ఫలించకపోయెను
ഹബക്കൂക്ക് 3:17
അത്തിവൃക്ഷം തളിര്‍ക്കയില്ല; മുന്തിരിവള്ളിയില്‍ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങള്‍ ആഹാരം വിളയിക്കയില്ല; ആട്ടിന്‍ കൂട്ടം തൊഴുത്തില്‍നിന്നു നശിച്ചുപോകും; ഗോശാലകളില്‍ കന്നുകാലി ഉണ്ടായിരിക്കയില്ല.
ഹബക്കൂക്ക് 3:18
എങ്കിലും ഞാന്‍ യഹോവയില്‍ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തില്‍ ഘോഷിച്ചുല്ലസിക്കും.
ఇది మొదలుకొని
ആദിപുസ്തകം 26:12
യിസ്ഹാക്‍ ആ ദേശത്തു വിതെച്ചു; ആയാണ്ടില്‍ നൂറുമേനി വിളവു കിട്ടി; യഹോവ അവനെ അനുഗ്രഹിച്ചു.
ലേവ്യപുസ്തകം 26:3-13
3
എന്റെ ചട്ടം ആചരിച്ചു എന്റെ കല്പന പ്രമാണിച്ചു അനുസരിച്ചാല്‍
4
ഞാന്‍ തക്കസമയത്തു നിങ്ങള്‍ക്കു മഴതരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും.
5
നിങ്ങളുടെ മെതി മുന്തിരിപ്പഴം പറിക്കുന്നതുവരെ നിലക്കും; മുന്തിരിപ്പഴം പറിക്കുന്നതു വിതകാലംവരെയും നിലക്കും; നിങ്ങള്‍ തൃപ്തരായി അഹോവൃത്തികഴിച്ചു ദേശത്തു നിര്‍ഭയം വസിക്കും.
6
ഞാന്‍ ദേശത്തു സമാധാനം തരും; നിങ്ങള്‍ കിടക്കും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല; ഞാന്‍ ദേശത്തുനിന്നു ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും; വാള്‍ നിങ്ങളുടെ ദേശത്തുകൂടി കടക്കയുമില്ല.
7
നിങ്ങളുടെ ശത്രുക്കളെ നിങ്ങള്‍ ഔടിക്കും; അവര്‍ നിങ്ങളുടെ മുമ്പില്‍ വാളിനാല്‍ വീഴും.
8
നിങ്ങളില്‍ അഞ്ചുപേര്‍ നൂറുപേരെ ഔടിക്കും; നിങ്ങളില്‍ നൂറുപേര്‍ പതിനായിരംപേരെ ഔടിക്കും; നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെ മുമ്പില്‍ വാളിനാല്‍ വീഴും.
9
ഞാന്‍ നിങ്ങളെ കടാക്ഷിച്ചു സന്താനസമ്പന്നരാക്കി പെരുക്കുകയും നിങ്ങളോടുള്ള എന്റെ നിയമം സ്ഥിരമാക്കുകയും ചെയ്യും.
10
നിങ്ങള്‍ പഴയ ധാന്യം ഭക്ഷിക്കയും പുതിയതിന്റെ നിമിത്തം പഴയതു പുറത്തു ഇറക്കുകയും ചെയ്യും.
11
ഞാന്‍ എന്റെ നിവാസം നിങ്ങളുടെ ഇടയില്‍ ആക്കും; എന്റെ ഉള്ളം നിങ്ങളെ വെറുക്കയില്ല.
12
ഞാന്‍ നിങ്ങളുടെ ഇടയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കും; ഞാന്‍ നിങ്ങള്‍ക്കു ദൈവവും നിങ്ങള്‍ എനിക്കു ജനവും ആയിരിക്കും.
13
നിങ്ങള്‍ മിസ്രയീമ്യര്‍ക്കും അടിമകളാകാതിരിപ്പാന്‍ അവരുടെ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാന്‍ ആകുന്നു; ഞാന്‍ നിങ്ങളുടെ നുകക്കൈകളെ ഒടിച്ചു നിങ്ങളെ നിവിര്‍ന്നു നടക്കുമാറാക്കിയിരിക്കുന്നു.
