ఆయన
സങ്കീർത്തനങ്ങൾ 83:8
അശ്ശൂരും അവരോടു യോജിച്ചു; അവര്‍ ലോത്തിന്റെ മക്കള്‍ക്കു സഹായമായിരുന്നു സേലാ.
സങ്കീർത്തനങ്ങൾ 83:9
മിദ്യാന്യരോടു ചെയ്തതുപോലെ അവരോടു ചെയ്യേണമേ; കീശോന്‍ തോട്ടിങ്കല്‍വെച്ചു സീസരയോടും യാബീനോടും ചെയ്തതുപോലെ തന്നേ.
യെശയ്യാവ് 10:12
അതുകൊണ്ടു കര്‍ത്താവു സീയോന്‍ പര്‍വ്വതത്തിലും യെരൂശലേമിലും തന്റെ പ്രവൃത്തിയൊക്കെയും തീര്‍ത്തശേഷം, ഞാന്‍ അശ്ശൂര്‍ രാജാവിന്റെ അഹങ്കാരത്തിന്റെ ഫലത്തെയും അവന്റെ ഉന്നതഭാവത്തിന്റെ മഹിമയെയും സന്ദര്‍ശിക്കും.
യെശയ്യാവ് 10:16
അതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു അവന്റെ പുഷ്ടന്മാരുടെ ഇടയില്‍ ക്ഷയം അയക്കും; അവന്റെ മഹത്വത്തിന്‍ കീഴെ തീ കത്തുംപോലെ ഒന്നു കത്തും.
യെശയ്യാവ് 11:11
അന്നാളില്‍ കര്‍ത്താവു തന്റെ ജനത്തില്‍ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരില്‍നിന്നും മിസ്രയീമില്‍നിന്നും പത്രോസില്‍നിന്നും കൂശില്‍നിന്നും ഏലാമില്‍നിന്നും ശിനാരില്‍നിന്നും ഹമാത്തില്‍നിന്നും സമുദ്രത്തിലെ ദ്വീപുകളില്‍നിന്നും വീണ്ടുകൊള്‍വാന്‍ രണ്ടാം പ്രാവശ്യം കൈ നീട്ടും.
യെഹെസ്കേൽ 31:3-18
3
അശ്ശൂര്‍ ലെബാനോനില്‍ ഭംഗിയുള്ള കൊമ്പുകളോടും തണലുള്ള ഇലകളോടും പൊക്കത്തിലുള്ള വളര്‍ച്ചയോടും കൂടിയ ഒരു ദേവദാരുവായിരുന്നുവല്ലോ; അതിന്റെ തുഞ്ചം മേഘങ്ങളോളം എത്തിയിരുന്നു.
4
വെള്ളം അതിനെ വളര്‍ത്തി ആഴി അതിനെ ഉയരുമാറാക്കി; അതിന്റെ നദികള്‍ തോട്ടത്തെ ചുറ്റി ഒഴുകി, അതു തന്റെ ഒഴുക്കുകളെ വയലിലെ സകല വൃക്ഷങ്ങളുടെയും അടുക്കലേക്കു അയച്ചുകൊടുത്തു.
5
അതുകൊണ്ടു അതു വളര്‍ന്നു വയലിലെ സകലവൃക്ഷങ്ങളെക്കാളും പൊങ്ങി; അതു വെള്ളത്തിന്റെ പെരുപ്പംകൊണ്ടു പടര്‍ന്നു തന്റെ കൊമ്പുകളെ പെരുക്കി ചില്ലികളെ നീട്ടി.
6
അതിന്റെ ചില്ലികളില്‍ ആകാശത്തിലെ പറവ ഒക്കെയും കൂടുണ്ടാക്കി; അതിന്റെ കൊമ്പുകളുടെ കീഴെ കാട്ടുമൃഗം ഒക്കെയും പെറ്റുകിടന്നു; അതിന്റെ തണലില്‍ വലിയ ജാതികളൊക്കെയും പാര്‍ത്തു.
7
ഇങ്ങനെ അതിന്റെ വേര്‍ വളരെ വെള്ളത്തിന്നരികെ ആയിരുന്നതുകൊണ്ടു അതു വലുതായി കൊമ്പുകളെ നീട്ടി ശോഭിച്ചിരുന്നു.
8
ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കള്‍ക്കു അതിനെ മറെപ്പാന്‍ കഴിഞ്ഞില്ല; സരളവൃക്ഷങ്ങള്‍ അതിന്റെ കൊമ്പുകളോടു തുല്യമായിരുന്നില്ല; അരിഞ്ഞില്‍വൃക്ഷങ്ങള്‍ അതിന്റെ ചില്ലികളോടു ഒത്തിരുന്നില്ല; ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷവും ഭംഗിയില്‍ അതിനോടു സമമായിരുന്നതുമില്ല.
