put
ആമോസ് 5:18
യഹോവയുടെ ദിവസത്തിന്നായി വാഞ്ഛിക്കുന്ന നിങ്ങള്‍ക്കു അയ്യോ കഷ്ടം! യഹോവയുടെ ദിവസംകൊണ്ടു നിങ്ങള്‍ക്കു എന്തു ഗുണം! അതു വെളിച്ചമല്ല ഇരുട്ടത്രേ.
ആമോസ് 9:10
അനര്‍ത്ഥം ഞങ്ങളെ തുടര്‍ന്നെത്തുകയില്ല, എത്തിപ്പിടക്കയുമില്ല എന്നു പറയുന്നവരായി എന്റെ ജനത്തിലുള്ള സകലപാപികളും വാള്‍കൊണ്ടു മരിക്കും.
സഭാപ്രസംഗി 8:11
ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തല്‍ക്ഷണം നടക്കായ്കകൊണ്ടു മനുഷ്യര്‍ ദോഷം ചെയ്‍വാന്‍ ധൈര്യപ്പെടുന്നു.
യെശയ്യാവ് 47:7
ഞാന്‍ എന്നേക്കും തമ്പുരാട്ടി ആയിരിക്കും എന്നു നീ പറഞ്ഞു അതു കൂട്ടാക്കാതെയും അതിന്റെ അവസാനം ഔര്‍ക്കാതെയും ഇരുന്നു.
യെശയ്യാവ് 56:12
വരുവിന്‍ ‍ഞാന്‍ പോയി വീഞ്ഞു കൊണ്ടുവരാം; നമുക്കു മദ്യം കുടിക്കാം; ഇന്നത്തെപ്പോലെ നാളെയും കേമത്തില്‍ തന്നേ എന്നു അവര്‍‍ പറയുന്നു
യെഹെസ്കേൽ 12:22
മനുഷ്യപുത്രാ, കാലം നീണ്ടുപോകും; ദര്‍ശനമൊക്കെയും ഒക്കാതെപോകും എന്നു നിങ്ങള്‍ക്കു യിസ്രായേല്‍ ദേശത്തു ഒരു പഴഞ്ചൊല്ലുള്ളതു എന്തു?
യെഹെസ്കേൽ 12:27
മനുഷ്യപുത്രാ, യിസ്രായേല്‍ഗൃഹംഇവന്‍ ദര്‍ശിക്കുന്ന ദര്‍ശനം വളരെനാളത്തേക്കുള്ളതും ഇവന്‍ പ്രവചിക്കുന്നതു ദീര്‍ഘകാലത്തേക്കുള്ളതും ആകുന്നു എന്നു പറയുന്നു.
മത്തായി 24:48
എന്നാല്‍ അവന്‍ ദുഷ്ടദാസനായിയജമാനന്‍ വരുവാന്‍ താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു,
1 തെസ്സലൊനീക്യർ 5:3
അവര്‍ സമാധാനമെന്നും നിര്‍ഭയമെന്നും പറയുമ്പോള്‍ ഗര്‍ഭിണിക്കു പ്രസവ വേദന വരുമ്പോലെ അവര്‍ക്കും പെട്ടെന്നു നാശം വന്നു ഭവിക്കും; അവര്‍ക്കും തെറ്റിയൊഴിയാവതുമല്ല.
2 പത്രോസ് 3:4
പിതാക്കന്മാര്‍ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തില്‍ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികള്‍ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാല്‍ അറിഞ്ഞുകൊള്‍വിന്‍ .
വെളിപ്പാട് 18:17
ഏതു മാലുമിയും ഔരോ ദിക്കിലേക്കു കപ്പലേറി പോകുന്ന ഏവനും കപ്പല്‍ക്കാരും കടലില്‍ തൊഴില്‍ ചെയ്യുന്നവരൊക്കയും
and cause
ആമോസ് 6:12
കുതിര പാറമേല്‍ ഔടുമോ? അവിടെ കാളയെ പൂട്ടു ഉഴുമോ? എന്നാല്‍ നിങ്ങള്‍ ന്യായത്തെ നഞ്ചായും നീതിഫലത്തെ കാഞ്ഞിരമായും മാറ്റിയിരിക്കുന്നു.
ആമോസ് 5:12
നീതിമാനെ ക്ളേശിപ്പിച്ചു കൈക്കൂലി വാങ്ങുകയും ഗോപുരത്തിങ്കല്‍ ദരിദ്രന്മാരുടെ ന്യായം മറിച്ചുകളകയും ചെയ്യുന്നവരേ, നിങ്ങളുടെ അതിക്രമങ്ങള്‍ അനവധിയും നിങ്ങളുടെ പാപങ്ങള്‍ കഠിനവും എന്നു ഞാന്‍ അറിയുന്നു.
സങ്കീർത്തനങ്ങൾ 94:20
നിയമത്തിന്നു വിരോധമായി കഷ്ടത നിര്‍മ്മിക്കുന്ന ദുഷ്ടസിംഹാസനത്തിന്നു നിന്നോടു സഖ്യത ഉണ്ടാകുമോ?