെ അടിച്ച കല്ലു ഒരു മഹാപര്‍വ്വതമായിത്തീര്‍ന്നു ഭൂമിയില്‍ ഒക്കെയും നിറഞ്ഞു.
ദാനീയേൽ 2:44
ഈ രാജാക്കന്മാരുടെ കാലത്തു സ്വര്‍ഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകര്‍ത്തു നശിപ്പിക്കയും എന്നേക്കും നിലനില്‍ക്കയും ചെയ്യും.
ദാനീയേൽ 2:45
കൈ തൊടാതെ ഒരു കല്ലു പര്‍വ്വതത്തില്‍നിന്നു പറിഞ്ഞുവന്നു ഇരിമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകര്‍ത്തുകളഞ്ഞതായി കണ്ടതിന്റെ താല്പര്യമോമഹാദൈവം മേലാല്‍ സംഭവിപ്പാനുള്ളതു രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അര്‍ത്ഥം സത്യവും ആകുന്നു.
മീഖാ 4:13
സീയോന്‍ പുത്രിയേ, എഴുന്നേറ്റു മെതിക്കുക; ഞാന്‍ നിന്റെ കൊമ്പിനെ ഇരിമ്പും നിന്റെ കുളമ്പുകളെ താമ്രവും ആക്കും; നീ അനേകജാതികളെ തകര്‍ത്തുകളകയും അവരുടെ ലാഭം യഹോവേക്കും അവരുടെ സമ്പത്തു സര്‍വ്വഭൂമിയുടെയും കര്‍ത്താവിന്നും നിവേദിക്കയും ചെയ്യും.
മീഖാ 5:5-8
5
അവന്‍ സമാധാനമാകും; അശ്ശൂര്‍ നമ്മുടെ ദേശത്തു വന്നു നമ്മുടെ അരമനകളില്‍ ചവിട്ടുമ്പോള്‍ നാം അവരുടെ നേരെ ഏഴു ഇടയന്മാരെയും എട്ടു മാനുഷപ്രഭുക്കന്മാരെയും നിര്‍ത്തും.
6
അവര്‍ അശ്ശൂര്‍ദേശത്തെയും അതിന്റെ പ്രവശേനങ്ങളില്‍വെച്ചു നിമ്രോദ് ദേശത്തെയും വാള്‍കൊണ്ടു പാഴാക്കും; അശ്ശൂര്‍ നമ്മുടെ ദേശത്തു വന്നു നമ്മുടെ അതിരുകളില്‍ ചവിട്ടുമ്പോള്‍ അവന്‍ നമ്മെ അവരുടെ കയ്യില്‍നിന്നു വിടുവിക്കും.
7
യാക്കോബില്‍ ശേഷിപ്പുള്ളവര്‍ പലജാതികളുടെയും ഇടയില്‍ യഹോവയിങ്കല്‍ നിന്നുള്ള മഞ്ഞുപോലെയും മനുഷ്യന്നായി താമസിക്കയോ മനുഷ്യപുത്രന്മാര്‍ക്കായി കാത്തിരിക്കയോ ചെയ്യാതെ പുല്ലിന്മേല്‍ പെയ്യുന്ന മാരിപോലെയും ആകും.
8
യാക്കോബില്‍ ശേഷിപ്പുള്ളവര്‍ ജാതികളുടെ ഇടയില്‍, അനേകവംശങ്ങളുടെ ഇടയില്‍ തന്നേ, കാട്ടുമൃഗങ്ങളില്‍ ഒരു സിംഹംപോലെയും ആട്ടിന്‍ കൂട്ടങ്ങളില്‍ ഒരു ബാലസിംഹംപോലെയും ആകും; അതു അകത്തു കടന്നാല്‍ ചവിട്ടി കടിച്ചുകീറിക്കളയും; വിടുവിപ്പാന്‍ ആരും ഉണ്ടാകയില്ല.
വെളിപ്പാട് 19:19
മൃഗത്തെയും അതിന്റെ മുമ്പാകെ താന്‍ ചെയ്ത അടയാളങ്ങളാല്‍ മനുഷ്യരെ ചതിച്ചു മൃഗത്തിന്റെ മുദ്ര ഏല്പിക്കയും അതിന്റെ പ്രതിമയെ നമസ്കരിപ്പിക്കയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ചു കെട്ടി ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയില്‍ ജീവനോടെ തള്ളിക്കളഞ്ഞു.
