నేను చూచితిని
2 ദിനവൃത്താന്തം 18:18
അതിന്നു അവന്‍ പറഞ്ഞതുഎന്നാല്‍ യഹോവയുടെ വചനം കേട്ടുകൊള്‍വിന്‍ ! യഹോവ തന്റെ സിംഹാസനത്തില്‍ ഇരിക്കുന്നതും സ്വര്‍ഗ്ഗത്തിലെ സൈന്യമെല്ലാം അവന്റെ വലത്തും ഇടത്തും നിലക്കുന്നതും ഞാന്‍ കണ്ടു.
യെശയ്യാവ് 6:1
ഉസ്സീയാരാജാവു മരിച്ച ആണ്ടില്‍ കര്‍ത്താവു, ഉയര്‍ന്നും പൊങ്ങിയുമുള്ള സിംഹാസനത്തില്‍ ഇരിക്കുന്നതു ഞാന്‍ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകള്‍ മന്ദിരത്തെ നിറച്ചിരുന്നു.
യെഹെസ്കേൽ 1:28
അതിന്റെ ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തില്‍ മേഘത്തില്‍ കാണുന്ന വില്ലിന്റെ കാഴ്ചപോലെ ആയിരുന്നു. യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാന്‍ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാന്‍ കേട്ടു.
യോഹന്നാൻ 1:18
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
യോഹന്നാൻ 1:32
യോഹന്നാന്‍ പിന്നെയും സാക്ഷ്യം പറഞ്ഞതുആത്മാവു ഒരു പ്രാവുപോലെ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു; അതു അവന്റെ മേല്‍ വസിച്ചു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 26:13
രാജാവേ, നട്ടുച്ചെക്കു ഞാന്‍ വഴിയില്‍വെച്ചു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തില്‍ നിന്നു എന്നെയും എന്നോടു കൂടെ യാത്രചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നതു കണ്ടു.
വെളിപ്പാട് 1:17
അവനെ കണ്ടിട്ടു ഞാന്‍ മരിച്ചവനെപ്പോലെ അവന്റെ കാല്‍ക്കല്‍ വീണു. അവന്‍ വലങ്കൈ എന്റെ മേല്‍ വെച്ചുഭയപ്പെടേണ്ടാ, ഞാന്‍ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.
పైగా
ആമോസ് 3:14
ഞാന്‍ യിസ്രായേലിന്റെ അതിക്രമങ്ങള്‍നിമിത്തം അവനെ സന്ദര്‍ശിക്കുന്ന നാളില്‍ ബലിപീഠത്തിന്റെ കൊമ്പുകള്‍ മുറിഞ്ഞു നിലത്തു വീഴുവാന്തക്കവണ്ണം ഞാന്‍ ബേഥേലിലെ ബലിപീഠങ്ങളെയും സന്ദര്‍ശിക്കും. ഞാന്‍ ഹേമന്തഗൃഹവും ഗ്രീഷ്മഗൃഹവും ഒരുപോലെ തകര്‍ത്തുകളയും; ദന്തഭവനങ്ങള്‍ നശിച്ചുപോകും; പലവീടുകളും മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാടു.
യെഹെസ്കേൽ 9:2
അപ്പോള്‍ ആറു പുരുഷന്മാര്‍, ഔരോരുത്തനും വെണ്മഴു കയ്യില്‍ എടുത്തുകൊണ്ടു വടക്കോട്ടുള്ള മേലത്തെ പടിവാതിലിന്റെ വഴിയായി വന്നു; അവരുടെ നടുവില്‍ ശണവസ്ത്രം ധരിച്ചു അരയില്‍ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി ഒരുത്തന്‍ ഉണ്ടായിരുന്നു; അവര്‍ അകത്തു ചെന്നു താമ്രയാഗപീഠത്തിന്റെ അരികെ നിന്നു.
യെഹെസ്കേൽ 10:4
എന്നാല്‍ യഹോവയുടെ മഹത്വം കെരൂബിന്മേല്‍നിന്നു പൊങ്ങി ആലയത്തിന്റെ ഉമ്മരപ്പടിക്കു മീതെ നിന്നു; ആലയം മേഘംകൊണ്ടു നിറഞ്ഞിരുന്നു; പ്രാകാരവും യഹോവയുടെ മഹത്വത്തിന്റെ ശോഭകൊണ്ടു നിറഞ്ഞിരുന്നു.
