యెహోవా
പുറപ്പാട് 10:13
അങ്ങനെ മോശെ തന്റെ വടി മിസ്രയീംദേശത്തിന്മേല്‍ നീട്ടി; യഹോവ അന്നു പകല്‍ മുഴുവനും രാത്രിമുഴുവനും ദേശത്തിന്മേല്‍ കിഴക്കന്‍ കാറ്റു അടിപ്പിച്ചു; പ്രഭാതം ആയപ്പോള്‍ കിഴക്കന്‍ കാറ്റു വെട്ടുക്കിളിയെ കൊണ്ടുവന്നു.
പുറപ്പാട് 10:19
യഹോവ മഹാശക്തിയുള്ളോരു പടിഞ്ഞാറന്‍ കാറ്റു അടിപ്പിച്ചു; അതു വെട്ടുക്കിളിയെ എടുത്തു ചെങ്കടലില്‍ ഇട്ടുകളഞ്ഞു. മിസ്രയീംരാജ്യത്തെങ്ങും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല.
പുറപ്പാട് 14:21
മോശെ കടലിന്മേല്‍ കൈനീട്ടി; യഹോവ അന്നു രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കന്‍ കാറ്റുകൊണ്ടു കടലിനെ പിന്‍ വാങ്ങിച്ചു ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മില്‍ വേര്‍പിരിഞ്ഞു.
പുറപ്പാട് 15:10
നിന്റെ കാറ്റിനെ നീ ഊതിച്ചു, കടല്‍ അവരെ മൂടി; അവര്‍ ഈയംപോലെ പെരുവെള്ളത്തില്‍ താണു.
സംഖ്യാപുസ്തകം 11:31
അനന്തരം യഹോവ അയച്ച ഒരു കാറ്റു ഊതി കടലില്‍നിന്നു കാടയെ കൊണ്ടുവന്നു പാളയത്തിന്റെ സമീപത്തു ഒരു ദിവസത്തെ വഴി ഇങ്ങോട്ടും ഒരു ദിവസത്തെ വഴി അങ്ങോട്ടും ഇങ്ങനെ പാളയത്തിന്റെ ചുറ്റിലും നിലത്തോടു ഏകദേശം രണ്ടു മുഴം അടുത്തു പറന്നുനിലക്കുമാറാക്കി.
സങ്കീർത്തനങ്ങൾ 107:24-31
24
കപ്പല്‍ കയറി സമുദ്രത്തില്‍ ഔടിയവര്‍, പെരുവെള്ളങ്ങളില്‍ വ്യാപാരം ചെയ്തവര്‍,
25
അവര്‍ യഹോവയുടെ പ്രവൃത്തികളെയും ആഴിയില്‍ അവന്റെ അത്ഭുതങ്ങളെയും കണ്ടു.
26
അവന്‍ കല്പിച്ചു കൊടുങ്കാറ്റു അടിപ്പിച്ചു, അതു അതിലെ തിരകളെ പൊങ്ങുമാറാക്കി.
27
അവര്‍ ആകാശത്തിലേക്കു ഉയര്‍ന്നു, വീണ്ടും ആഴത്തിലേക്കു താണു, അവരുടെ പ്രാണന്‍ കഷ്ടത്താല്‍ ഉരുകിപ്പോയി.
28
അവര്‍ മത്തനെപ്പോലെ തുള്ളി ചാഞ്ചാടിനടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.
29
അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു; അവന്‍ അവരെ അവരുടെ ഞെരുക്കങ്ങളില്‍ നിന്നു വിടുവിച്ചു.
30
അവന്‍ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകള്‍ അടങ്ങി.
31
ശാന്തത വന്നതുകൊണ്ടു അവര്‍ സന്തോഷിച്ചു; അവര്‍ ആഗ്രഹിച്ച തുറമുഖത്തു അവന്‍ അവരെ എത്തിച്ചു.
