ആകയാല് യിസ്രായേലിന്റെ പരിശുദ്ധന് ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള് ഈ വചനത്തെ നിരസിച്ചുകളകയും പീഡനത്തിലും വക്രതയിലും ആശ്രയിച്ചു ചാരിനില്ക്കയും ചെയ്യുന്നതു കൊണ്ടു,
അതിക്രമം ചെയ്തു യഹോവയെ നിഷേധിക്കുക, ഞങ്ങളുടെ ദൈവത്തെ വിട്ടുമാറുക, പീഠനവും മത്സരവും സംസാരിക്കുക, വ്യാജവാക്കുകളെ ഗര്ഭംധരിച്ചു ഹൃദയത്തില് നിന്നു ഉച്ചരിക്കുക എന്നിവ തന്നേ
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം കല്പിക്കുന്നുവൃക്ഷം മുറിപ്പിന് ! യെരൂശലേമിന്നു നേരെ വാട കോരുവിന് ! സന്ദര്ശിക്കപ്പെടുവാനുള്ള നഗരം ഇതുതന്നേ; അതിന്റെ അകം മുഴുവനും പീഡനം നിറഞ്ഞിരിക്കുന്നു;
എന്നെ നിരസിക്കുന്നവരോടു അവര്നിങ്ങള്ക്കു സമാധാനം ഉണ്ടാകും എന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു എന്നു പറയുന്നു; തങ്ങളുടെ ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടൊക്കെയുംനിങ്ങള്ക്കു ഒരു ദോഷവും വരികയില്ല എന്നും പറയുന്നു.
നിന്റെ മദ്ധ്യേ അവര് അപ്പനെയും അമ്മയെയും പുച്ഛിക്കുന്നു; നിന്റെ മദ്ധ്യേ അവര് പരദേശിയെ പീഡിപ്പിക്കുന്നു; നിന്നില്വെച്ചു അവര് അനാഥനെയും വിധവയെയും ഉപദ്രവിക്കുന്നു.
ശമര്യ്യാപര്വ്വതങ്ങളില് വന്നുകൂടി അതിന്റെ നടുവിലുള്ള മഹാ കലഹങ്ങളെയും അതിന്റെ മദ്ധ്യേയുള്ള പീഡനങ്ങളെയും നോക്കുവിന് എന്നു അസ്തോദിലെ അരമനകളിന്മേലും മിസ്രയീംദേശത്തിലെ അരമനകളിന്മേലും ഘോഷിച്ചുപറവിന് !
എളിയവരെ പീഡിപിക്കയും ദരിദ്രന്മാരെ തകര്ക്കുംകയും തങ്ങളുടെ ഭര്ത്താക്കന്മാരോടുകൊണ്ടുവരുവിന് ; ഞങ്ങള് കുടിക്കട്ടെ എന്നു പറകയും ചെയ്യുന്ന ശമര്യ്യാപര്വ്വതത്തിലെ ബാശാന്യപശുക്കളേ, ഈ വചനം കേള്പ്പിന് .