വെളിപ്പാട് 19:20
ശേഷിച്ചവരെ കുതിരപ്പുറത്തിരിക്കുന്നവന്റെ വായില്‍ നിന്നു പുറപ്പെടുന്ന വാള്‍കൊണ്ടു കൊന്നു അവരുടെ മാംസം തിന്നു സകല പക്ഷികള്‍ക്കും തൃപ്തിവന്നു.
కుడిప్రక్కన
യെശയ്യാവ് 9:20
ഒരുത്തന്‍ വലത്തുഭാഗം കടിച്ചുപറിച്ചിട്ടും വിശന്നിരിക്കും; ഇടത്തുഭാഗവും തിന്നും; തൃപ്തിവരികയുമില്ല; ഔരോരുത്തന്‍ താന്താന്റെ ഭുജത്തിന്റെ മാംസം തിന്നുകളയുന്നു.
യെശയ്യാവ് 54:3
നീ ഇടത്തോട്ടും വലത്തോട്ടും പരക്കും; നിന്റെ സന്‍ തതി ജാതികളുടെ ദേശം കൈവശമാക്കുകയും ശൂന്‍ യനഗരങ്ങളില്‍ നിവാസികളെ പാര്‍‍പ്പിക്കയും ചെയ്യും
2 കൊരിന്ത്യർ 6:7
എന്നിവയിലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങള്‍ ധരിച്ചുകൊണ്ടു
యెరూషలేమువారు ఇంకను తమ స్వస్థలమగు యెరూష లేములో నివసించుదురు
സെഖര്യാവ് 1:16
അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ കരുണയോടെ യെരൂശലേമിങ്കലേക്കു തിരിഞ്ഞിരിക്കുന്നു; എന്റെ ആലയം അതില്‍ പണിയും; യെരൂശലേമിന്മേല്‍ അളവുനൂല്‍ പിടിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
സെഖര്യാവ് 2:4
നീ വേഗം ചെന്നു ഈ ബാല്യക്കാരനോടു സംസാരിച്ചുയെരൂശലേം അതിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ബഹുത്വംനിമിത്തം മതിലില്ലാതെ തുറന്നുകിടക്കും എന്നു പറക.
സെഖര്യാവ് 2:12
യഹോവ വിശുദ്ധദേശത്തു യെഹൂദയെ തന്റെ ഔഹരിയായി കൈവശമാക്കുകയും യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്യും.
സെഖര്യാവ് 8:3-5
3
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ സീയോനിലേക്കു മടങ്ങിവന്നു യെരൂശലേമിന്റെ മദ്ധ്യേ വസിക്കും; യെരൂശലേമിന്നു സത്യ നഗരം എന്നും സൈന്യങ്ങളുടെ യഹോവയുടെ പര്‍വ്വതത്തിന്നു വിശുദ്ധപര്‍വ്വതം എന്നും പേര്‍ പറയും.
4
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇനിയും യെരൂശലേമിന്റെ വീഥികളില്‍ വൃദ്ധന്മാരും വൃദ്ധമാരും ഇരിക്കും; വാര്‍ദ്ധക്യംനിമിത്തം ഔരോരുത്തന്‍ കയ്യില്‍ വടി പടിക്കും.
5
നഗരത്തിന്റെ വീഥികള്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കൊണ്ടു നിറഞ്ഞിരിക്കും; അവര്‍ അതിന്റെ വീഥികളില്‍ കളിച്ചുകൊണ്ടിരിക്കും.
സെഖര്യാവ് 14:10
ദേശം മുഴവനും മാറി ഗേബ മുതല്‍ യെരൂശലേമിന്നു തെക്കു രിമ്മോന്‍ വരെ സമഭൂമിയായ്തീരും; നഗരമോ, ഉന്നതമായി സ്വസ്ഥാനത്തു ബെന്യാമീന്‍ ഗോപുരം മുതല്‍ പണ്ടത്തെ ഗോപുരത്തിന്റെ സ്ഥാനംവരെ, കോണ്‍ഗോപുരംവരെ തന്നേ, ഹനനേല്‍ഗോപുരംമുതല്‍ രാജാവിന്റെ ചക്കാലകള്‍വരെയും നിവാസികള്‍ ഉള്ളതാകും.
സെഖര്യാവ് 14:11
അവന്‍ അതില്‍ പാര്‍ക്കും; ഇനി സംഹാരശപഥം ഉണ്ടാകയില്ല; യെരൂശലേം നിര്‍ഭയം വസിക്കും.
