యెహోవా
യോനാ 4:6
യോനയെ അവന്റെ സങ്കടത്തില്‍നിന്നു വിടുവിപ്പാന്‍ തക്കവണ്ണം അവന്റെ തലെക്കു തണല്‍ ആയിരിക്കേണ്ടതിന്നു യഹോവയായ ദൈവം ഒരു ആവണകൂ കല്പിച്ചുണ്ടാക്കി, അതു അവന്നു മീതെ വളര്‍ന്നു പൊങ്ങി; യോനാ ആവണകൂനിമിത്തം അത്യന്തം സന്തോഷിച്ചു.
ആദിപുസ്തകം 1:21
ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തില്‍ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; നല്ലതു എന്നു ദൈവം കണ്ടു.
സങ്കീർത്തനങ്ങൾ 104:25
വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതില്‍ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കള്‍ ഉണ്ടു.
സങ്കീർത്തനങ്ങൾ 104:26
അതില്‍ കപ്പലുകള്‍ ഔടുന്നു; അതില്‍ കളിപ്പാന്‍ നീ ഉണ്ടാക്കിയ ലിവ്യാഥാന്‍ ഉണ്ടു.
ഹബക്കൂക്ക് 3:2
യഹോവേ, ഞാന്‍ നിന്റെ കേള്‍വി കേട്ടു ഭയപ്പെട്ടുപോയി; യഹോവേ, ആണ്ടുകള്‍ കഴിയുംമുമ്പെ നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ; ആണ്ടുകള്‍ കഴിയുംമുമ്പെ അതിനെ വെളിപ്പെടുത്തേണമേ; ക്രോധത്തിങ്കല്‍ കരുണ ഔര്‍ക്കേണമേ.
కడుపులో
മത്തായി 12:40
യോനാ കടലാനയുടെ വയറ്റില്‍ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രന്‍ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളില്‍ ഇരിക്കും.
മത്തായി 16:4
ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനയുടെ അടയാള മല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല;” പിന്നെ അവന്‍ അവരെ വിട്ടു പോയി.
ലൂക്കോസ് 11:30
യോനാ നീനെവേക്കാര്‍ക്കും അടയാളം ആയതു പോലെ മനുഷ്യപുത്രന്‍ ഈ തലമുറെക്കും ആകും.