నిలుచుచున్నాను
സങ്കീർത്തനങ്ങൾ 73:16
ഞാന്‍ ഇതു ഗ്രഹിപ്പാന്‍ നിരൂപിച്ചപ്പോള്‍ എനിക്കു പ്രയാസമായി തോന്നി;
സങ്കീർത്തനങ്ങൾ 73:17
ഒടുവില്‍ ഞാന്‍ ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തില്‍ ചെന്നു അവരുടെ അന്തം എന്താകും എന്നു ചിന്തിച്ചു.
യെശയ്യാവ് 21:8
അവന്‍ ഒരു സിംഹംപോലെ അലറികര്‍ത്താവേ, ഞാന്‍ പകല്‍ ഇടവിടാതെ കാവല്‍നിലക്കുന്നു; രാത്രി മുഴുവനും ഞാന്‍ കാവല്‍ കാത്തുകൊണ്ടിരുന്നു.
യെശയ്യാവ് 21:11
ദൂമയെക്കുറിച്ചുള്ള പ്രവാചകംകാവല്‍ക്കാരാ, രാത്രി എന്തായി? കാവല്‍ക്കാരാ, രാത്രി എന്തായി? എന്നു ഒരുത്തന്‍ സേയീരില്‍നിന്നു എന്നോടു വിളിച്ചുചോദിക്കുന്നു.
യെശയ്യാവ് 21:12
അതിന്നു കാവല്‍ക്കാരന്‍ പ്രഭാതവും രാത്രിയും വന്നിരിക്കുന്നു; നിങ്ങള്‍ക്കു ചോദിക്കേണമെങ്കില്‍ ചോദിച്ചു കൊള്‍വിന്‍ ; പോയി വരുവിന്‍ എന്നു പറഞ്ഞു.
గోపురముమీదను
2 ശമൂവേൽ 18:24
എന്നാല്‍ ദാവീദ് രണ്ടു പടിവാതിലിന്നു മദ്ധ്യേ ഇരിക്കയായിരുന്നു. കാവല്‍ക്കാരന്‍ പടിവാതിലിന്നും മീതെ മതിലിന്റെ മുകളില്‍ കയറി തല ഉയര്‍ത്തിനോക്കി ഒരുത്തന്‍ തനിച്ചു ഔടിവരുന്നതു കണ്ടു.
2 രാജാക്കന്മാർ 9:17
യിസ്രെയേലിലെ ഗോപുരമുകളില്‍ ഒരു കാവല്‍ക്കാരന്‍ നിന്നിരുന്നു; അവന്‍ യേവഹൂവിന്റെ കൂട്ടം വരുന്നതു കണ്ടിട്ടുഞാന്‍ ഒരു കൂട്ടത്തെ കാണുന്നു എന്നു പറഞ്ഞു. അപ്പോള്‍ യോരാംനീ ഒരു കുതിരച്ചേവകനെ വിളിച്ചു അവരുടെ നേരെ അയക്കേണം; അവന്‍ ചെന്നുസമാധാനമോ എന്നു ചോദിക്കട്ടെ എന്നു കല്പിച്ചു.
2 രാജാക്കന്മാർ 17:9
യിസ്രായേല്‍മക്കള്‍ തങ്ങളുടെ ദൈവമായ യഹോവേക്കു വിരോധമായി കൊള്ളരുതാത്തകാര്യങ്ങളെ രഹസ്യമായി ചെയ്തു കാവല്‍ക്കാരുടെ ഗോപുരംമുതല്‍ ഉറപ്പുള്ള പട്ടണംവരെ തങ്ങളുടെ എല്ലാപട്ടണങ്ങളിലും പൂജാഗിരികള്‍ പണിതു.
യെശയ്യാവ് 21:5
മേശ ഒരുക്കുവിന്‍ ; പരവതാനി വിരിപ്പിന്‍ ; ഭക്ഷിച്ചു പാനം ചെയ്‍വിന്‍ ; പ്രഭുക്കന്മാരേ, എഴുന്നേല്പിന്‍ ; പരിചെക്കു എണ്ണ പൂശുവിന്‍ .
യെശയ്യാവ് 62:6
യെരൂശലേമേ, ഞാന്‍ നിന്റെ മതിലുകളിന്മേല്‍ കാവല്‍ക്കാരെ ആക്കിയിരിക്കുന്നു; അവര്‍‍ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കയില്ല; യഹോവയെ ഔര്‍‍പ്പിക്കുന്നവരേ, നിങ്ങള്‍ സ്വസ്ഥമായിരിക്കരുതു
నేనేమి చెప్పుదునో చూచుటకై
ഹബക്കൂക്ക് 1:12-17
12
എന്റെ ദൈവമായ യഹോവേ, നീ പുരാതനമേ എന്റെ പരിശുദ്ധനല്ലയോ? ഞങ്ങള്‍ മരിക്കയില്ല; യഹോവേ, നീ അവനെ ന്യായവിധിക്കായി നിയമിച്ചിരിക്കുന്നു; പാറയായുള്ളോവേ, ശിക്ഷെക്കായി നീ അവനെ നിയോഗിച്ചിരിക്കുന്നു.