സങ്കീർത്തനങ്ങൾ 135:7
അവന്‍ ഭൂമിയുടെ അറ്റത്തുനിന്നു നീരാവി പൊങ്ങുമാറാക്കുന്നു; അവന്‍ മഴെക്കായി മിന്നലുകളെ ഉണ്ടാക്കുന്നു; തന്റെ ഭണ്ഡാരങ്ങളില്‍ നിന്നു കാറ്റു പുറപ്പെടുവിക്കുന്നു.
ആമോസ് 4:13
പര്‍വ്വതങ്ങളെ നിര്‍മ്മക്കയും കാറ്റിനെ സൃഷ്ടിക്കയും മനുഷ്യനോടു അവന്റെ നിരൂപണം ഇന്നതെന്നു അറിയിക്കയും പ്രഭാതത്തെ അന്ധകാരമാക്കുകയും ഭൂമിയുടെ ഉന്നതികളിന്മേല്‍ നടകൊള്ളുകയും ചെയ്യുന്ന ഒരുത്തനുണ്ടു; സൈന്യങ്ങളുടെ ദൈവമായ യഹോവ എന്നാകുന്നു അവന്റെ നാമം.
മത്തായി 8:24-27
24
പിന്നെ കടലില്‍ വലിയ ഔളം ഉണ്ടായിട്ടു പടകു തിരകളാല്‍ മുങ്ങുമാറായി; അവനോ ഉറങ്ങുകയായിരുന്നു.
25
അവര്‍ അടുത്തുചെന്നുകര്‍ത്താവേ രക്ഷിക്കേണമേഞങ്ങള്‍ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണര്‍ത്തി.
26
അവന്‍ അവരോടു“അല്പവിശ്വാസികളെ, നിങ്ങള്‍ ഭീരുക്കള്‍ ആകുവാന്‍ എന്തു” എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോള്‍ വലിയ ശാന്തതയുണ്ടായി.
27
എന്നാറെ ആ മനുഷ്യര്‍ അതിശയിച്ചുഇവന്‍ എങ്ങനെയുള്ളവന്‍ ? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 27:13-20
13
തെക്കന്‍ കാറ്റു മന്ദമായി ഊതുകയാല്‍ താല്പര്യം സാധിച്ചു എന്നു തോന്നി, അവര്‍ അവിടെ നിന്നു നങ്കൂരം എടുത്തു ക്രേത്ത ദ്വീപിന്റെ മറപറ്റി ഔടി.
14
കുറെ കഴിഞ്ഞിട്ടു അതിന്നു വിരോധമായി ഈശാനമൂലന്‍ എന്ന കൊടങ്കാറ്റു അടിച്ചു.
15
കപ്പല്‍ കാറ്റിന്റെ നേരെ നില്പാന്‍ കഴിയാതവണ്ണം കുടുങ്ങുകയാല്‍ ഞങ്ങള്‍ കൈവിട്ടു അങ്ങനെ പാറിപ്പോയി.
16
ക്ളൌദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഔടീട്ടു പ്രയാസത്തോടെ തോണി കൈവശമാക്കി.
17
അതു വലിച്ചുകയറ്റീട്ടു അവര്‍ കപ്പല്‍ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണത്തിട്ടമേല്‍ അകപ്പെടും എന്നു പേടിച്ചു പായി ഇറക്കി അങ്ങനെ പാറിപ്പോയി.
18
ഞങ്ങള്‍ കൊടുങ്കാറ്റിനാല്‍ അത്യന്തം അലയുകകൊണ്ടു പിറ്റെന്നു അവര്‍ ചരകൂ പുറത്തുകളഞ്ഞു.
19
മൂന്നാം നാള്‍ അവര്‍ സ്വന്തകയ്യാല്‍ കപ്പല്‍കോപ്പും കടലില്‍ ഇട്ടുകളഞ്ഞു.
20
വളരെ നാളായിട്ടു സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റു അടിച്ചുകൊണ്ടും ഇരിക്കയാല്‍ ഞങ്ങള്‍ രക്ഷപ്പെടും എന്നുള്ള ആശ ഒക്കെയും അറ്റുപോയി.