ആവർത്തനം 15:10
നീ അവന്നു കൊടുത്തേ മതിയാവു; കൊടുക്കുമ്പോള്‍ ഹൃദയത്തില്‍ വ്യസനം തോന്നരുതു; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തികളിലും സകലപ്രയത്നത്തിലും അതുനിമിത്തം നിന്നെ അനുഗ്രഹിക്കും.
ആവർത്തനം 28:2-15
2
നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാല്‍ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കുംപട്ടണത്തില്‍ നീ അനുഗ്രഹിക്കപ്പെടും;
3
വയലില്‍ നീ അനുഗ്രഹിക്കപ്പെടും.
4
നിന്റെ ഗര്‍ഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കപ്പെടും.
5
നിന്റെ കൊട്ടയും മാവു കുഴെക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും.
6
അകത്തു വരുമ്പോള്‍ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോള്‍ നീ അനുഗ്രഹിക്കപ്പെടും.
7
നിന്നോടു എതിര്‍ക്കുംന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പില്‍ തോലക്കുമാറാക്കും; അവര്‍ ഒരു വഴിയായി നിന്റെ നേരെ വരും; ഏഴു വഴിയായി നിന്റെ മുമ്പില്‍ നിന്നു ഔടിപ്പോകും.
8
യഹോവ നിന്റെ കളപ്പുരകളിലും നീ തൊടുന്ന എല്ലാറ്റിലും നിനക്കു അനുഗ്രഹം കല്പിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു അവന്‍ നിന്നെ അനുഗ്രഹിക്കും.
9
നിന്റെ ദൈവമായ യഹോവയുടെ കല്പനകള്‍ പ്രമാണിച്ചു അവന്റെ വഴികളില്‍ നടന്നാല്‍ യഹോവ നിന്നോടു സത്യംചെയ്തതുപോലെ നിന്നെ തനിക്കു വിശുദ്ധജനമാക്കും.
10
യഹോവയുടെ നാമം നിന്റെ മേല്‍ വിളിച്ചിരിക്കുന്നു എന്നു ഭൂമിയിലുള്ള സകലജാതികളും കണ്ടു നിന്നെ ഭയപ്പെടും.
11
നിനക്കു തരുമെന്നു യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തു യഹോവ നിന്റെ നന്മെക്കായി ഗര്‍ഭഫലത്തിലും കന്നുകാലികളുടെ ഫലത്തിലും നിന്റെ നിലത്തിലെ ഫലത്തിലും നിനക്കു സമൃദ്ധി നലകും.
12
തക്കസമയത്തു നിന്റെ ദേശത്തിന്നു മഴ തരുവാനും നിന്റെ വേല ഒക്കെയും അനുഗ്രഹിപ്പാനും യഹോവ നിനക്കു തന്റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജാതികള്‍ക്കു വായിപ്പ കൊടുക്കും; എന്നാല്‍ നീ വായിപ്പ വാങ്ങുകയില്ല.
13
ഞാന്‍ എന്നു നിന്നോടു ആജ്ഞാപിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ കല്പനകള്‍ കേട്ടു പ്രമാണിച്ചുനടന്നാല്‍ യഹോവ നിന്നെ വാലല്ല, തല ആക്കും; നീ ഉയര്‍ച്ച തന്നേ പ്രാപിക്കും; താഴ്ച പ്രാപിക്കയില്ല.
14
ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന വചനങ്ങളില്‍ യാതൊന്നെങ്കിലും വിട്ടു അന്യദൈവങ്ങളെ പിന്‍ തുടര്‍ന്നു സേവിപ്പാന്‍ നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുതു.
15
എന്നാല്‍ നീ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു, ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടക്കാഞ്ഞാല്‍ ഈ ശാപം ഒക്കെയും നിനക്കു വന്നു ഭവിക്കും
സങ്കീർത്തനങ്ങൾ 84:12
സൈന്യങ്ങളുടെ യഹോവേ, നിന്നില്‍ ആശ്രയിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ . (സംഗീതപ്രമാണിക്കു; കോരഹ് പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം.)
