let
ആമോസ് 5:7
ന്യായത്തെ കാഞ്ഞിരം ആക്കിത്തീര്‍ക്കുംകയും നീതിയെ നിലത്തു തള്ളിയിട്ടുകളകയും ചെയ്യുന്നവരേ,
ആമോസ് 5:14
നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിന്നു തിന്മയല്ല നന്മ തന്നേ അന്വേഷിപ്പിന്‍ ; അപ്പോള്‍ നിങ്ങള്‍ പറയുന്നതുപോലെ സൈന്യങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെ ഇരിക്കും.
ആമോസ് 5:15
നിങ്ങള്‍ തിന്മ ദ്വേഷിച്ചു നന്മ ഇച്ഛിച്ചു ഗോപുരത്തിങ്കല്‍ ന്യായം നിലനിര്‍ത്തുവിന്‍ ; പക്ഷേ സൈന്യങ്ങളുടെ ദൈവമായ യഹോവ യോസേഫില്‍ ശേഷിപ്പുള്ളവരോടു കൃപ കാണിക്കും.
ഇയ്യോബ് 29:12-17
12
നിലവിളിച്ച എളിയവനെയും അനാഥനെയും തുണയറ്റവനെയും ഞാന്‍ വിടുവിച്ചു.
13
നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേല്‍ വന്നു; വിധവയുടെ ഹൃദയത്തെ ഞാന്‍ സന്തോഷം കൊണ്ടു ആര്‍ക്കുംമാറാക്കി.
14
ഞാന്‍ നീതിയെ ധരിച്ചു; അതു എന്റെ ഉടുപ്പായിരുന്നു; എന്റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.
15
ഞാന്‍ കുരുടന്നു കണ്ണും മുടന്തന്നു കാലും ആയിരുന്നു.
16
ദരിദ്രന്മാര്‍ക്കും ഞാന്‍ അപ്പനായിരുന്നു; ഞാന്‍ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു.
17
നീതികെട്ടവന്റെ അണപ്പല്ലു ഞാന്‍ തകര്‍ത്തു; അവന്റെ പല്ലിന്‍ ഇടയില്‍നിന്നു ഇരയെ പറിച്ചെടുത്തു.
സദൃശ്യവാക്യങ്ങൾ 21:3
നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നതു യഹോവേക്കു ഹനനയാഗത്തെക്കാള്‍ ഇഷ്ടം.
ഹോശേയ 6:6
യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാള്‍ ദൈവപരിജ്ഞാനത്തിലും ഞാന്‍ പ്രസാദിക്കുന്നു.
മീഖാ 6:8
മനുഷ്യാ, നല്ലതു എന്തെന്നു അവന്‍ നിനക്കു കാണിച്ചു തന്നിരിക്കുന്നുന്യായം പ്രവര്‍ത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?
മർക്കോസ് 12:32-34
32
ശാസ്ത്രി അവനോടുനന്നു, ഗുരോ, നീ പറഞ്ഞതു സത്യ തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.
33
അവനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സര്‍വ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു.
34
അവന്‍ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടുനീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു. അതിന്റെ ശേഷം അവനോടു ആരും ഒന്നും ചോദിപ്പാന്‍ തുനിഞ്ഞില്ല.