పగులగొట్టుము
യെശയ്യാവ് 6:3
ഒരുത്തനോടു ഒരുത്തന്‍ ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധന്‍ , പരിശുദ്ധന്‍ , പരിശുദ്ധന്‍ ; സര്‍വ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആര്‍ത്തു പറഞ്ഞു.
യെശയ്യാവ് 6:4
അവര്‍ ആര്‍ക്കുംന്ന ശബ്ദത്താല്‍ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങള്‍ കുലുങ്ങി ആലയം പുകകൊണ്ടു നിറഞ്ഞു.
സെഖര്യാവ് 11:1
ലെബാനോനേ, നിന്റെ ദേവദാരുക്കള്‍ തീക്കു ഇരയായ്തീരേണ്ടതിന്നു വാതില്‍ തുറന്നുവെക്കുക.
സെഖര്യാവ് 11:2
ദേവദാരു വീണും മഹത്തുക്കള്‍ നശിച്ചും ഇരിക്കയാല്‍ സരളവൃക്ഷമേ, ഔളിയിടുക; ദുര്‍ഗ്ഗമവനം വീണിരിക്കയാല്‍ ബാശാനിലെ കരുവേലങ്ങളേ, ഔളിയിടുവിന്‍ !
in the head
സങ്കീർത്തനങ്ങൾ 68:21
അതേ, ദൈവം തന്റെ ശത്രുക്കളുടെ തലയും തന്റെ അകൃത്യത്തില്‍ നടക്കുന്നവന്റെ രോമമുള്ള നെറുകയും തകര്‍ത്തുകളയും.
ഹബക്കൂക്ക് 3:13
നിന്റെ ജനത്തിന്റെ രക്ഷെക്കായിട്ടും നിന്റെ അഭിഷിക്തന്റെ രക്ഷെക്കായിട്ടും നീ പുറപ്പെടുന്നു; നീ ദുഷ്ടന്റെ വീട്ടില്‍നിന്നു മോന്തായം തകര്‍ത്തു, അടിസ്ഥാനത്തെ കഴുത്തോളം അനാവൃതമാക്കുന്നു. സേലാ.
తప్పించుకొనకుండను
ആമോസ് 2:14
അങ്ങനെ വേഗവാന്മാര്‍ക്കും ശരണം നശിക്കും; ബലവാന്റെ ശക്തി നിലനില്‍ക്കയില്ല; വീരന്‍ തന്റെ ജീവനെ രക്ഷിക്കയില്ല;
ആമോസ് 2:15
വില്ലാളി ഉറെച്ചുനില്‍ക്കയില്ല; ശീഘ്രഗാമി തന്നെത്താന്‍ വിടുവിക്കയില്ല; കുതിര കയറി ഔടുന്നവന്‍ തന്റെ ജീവനെ രക്ഷിക്കയുമില്ല.
യെശയ്യാവ് 24:17
ഭൂവാസിയേ, പേടിയും കുഴിയും കണിയും നിനക്കു നേരിട്ടിരിക്കുന്നു.
യെശയ്യാവ് 24:18
പേടി കേട്ടു ഔടിപ്പോകുന്നവന്‍ കുഴിയില്‍ വീഴും; കുഴിയില്‍നിന്നു കയറുന്നവന്‍ കണിയില്‍ അകപ്പെടും; ഉയരത്തിലെ കിളിവാതിലുകള്‍ തുറന്നിരിക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങള്‍ കുലുങ്ങുന്നു.
യെശയ്യാവ് 30:16
ഞങ്ങള്‍ കുതിരപ്പുറത്തു കയറി ഔടിപ്പോകും എന്നു നിങ്ങള്‍ പറഞ്ഞു; അതുകൊണ്ടു നിങ്ങള്‍ ഔടിപ്പോകേണ്ടിവരും; ഞങ്ങള്‍ തുരഗങ്ങളിന്മേല്‍ കയറിപ്പോകും എന്നും പറഞ്ഞു; അതുകൊണ്ടു നിങ്ങളെ പിന്തുടരുന്നവരും വേഗതയുള്ളവരായിരിക്കും.
യിരെമ്യാവു 48:44