സങ്കീർത്തനങ്ങൾ 128:1-5
1
ആരോഹണഗീതം
2
യഹോവയെ ഭയപ്പെട്ടു, അവന്റെ വഴികളില്‍ നടക്കുന്ന ഏവനും ഭാഗ്യവാന്‍ ;
3
നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാന്‍ ; നിനക്കു നന്മ വരും.
4
നിന്റെ ഭാര്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കള്‍ നിന്റെ മേശെക്കു ചുറ്റും ഒലിവുതൈകള്‍പോലെയും ഇരിക്കും.
5
യഹോവാഭക്തനായ പുരുഷന്‍ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.
സങ്കീർത്തനങ്ങൾ 133:3
അതു വസ്ത്രത്തിന്റെ വിളുമ്പിലേക്കു നീണ്ടു കിടക്കുന്ന താടിയിലേക്കു, അഹരോന്റെ താടിയിലേക്കു തന്നേ, ഒഴുകുന്നതായി അവന്റെ തലയിലെ വിശേഷതൈലം പോലെയും
സദൃശ്യവാക്യങ്ങൾ 3:9
യഹോവയെ നിന്റെ ധനംകൊണ്ടും എല്ലാവിളവിന്റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്ക.
സദൃശ്യവാക്യങ്ങൾ 3:10
അങ്ങനെ നിന്റെ കളപ്പുരകള്‍ സമൃദ്ധിയായി നിറയും; നിന്റെ ചക്കുകളില്‍ വീഞ്ഞു കവിഞ്ഞൊഴുകും.
സെഖര്യാവ് 8:11-15
11
ഇപ്പോഴോ ഞാന്‍ ഈ ജനത്തിന്റെ ശേഷിപ്പുള്ളവരോടു മുമ്പിലത്തെ കാലത്തു എന്നപോലെയല്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
12
വിത സമാധാനത്തോടെ ആയിരിക്കും; മുന്തിരിവള്ളി ഫലം കായക്കും; ഭൂമി അനുഭവം നലകും; ആകാശം മഞ്ഞു പെയ്യിക്കും; ഈ ജനത്തിന്റെ ശേഷിപ്പുള്ളവര്‍ക്കും ഞാന്‍ ഇവയൊക്കെയും അവകാശമായി കൊടുക്കും.
13
യെഹൂദാഗൃഹവും യിസ്രായേല്‍ഗൃഹവുമായുള്ളോരേ, നിങ്ങള്‍ ജാതികളുടെ ഇടയില്‍ ശാപമായിരുന്നതുപോലെ ഞാന്‍ നിങ്ങളെ രക്ഷിച്ചിട്ടു നിങ്ങള്‍ അനുഗ്രഹമായ്തീരും; നിങ്ങള്‍ ഭയപ്പെടാതെ ധൈര്യമായിരിപ്പിന്‍ .
14
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ കോപിപ്പിച്ചപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു തിന്മ വരുത്തുവാന്‍ വിചാരിക്കയും അനുതപിക്കാതിരിക്കയും ചെയ്തതുപോലെ
15
ഞാന്‍ ഈ കാലത്തു യെരൂശലേമിന്നും യെഹൂദാഗൃഹത്തിന്നും വീണ്ടും നന്മ വരുത്തുവാന്‍ വിചാരിക്കുന്നു; നിങ്ങള്‍ ഭയപ്പെടേണ്ടാ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
മലാഖി 3:10
എന്റെ ആലയത്തില്‍ ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങള്‍ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിന്‍ . ഞാന്‍ നിങ്ങള്‍ക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേല്‍ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങള്‍ ഇതിനാല്‍ എന്നെ പരീക്ഷിപ്പിന്‍ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
മത്തായി 6:33
മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍ ; അതോടുകൂടെ ഇതൊക്കെയും നിങ്ങള്‍ക്കു കിട്ടും.