గోడమీద
2 ശമൂവേൽ 8:2
അവന്‍ മോവാബ്യരെയും തോല്പിച്ചു അവരെ നിലത്തു കിടത്തി ചരടുകൊണ്ടു അളന്നു; കൊല്ലുവാന്‍ രണ്ടു ചരടും ജീവനോടെ രക്ഷിപ്പാന്‍ ഒരു ചരടുമായി അവന്‍ അളന്നു. അങ്ങനെ മോവാബ്യര്‍ ദാവീദിന്നു ദാസന്മാരായി കപ്പം കൊടുത്തുവന്നു.
2 രാജാക്കന്മാർ 21:13
ഞാന്‍ യെരൂശലേമിന്മേല്‍ ശമര്‍യ്യയുടെ അളവുനൂലും ആഹാബ് ഗൃഹത്തിന്റെ തൂക്കുകട്ടയും പിടിക്കും; ഒരുത്തന്‍ ഒരു തളിക തുടെക്കയും തുടെച്ചശേഷം അതു കവിഴ്ത്തിവെക്കയും ചെയ്യുന്നതുപോലെ ഞാന്‍ യെരൂശലേമിനെ തുടെച്ചുകളയും.
യെശയ്യാവ് 28:17
ഞാന്‍ ന്യായത്തെ അളവുചരടും നീതിയെ തൂക്കുകട്ടയും ആക്കിവേക്കും; കന്മഴ വ്യാജശരണത്തെ നീക്കിക്കളയും; വെള്ളം ഒളിപ്പിടത്തെ ഒഴിക്കി കൊണ്ടുപോകും.
യെശയ്യാവ് 34:11
വേഴാമ്പലും മുള്ളന്‍ പന്നിയും അതിനെ കൈവശമാക്കും; മൂങ്ങയും മലങ്കാക്കയും അതില്‍ പാര്‍ക്കും; അവന്‍ അതിന്മേല്‍ പാഴിന്റെ നൂലും ശൂന്യത്തിന്റെ തൂക്കുകട്ടിയും പിടിക്കും.
വിലാപങ്ങൾ 2:8
യഹോവ സീയോന്‍ പുത്രിയുടെ മതില്‍ നശിപ്പിപ്പാന്‍ നിര്‍ണ്ണയിച്ചു; അവന്‍ അളന്നു നശിപ്പിക്കുന്നതില്‍നിന്നു കൈ പിന്‍ വലിച്ചില്ല; അവന്‍ കോട്ടയും മതിലും ദുഃഖത്തിലാക്കി; അവ ഒരുപോലെ ക്ഷയിച്ചിരിക്കുന്നു.
യെഹെസ്കേൽ 40:3
അവന്‍ എന്നെ അവിടെ കൊണ്ടുചെന്നു; അവിടെ ഒരു പുരുഷന്‍ ഉണ്ടായിരുന്നു; അവന്‍ കാഴ്ചെക്കു താമ്രംപോലെ ആയിരുന്നു; അവന്റെ കയ്യില്‍ ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നു; അവന്‍ പടിവാതില്‍ക്കല്‍നിന്നു.
സെഖര്യാവ് 2:1
ഞാന്‍ പിന്നെയും തല പൊക്കി നോക്കിയപ്പോള്‍, കയ്യില്‍ അളവുനൂല്‍ പിടിച്ചിരിക്കുന്നോരു പുരുഷനെ കണ്ടു.
സെഖര്യാവ് 2:2
നീ എവിടേക്കു പോകുന്നു എന്നു ഞാന്‍ ചോദിച്ചതിന്നു അവന്‍ ഞാന്‍ യെരൂശലേമിനെ അളന്നു അതിന്റെ വീതി എന്തെന്നും നീളം എന്തെന്നും നോക്കുവാന്‍ പോകുന്നു എന്നു എന്നോടു പറഞ്ഞു.
വെളിപ്പാട് 11:1
പിന്നെ ദണ്ഡുപോലെയുള്ള ഒരു കോല്‍ എന്റെ കയ്യില്‍ കിട്ടി കല്പന ലഭിച്ചതുനീ എഴുന്നേറ്റു ദൈവത്തിന്റെ ആലയത്തെയും യാഗപീഠത്തെയും അതില്‍ നമസ്കരിക്കുന്നവരെയും അളക്കുക.
വെളിപ്പാട് 21:15
എന്നോടു സംസാരിച്ചവന്നു നഗരത്തെയും അതിന്റെ ഗോപുരങ്ങളെയും മതിലിനെയും അളക്കേണ്ടതിന്നു പൊന്നുകൊണ്ടുള്ള ഒരു അളവുകോല്‍ ഉണ്ടായിരുന്നു.