13
ദോഷം കണ്ടുകൂടാതവണ്ണം നിര്‍മ്മലദൃഷ്ടിയുള്ളവനും പീഡനം കാണ്മാന്‍ കഴിയാത്തവനുമായുള്ളോവേ, ദ്രോഹം പ്രവര്‍ത്തിക്കുന്നവരെ നീ വെറുതെ നോക്കുന്നതും ദുഷ്ടന്‍ തന്നിലും നീതിമാനായവനെ വിഴുങ്ങുമ്പോള്‍
14
നീ മിണ്ടാതിരിക്കുന്നതും മനുഷ്യരെ സമുദ്രത്തിലെ മത്സ്യങ്ങളെപ്പോലെയും അധിപതിയില്ലാത്ത ഇഴജാതികളെപ്പോലെയും ആക്കുന്നതും എന്തു?
15
അവന്‍ അവയെ ഒക്കെയും ചൂണ്ടല്‍കൊണ്ടു പിടിച്ചെടുക്കുന്നു; അവന്‍ വലകൊണ്ടു അവയെ വലിച്ചെടുക്കുന്നു; കോരുവലയില്‍ ചേര്‍ത്തുകൊള്ളുന്നു; അതുകൊണ്ടു അവന്‍ സന്തോഷിച്ചാനന്ദിക്കുന്നു.
16
അതു ഹേതുവായി അവന്‍ തന്റെ വലെക്കു ബലികഴിക്കുന്നു; കോരുവലെക്കു ധൂപം കാട്ടുന്നു; അവയാലല്ലോ അവന്റെ ഔഹരി പുഷ്ടിയുള്ളതും അവന്റെ ആഹാരം പൂര്‍ത്തിയുള്ളതുമായ്തീരുന്നതു.
17
അതുനിമിത്തം അവന്‍ തന്റെ വല കുടഞ്ഞു, ജാതികളെ ആദരിക്കാതെ നിത്യം കൊല്ലുവാന്‍ പോകുമോ?
സങ്കീർത്തനങ്ങൾ 85:8
യഹോവയായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും; അവര്‍ ഭോഷത്വത്തിലേക്കു വീണ്ടും തിരിയാതിരിക്കേണ്ടതിന്നു അവന്‍ തന്റെ ജനത്തോടും തന്റെ ഭക്തന്മാരോടും സമാധാനം അരുളും.
నా కావలి స్థలముమీదను
2 കൊരിന്ത്യർ 13:3
ക്രിസ്തു എന്നില്‍ സംസാരിക്കുന്നു എന്നതിന്നു നിങ്ങള്‍ തുമ്പു അന്വേഷിക്കുന്നുവല്ലോ അവന്‍ നിങ്ങളെ സംബന്ധിച്ചു ബലഹീനനല്ല, നിങ്ങളില്‍ ശക്തന്‍ തന്നേ.
ഗലാത്യർ 1:16
തന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷം ഞാന്‍ ജാതികളുടെ ഇടയില്‍ അറിയിക്കേണ്ടതിന്നു അവനെ എന്നില്‍ വെളിപ്പെടുത്തുവാന്‍ പ്രസാദിച്ചപ്പോള്‍ ഞാന്‍ മാംസരക്തങ്ങളോടു ആലോചിക്കയോ
నేను నీతో వాదించునప్పుడు
ഇയ്യോബ് 23:5-7
5
അവന്റെ ഉത്തരം അറിയാമായിരുന്നു; അവന്‍ എന്തു പറയുമെന്നും ഗ്രഹിക്കാമായിരുന്നു.
6
അവന്‍ ബലാധിക്യത്തോടെ എന്നോടു വ്യവഹരിക്കുമോ? ഇല്ല; അവന്‍ എന്നെ ആദരിക്കേയുള്ളു.
7
അവിടെ നേരുള്ളവന്‍ അവനോടു വാദിക്കുമായിരുന്നു; ഞാന്‍ സദാകാലത്തേക്കും എന്റെ ന്യായാധിപന്റെ കയ്യില്‍നിന്നു രക്ഷപ്പെടുമായിരുന്നു.
ഇയ്യോബ് 31:35
അയ്യോ, എന്റെ സങ്കടം കേള്‍ക്കുന്നവന്‍ ഉണ്ടായിരുന്നുവെങ്കില്‍ കൊള്ളായിരുന്നു!- ഇതാ, എന്റെ ഒപ്പു! സര്‍വ്വശക്തന്‍ എനിക്കുത്തരം നലകുമാറാകട്ടെ. എന്റെ പ്രതിയോഗി എഴുതിയ അന്യായ രേഖ കിട്ടിയെങ്കില്‍ കൊള്ളായിരുന്നു!
ഇയ്യോബ് 31:37
എന്റെ കാലടികളുടെ എണ്ണം ഞാന്‍ അവനെ ബോധിപ്പിക്കും; ഒരു പ്രഭു എന്നപോലെ ഞാന്‍ അവനോടു അടുക്കും.
യിരെമ്യാവു 12:1
യഹോവ എന്നോടുനീ ചെന്നു, ഒരു ചണനൂല്‍ക്കച്ച വാങ്ങി നിന്റെ അരെക്കു കെട്ടുക; അതിനെ വെള്ളത്തില്‍ ഇടരുതു എന്നു കല്പിച്ചു.