9
കൊമ്പുകളുടെ പെരുപ്പം കൊണ്ടു ഞാന്‍ അതിന്നു ഭംഗിവരുത്തിയതിനാല്‍ ദൈവത്തിന്റെ തോട്ടമായ ഏദെനിലെ സകലവൃക്ഷങ്ങളും അതിനോടു അസൂയപ്പെട്ടു.
10
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅതു വളര്‍ന്നുപൊങ്ങി തുഞ്ചം മേഘങ്ങളോളം നീട്ടി അതിന്റെ ഹൃദയം തന്റെ വളര്‍ച്ചയിങ്കല്‍ ഗര്‍വ്വിച്ചുപോയതുകൊണ്ടു
11
ഞാന്‍ അതിനെ ജാതികളില്‍ ബലവാനായവന്റെ കയ്യില്‍ ഏല്പിക്കും; അവന്‍ അതിനോടു ഇടപെടും; അതിന്റെ ദുഷ്ടത നിമിത്തം ഞാന്‍ അതിനെ തള്ളിക്കളഞ്ഞിരിക്കുന്നു.
12
ജാതികളില്‍ ഉഗ്രന്മാരായ അന്യജാതിക്കാര്‍ അതിനെ വെട്ടി തള്ളിയിട്ടു; അതിന്റെ കൊമ്പുകള്‍ മലകളിലും എല്ലാ താഴ്വരകളിലും വീണു; അതിന്റെ ശാഖകള്‍ ദേശത്തിലെ എല്ലാതോടുകളുടെയും അരികത്തു ഒടിഞ്ഞുകിടക്കുന്നു; ഭൂമിയിലെ സകലജാതികളും അതിന്റെ തണല്‍ വിട്ടിറങ്ങി അതിനെ ഉപേക്ഷിച്ചുപോയി.
13
വീണുകിടക്കുന്ന അതിന്റെ തടിമേല്‍ ആകാശത്തിലെ പറവ ഒക്കെയും പാര്‍ക്കും; അതിന്റെ കൊമ്പുകളുടെ ഇടയിലേക്കു കാട്ടുമൃഗം ഒക്കെയും വരും.
14
വെള്ളത്തിന്നരികെയുള്ള സകലവൃക്ഷങ്ങളും ഉയരം ഹേതുവായി ഗര്‍വ്വിക്കയോ തുഞ്ചം മേഘങ്ങളോളം നീട്ടുകയോ വെള്ളം കുടിക്കുന്നവരായ അവരുടെ സകലബലശാലികളും തങ്ങളുടെ ഉയര്‍ച്ചയിങ്കല്‍ നിഗളിച്ചു നില്‍ക്കയോ ചെയ്യാതിരിക്കേണ്ടതിന്നു തന്നേ; അവരൊക്കെയും മനുഷ്യപുത്രന്മാരുടെ ഇടയില്‍ കുഴിയില്‍ ഇറങ്ങുന്നവരോടുകൂടെ ഭൂമിയുടെ അധോഭാഗത്തു മരണത്തിന്നു ഏല്പിക്കപ്പെട്ടിരിക്കുന്നു.
15
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅതു പാതാളത്തില്‍ ഇറങ്ങിപ്പോയ നാളില്‍ ഞാന്‍ ഒരു വിലാപം കഴിപ്പിച്ചു; അതിന്നുവേണ്ടി ആഴത്തെ മൂടി പെരുവെള്ളം കെട്ടിനില്പാന്‍ തക്കവണ്ണം അതിന്റെ നദികളെ തടുത്തു; അതുനിമിത്തം ഞാന്‍ ലെബാനോനെ കറുപ്പുടുപ്പിച്ചു; കാട്ടിലെ സകല വൃക്ഷങ്ങളും അതുനിമിത്തം ക്ഷീണിച്ചു പോയി.
16
ഞാന്‍ അതിനെ കുഴിയില്‍ ഇറങ്ങുന്നവരോടുകൂടെ പാതാളത്തില്‍ തള്ളിയിട്ടപ്പോള്‍, അതിന്റെ വീഴ്ചയുടെ മുക്കത്തിങ്കല്‍ ഞാന്‍ ജാതികളെ നടുങ്ങുമാറാക്കി; ഏദെനിലെ സകല വൃക്ഷങ്ങളും ലെബാനോനിലെ ശ്രേഷ്ഠവും ഉത്തമവുമായി വെള്ളം കുടിക്കുന്ന സകലവൃക്ഷങ്ങളും ഭൂമിയുടെ അധോഭാഗത്തു ആശ്വാസം പ്രാപിച്ചു.
