യഹോവ തന്റെ സൈന്യത്തിന്‍ മുമ്പില്‍ മേഘനാദം കേള്‍പ്പിക്കുന്നു; അവന്റെ പാളയം അത്യന്തം വലുതും അവന്റെ വചനം അനുഷ്ഠിക്കുന്നവന്‍ ശക്തിയുള്ളവനും തന്നേ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അതു സഹിക്കാകുന്നവന്‍ ആര്‍?
കാലം വന്നിരിക്കുന്നു; നാള്‍ അടുത്തിരിക്കുന്നു; അതിന്റെ സകല കോലാഹലത്തിന്മേലും ക്രോധം വന്നിരിക്കയാല്‍ വാങ്ങുന്നവന്‍ സന്തോഷിക്കയും വിലക്കുന്നവന്‍ ദുഃഖിക്കയും വേണ്ടാ.
അതുകൊണ്ടു നീ അവരോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാന്‍ ഈ പഴഞ്ചൊല്ലു നിര്‍ത്തലാക്കും; അവര്‍ യിസ്രായേലില്‍ ഇനി അതു ഒരു പഴഞ്ചൊല്ലായി ഉപയോഗിക്കയില്ല; കാലവും സകല ദര്‍ശനത്തിന്റെയും നിവൃത്തിയും അടുത്തിരിക്കുന്നു എന്നു അവരോടു പ്രസ്താവിക്ക.
ആമോസേ, നീ എന്തു കാണുന്നു എന്നു അവന്‍ ചോദിച്ചതിന്നുഒരു കൊട്ട പഴുത്തപഴം എന്നു ഞാന്‍ പറഞ്ഞു. യഹോവ എന്നോടു അരുളിച്ചെയ്തതുഎന്റെ ജനമായ യിസ്രായേലിന്നു പഴുപ്പു വന്നിരിക്കുന്നു; ഞാന്‍ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല.
അവര്‍ ദ്രവ്യാഗ്രഹത്തില്‍ കൌശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവര്‍ക്കും പൂര്‍വ്വകാലംമുതല്‍ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല.
അന്നാളില്‍ മത്സ്യഗോപുരത്തില്‍നിന്നു ഉറക്കെയുള്ളോരു നിലവിളിയും രണ്ടാമത്തെ നഗരാംശത്തില്‍നിന്നു ഒരു മുറവിളയും കുന്നുകളില്‍നിന്നു ഒരു ത്സടത്സടനാദവും ഉണ്ടാകും എന്നു യഹോവയുടെ അരുളപ്പാടു.
നഗരത്തില്‍ നിന്നു ഒരു മുഴക്കം കേള്‍ക്കുന്നു; മന്‍ ദിരത്തില്‍ നിന്നു ഒരു നാദം കേള്‍ക്കുന്നു; തന്റെ ശത്രുക്കളോടു പ്രതിക്രിയ ചെയ്യുന്ന യഹോവയുടെ നാദം തന്നേ
യഹോവ തന്റെ സൈന്യത്തിന്‍ മുമ്പില്‍ മേഘനാദം കേള്‍പ്പിക്കുന്നു; അവന്റെ പാളയം അത്യന്തം വലുതും അവന്റെ വചനം അനുഷ്ഠിക്കുന്നവന്‍ ശക്തിയുള്ളവനും തന്നേ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അതു സഹിക്കാകുന്നവന്‍ ആര്‍?
യഹോവ സീയോനില്‍നിന്നു ഗര്‍ജ്ജിച്ചു, യെരൂശലേമില്‍നിന്നു തന്റെ നാദം കേള്‍പ്പിക്കും; ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; എന്നാല്‍ യഹോവ തന്റെ ജനത്തിന്നു ശരണവും യിസ്രായേല്‍മക്കള്‍ക്കു ദുര്‍ഗ്ഗവും ആയിരിക്കും.
ഹെശ്ബോനും എലെയാലെയും നിലവിളിക്കുന്നു; അവരുടെ ഒച്ച യഹസ്വരെ കേള്‍ക്കുന്നു; അതുകൊണ്ടു മോവാബിന്റെ ആയുധപാണികള്‍ അലറുന്നു; അവന്റെ പ്രാണന്‍ അവന്റെ ഉള്ളില്‍ നടങ്ങുന്നു.