നെഹെമ്യാവു 11:1-36
1
ജനത്തിന്റെ പ്രഭുക്കന്മാര്‍ യെരൂശലേമില്‍ പാര്‍ത്തു; ശേഷംജനം പത്തുപേരില്‍ ഒരാളെ വിശുദ്ധനഗരമായ യെരൂശലേമില്‍ പാര്‍ക്കേണ്ടതിന്നു കൊണ്ടുവരുവാനും ഒമ്പതു പേരെ മറ്റു പട്ടണങ്ങളില്‍ പാര്‍പ്പിപ്പാനും തക്കവണ്ണം ചീട്ടിട്ടു.
2
എന്നാല്‍ യെരൂശലേമില്‍ പാര്‍പ്പാന്‍ സ്വമേധയാ സമ്മതിച്ച എല്ലാവരെയും ജനം അനുഗ്രഹിച്ചു.
3
യെരൂശലേമില്‍ പാര്‍ത്ത സംസ്ഥാനത്തലവന്മാര്‍ ഇവരാകുന്നുയെഹൂദാനഗരങ്ങളില്‍ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ഔരോരുത്തന്‍ താന്താന്റെ പട്ടണത്തിലും അവകാശത്തിലും പാര്‍ത്തു.
4
യെരൂശലേമില്‍ ചില യെഹൂദ്യരും ബെന്യാമീന്യരും പാര്‍ത്തു. യെഹൂദ്യര്‍ ആരെല്ലാമെന്നാല്‍പേരെസിന്റെ പുത്രന്മാരില്‍ മഹലലേലിന്റെ മകനായ അമര്‍യ്യാവിന്റെ മകനായ സെഖര്‍യ്യാവിന്റെ മകനായ ഉസ്സീയാവിന്റെ മകന്‍ അഥായാവും
5
ശിലോന്യന്റെ മകനായ സെഖര്‍യ്യാവിന്റെ മകനായ യോയാരീബിന്റെ മകനായ അദായാവിന്റെ മകനായ ഹസായാവിന്റെ മകനായ കൊല്‍ഹോസെയുടെ മകനായ ബാരൂക്കിന്റെ മകന്‍ മയസേയാവും തന്നെ.
6
യെരൂശലേമില്‍ പാര്‍ത്ത പേരെസിന്റെ മക്കള്‍ ആകെ നാനൂറ്ററുപത്തെട്ടു പരാക്രമശാലികള്‍.
7
ബെന്യാമീന്യര്‍ ആരെല്ലാമെന്നാല്‍സല്ലൂ; അവന്‍ മെശുല്ലാമിന്റെ മകന്‍ ; അവന്‍ യോവേദിന്റെ മകന്‍ ; അവന്‍ പെദായാവിന്റെ മകന്‍ ; അവന്‍ കോലായാവിന്റെ മകന്‍ ; അവന്‍ മയസേയാവിന്റെ മകന്‍ ; അവന്‍ ഇഥീയേലിന്റെ മകന്‍ അവന്‍ യെശയ്യാവിന്റെ മകന്‍ ;
8
അവന്റെശേഷം ഗബ്ബായി, സല്ലായി; ആകെ തൊള്ളായിരത്തിരുപത്തെട്ടുപേര്‍.
9
സിക്രിയുടെ മകനായ യോവേല്‍ അവരുടെ പ്രമാണിയും ഹസനൂവയുടെ മകനായ യെഹൂദാ പട്ടണത്തില്‍ രണ്ടാമനും ആയിരുന്നു.
10
പുരോഹിതന്മാരില്‍ യൊയാരീബിന്റെ മകനായ യെദായാവും യാഖീനും
11
അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്‍ക്കീയാവിന്റെ മകനായി ദൈവാലയപ്രഭുവായ സെരായാവും
12
ആലയത്തില്‍ വേല ചെയ്തുവന്ന അവരുടെ സഹോദരന്മാര്‍ എണ്ണൂറ്റിരുപത്തിരണ്ടുപേരും മല്‍ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ സെഖര്‍യ്യാവിന്റെ മകനായ അംസിയുടെ മകനായ പെലല്യാവിന്റെ മകനായ യൊരോഹാമിന്റെ മകന്‍ ആദായാവും
13
പിതൃഭവനത്തലവന്മാരായ അവന്റെ സഹോദരന്മാര്‍ ഇരുനൂറ്റിനാല്പത്തിരണ്ടുപേരും ഇമ്മേരിന്റെ മകനായ മെശില്ലേമോത്തിന്റെ മകനായ അഹ്സായിയുടെ മകനായ അസരേലിന്റെ മകന്‍ അമശെസായിയും
14
അവരുടെ സഹോദരന്മാരായ നൂറ്റിരുപത്തെട്ടു പരാക്രമശാലികളും; ഇവരുടെ പ്രമാണി ഹഗെദോലീമിന്റെ മകനായ സബ്ദീയേല്‍ ആയിരുന്നു.