17
അവയും അതിനോടുകൂടെ വാളാല്‍ നിഹതന്മാരായവരുടെ അടുക്കല്‍ പാതാളത്തില്‍ ഇറങ്ങിപ്പോയി; അതിന്റെ തുണയായി അതിന്റെ നിഴലില്‍ ജാതികളുടെ മദ്ധ്യേ പാര്‍ത്തവര്‍ തന്നേ.
18
അങ്ങനെ നീ മഹത്വത്തിലും വലിപ്പത്തിലും ഏദെനിലെ വൃക്ഷങ്ങളില്‍ ഏതിനോടു തുല്യമാകുന്നു? എന്നാല്‍ നീ ഏദെനിലെ വൃക്ഷങ്ങളോടുകൂടെ ഭൂമിയുടെ അധോഭാഗത്തു ഇറങ്ങിപ്പോകേണ്ടിവരും; വാളാല്‍ നിഹതന്മാരായവരോടുകൂടെ നീ അഗ്രചര്‍മ്മികളുടെ ഇടയില്‍ കിടക്കും. ഇതു ഫറവോനും അവന്റെ സകലപുരുഷാരവും തന്നേ എാന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
చేయును
നാഹൂം 1:1
നീനെവേയെക്കുറിച്ചുള്ള പ്രവാചകം; എല്‍ക്കോശ്യനായ നഹൂമിന്റെ ദര്‍ശനപുസ്തകം.
നാഹൂം 2:10
അവള്‍ പാഴും വെറുമയും ശൂന്യവുമായിരിക്കുന്നു; ഹൃദയം ഉരുകിപ്പോകുന്നു; മുഴങ്കാല്‍ ആടുന്നു; എല്ലാ അരകളിലും അതിവേദന ഉണ്ടു; എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നു.
നാഹൂം 2:11
ആരും ഭയപ്പെടുത്താതെ സിംഹവും സിംഹിയും ബാലസിംഹവും സഞ്ചരിച്ചുപോകുന്ന സിംഹഗുഹയും ബാലസിംഹങ്ങളുടെ മേച്ചല്‍പുറവും എവിടെ?
നാഹൂം 3:7
അങ്ങനെ നിന്നെ കാണുന്ന ഏവരും നിന്നെ വിട്ടു ഔടിനീനെവേ ശൂന്യമായിക്കിടക്കുന്നു; ആര്‍ അവളോടു സഹതാപം കാണിക്കും; ഞാന്‍ എവിടെനിന്നു നിനക്കു ആശ്വാസകന്മാരെ അന്വേഷിക്കേണ്ടു എന്നു പറയും.
നാഹൂം 3:15
നിന്റെ വര്‍ത്തകന്മാരെ നീ ആകാശത്തിലെ നക്ഷത്രങ്ങളെക്കാള്‍ വര്‍ദ്ധിപ്പിച്ചുവല്ലൊ; വിട്ടില്‍ പടം കഴിച്ചു പറന്നുപോകുന്നു.
നാഹൂം 3:18
നിന്റെ കേടിന്നു ഉപശാന്തി ഇല്ല; നിന്റെ മുറിവു വിഷമമാകുന്നു; നിന്റെ വര്‍ത്തമാനം കേള്‍ക്കുന്ന ഏവരും നിന്നെക്കുറിച്ചു കൈകൊട്ടും; ആരുടെ മേലാകുന്നു നിന്റെ ദുഷ്ടത ഇടവിടാതെ കവിഞ്ഞുവരാതിരുന്നതു?
നാഹൂം 3:19
സെഖര്യാവ് 10:10
ഞാന്‍ അവരെ മിസ്രയീംദേശത്തുനിന്നു മടക്കിവരുത്തും; അശ്ശൂരില്‍നിന്നു അവരെ ശേഖരിക്കും; ഗിലെയാദ് ദേശത്തിലേക്കും ലെബാനോനിലേക്കും അവരെ കൊണ്ടുവരും; അവര്‍ക്കും ഇടം പോരാതെവരും.
സെഖര്യാവ് 10:11
അവന്‍ കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നു, സമുദ്രത്തിലെ ഔളങ്ങളെ അടിക്കും; നീലനദിയുടെ ആഴങ്ങളൊക്കെയും വറ്റിപ്പോകയും അശ്ശൂരിന്റെ ഗര്‍വ്വം താഴുകയും മിസ്രയീമിന്റെ ചെങ്കോല്‍ നീങ്ങിപ്പോകയും ചെയ്യും.