15
ലേവ്യരില്‍ബൂന്നിയുടെ മകനായ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ അശ്ശൂബിന്റെ മകന്‍ ശെമയ്യാവും
16
ലേവ്യരുടെ തലവന്മാരില്‍ ദൈവാലയത്തിന്റെ പുറമെയുള്ള വേലെക്കു മേല്‍വിചാരകന്മാരായിരുന്ന ശബ്ബെത്തായിയും യോസാബാദും
17
ആസാഫിന്റെ മകനായ സബ്ദിയുടെ മകനായ മീഖയുടെ മകനായി പ്രാര്‍ത്ഥനയില്‍ സ്തോത്രം ആരംഭിക്കുന്ന തലവനായ മത്ഥന്യാവും രണ്ടാമന്‍ അവന്റെ സഹോദരന്മാരില്‍ ഒരുത്തനായ ബക്ക്ബൂക്ക്യാവും യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശമ്മൂവയുടെ മകന്‍ അബ്ദയും തന്നേ.
18
വിശുദ്ധനഗരത്തില്‍ ഉള്ള ലേവ്യര്‍ ആകെ ഇരുനൂറ്റെണ്പത്തിനാലു പേര്‍.
19
വാതില്‍കാവല്‍ക്കാരായ അക്കൂബും തല്മോനും വാതിലുകള്‍ക്കരികെ കാക്കുന്ന അവരുടെ സഹോദരന്മാരും നൂറ്റെഴുപത്തിരണ്ടുപേര്‍.
20
ശേഷം യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും യെഹൂദാനഗരങ്ങളിലൊക്കെയും ഔരോരുത്തന്‍ താന്താന്റെ അവകാശത്തില്‍ പാര്‍ത്തു.
21
ദൈവാലയദാസന്മാരോ ഔഫേലില്‍ പാര്‍ത്തു; സീഹയും ഗിശ്പയും ദൈവലായദാസന്മാരുടെ പ്രമാണികള്‍ ആയിരുന്നു.
22
ദൈവാലയത്തിലെ വേലെക്കു യെരൂശലേമില്‍ ഉണ്ടായിരുന്ന ലേവ്യരുടെ പ്രമാണി ആസാഫ്യരായ സംഗീതക്കാരില്‍ ഒരുത്തനായി മീഖയുടെ മകനായ മത്ഥന്യാവിന്റെ മകനായ ഹശബ്യാവിന്റെ മകനായ ബാനിയുടെ മകന്‍ ഉസ്സി ആയിരുന്നു.
23
സംഗീതക്കാരെക്കുറിച്ചു രാജാവിന്റെ ഒരു കല്പനയും അവരുടെ നിത്യച്ചെലവുവകെക്കു ഒരു നിയമവും ഉണ്ടായിരുന്നു.
24
യെഹൂദയുടെ മകനായ സേരഹിന്റെ പുത്രന്മാരില്‍ മെശേസബേലിന്റെ മകനായ പെഥഹ്യാവു ജനത്തെ സംബന്ധിച്ച എല്ലാകാര്യങ്ങള്‍ക്കും രാജാവിന്റെ കാര്യസ്ഥന്‍ ആയിരുന്നു.
25
ഗ്രാമങ്ങളുടെയും അവയോടു ചേര്‍ന്ന വയലുകളുടെയും കാര്യം പറഞ്ഞാലോയെഹൂദ്യരില്‍ ചിലര്‍ കിര്‍യ്യത്ത്-അര്‍ബയിലും അതിന്റെ ഗ്രാമങ്ങളിലും ദീബോനിലും അതിന്റെ ഗ്രാമങ്ങളിലും യെക്കബ്സയേലിലും അതിന്റെ ഗ്രാമങ്ങളിലും
26
യേശുവയിലും മോലാദയിലും ബേത്ത്-പേലെതിലും ഹസര്‍-ശൂവാലിലും
27
ബേര്‍-ശേബയിലും അതിന്റെ ഗ്രാമങ്ങളിലും
28
സിക്ളാഗിലും മെഖോനിലും അതിന്റെ ഗ്രാമങ്ങളിലും ഏന്‍ -രിമ്മോനിലും
29
,3ഠ സോരയിലും യാര്‍മൂത്തിലും സനോഹയിലും അദുല്ലാമിലും അവയുടെ ഗ്രാമങ്ങളിലും ലാഖീശിലും അതിന്റെ വയലുകളിലും അസേക്കയിലും അതിന്റെ ഗ്രാമങ്ങളിലും പാര്‍ത്തു; അവര്‍ ബേര്‍-ശേബമുഥല്‍ ഹിന്നോം താഴ്വരവരെ പാര്‍ത്തു.
30
ബെന്യാമീന്യര്‍ ഗേബമുതല്‍ മിക്മാശ്വരെയും അയ്യയിലും ബേഥേലിലും അവയുടെ ഗ്രാമങ്ങളിലും
31
അനാഥോത്തിലും നോബിലും അനന്യാവിലും
32
ഹാസോരിലും രാമയിലും ഗിത്ഥായീമിലും
33
ഹാദീദിലും സെബോയീമിലും നെബല്ലാത്തിലും
34
ലോദിലും ശില്പികളുടെ താഴ്വരയായ ഔനോവിലും പാര്‍ത്തു.
35
യെഹൂദയില്‍ ഉണ്ടായിരുന്ന ലേവ്യരുടെ ചില ക്കുറുകള്‍ ബെന്യാമീനോടു ചേര്‍ന്നിരുന്നു.
യിരെമ്യാവു 30:18
നീ എന്നെ ശിക്ഷിച്ചു; മരുക്കമില്ലാത്ത കാളകൂട്ടിയെപ്പോലെ ഞാന്‍ ശിക്ഷ പ്രാപിച്ചിരിക്കുന്നു; ഞാന്‍ മടങ്ങി വരേണ്ടതിന്നു എന്നെ മടക്കിവരുത്തേണമേ; നീ എന്റെ ദൈവമായ യഹോവയല്ലോ.
യിരെമ്യാവു 31:38-40
38
അവര്‍ എനിക്കു ജനമായും ഞാന്‍ അവര്‍ക്കും ദൈവമായും ഇരിക്കും.
39
അവര്‍ക്കും അവരുടെ ശേഷം അവരുടെ മക്കള്‍ക്കും ഗണംവരത്തക്കവണ്ണം അവര്‍ എന്നെ എന്നേക്കും ഭയപ്പെടേണ്ടതിന്നു ഞാന്‍ അവര്‍ക്കും ഏകമനസ്സും ഏകമാര്‍ഗ്ഗവും കൊടുക്കും.
40
ഞാന്‍ അവരെ വിട്ടുപിരിയാതെ അവര്‍ക്കും നന്മ ചെയ്തുകൊണ്ടിരിക്കും എന്നിങ്ങനെ ഞാന്‍ അവരോടു ഒരു ശാശ്വതനിയമം ചെയ്യും; അവര്‍ എന്നെ വിട്ടുമാറാതെയിരിപ്പാന്‍ എങ്കലുള്ള ഭക്തി ഞാന്‍ അവരുടെ ഹൃദയത്തില്‍ ആക്കും.
യെഹെസ്കേൽ 48:30-35
30
നഗരത്തിന്റെ പരിമാണമാവിതുവടക്കുഭാഗത്തെ അളവു നാലായിരത്തഞ്ഞൂറു മുഴം.
31
നഗരത്തിന്റെ ഗോപുരങ്ങള്‍ യിസ്രായേല്‍ഗോത്രങ്ങളുടെ പേരുകള്‍ക്കു ഒത്തവണ്ണമായിരിക്കേണം; വടക്കോട്ടു മൂന്നു ഗോപുരം; രൂബേന്റെ ഗോപുരം ഒന്നു; യെഹൂദയുടെ ഗോപുരം ഒന്നു; ലേവിയുടെ ഗോപുരം ഒന്നു.
32
കിഴക്കുഭാഗത്തു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നുയോസേഫിന്റെ ഗോപുരം ഒന്നു; ബെന്യാമീന്റെ ഗോപുരം ഒന്നു; ദാന്റെ ഗോപുരം ഒന്നു.
33
തെക്കുഭാഗത്തെ അളവു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നു; ശിമെയോന്റെ ഗോപുരം ഒന്നു; യിസ്സാഖാരിന്റെ ഗോപുരം ഒന്നു; സെബൂലൂന്റെ ഗോപുരം ഒന്നു.
34
പടിഞ്ഞാറെഭാഗത്തു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നുഗാദിന്റെ ഗോപുരം ഒന്നു; ആശേരിന്റെ ഗോപുരം ഒന്നു; നഫ്താലിയുടെ ഗോപുരം ഒന്നു.
35
അതിന്റെ ചുറ്റളവു പതിനെണ്ണായിരം മുഴം. അന്നുമുതല്‍ നഗരത്തിന്നു യഹോവ ശമ്മാ (യഹോവ അവിടെ) എന്നു പേരാകും.