యెహోవా
ആമോസ് 3:7
യഹോവയായ കര്‍ത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാര്‍ക്കും തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.
ആമോസ് 3:8
സിംഹം ഗര്‍ജ്ജിച്ചിരിക്കുന്നു; ആര്‍ ഭയപ്പെടാതിരിക്കും? യഹോവയായ കര്‍ത്താവു അരുളിച്ചെയ്തിരിക്കുന്നു; ആര്‍ പ്രവചിക്കാതിരിക്കും?
സദൃശ്യവാക്യങ്ങൾ 20:2
രാജാവിന്റെ ഭീഷണം സിംഹഗര്‍ജ്ജനം പോലെ; അവനെ കോപിപ്പിക്കുന്നവന്‍ തന്റെ പ്രാണനോടു ദ്രോഹം ചെയ്യുന്നു.
യെശയ്യാവ് 42:13
യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; ഒരു യോദ്ധാവിനെപ്പോലെ തീക്ഷണതയെ ജ്വലിപ്പിക്കും; അവന്‍ ആര്‍ത്തുവിളിക്കും; അവന്‍ ഉച്ചത്തില്‍ ആര്‍ക്കും; തന്റെ ശത്രുക്കളോടു വീര്യം പ്രവര്‍ത്തിക്കും.
യിരെമ്യാവു 25:30
ഹോശേയ 13:8
കുട്ടികള്‍ പൊയ്പോയ കരടിയെപ്പോലെ ഞാന്‍ അവരെ എതിരിട്ടു അവരുടെ ഹൃദയത്തിന്റെ നെയ്‍വല കീറിക്കളയും; അവിടെവെച്ചു ഞാന്‍ അവരെ ഒരു സിംഹംപോലെ തിന്നുകളയും; കാട്ടുമൃഗം അവരെ കടിച്ചുകീറും.
യോവേൽ 2:11
യഹോവ തന്റെ സൈന്യത്തിന്‍ മുമ്പില്‍ മേഘനാദം കേള്‍പ്പിക്കുന്നു; അവന്റെ പാളയം അത്യന്തം വലുതും അവന്റെ വചനം അനുഷ്ഠിക്കുന്നവന്‍ ശക്തിയുള്ളവനും തന്നേ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അതു സഹിക്കാകുന്നവന്‍ ആര്‍?
യോവേൽ 3:16
യഹോവ സീയോനില്‍നിന്നു ഗര്‍ജ്ജിച്ചു, യെരൂശലേമില്‍നിന്നു തന്റെ നാദം കേള്‍പ്പിക്കും; ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; എന്നാല്‍ യഹോവ തന്റെ ജനത്തിന്നു ശരണവും യിസ്രായേല്‍മക്കള്‍ക്കു ദുര്‍ഗ്ഗവും ആയിരിക്കും.
దుఃఖించుచున్నవి
ആമോസ് 4:7
കൊയ്ത്തിന്നു ഇനി മൂന്നു മാസമുള്ളപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു മഴ മുടക്കിക്കളഞ്ഞു; ഞാന്‍ ഒരു പട്ടണത്തില്‍ മഴ പെയ്യിക്കയും മറ്റെ പട്ടണത്തില്‍ മഴ പെയ്യിക്കാതിരിക്കയും ചെയ്തു; ഒരു കണ്ടത്തില്‍ മഴ പെയ്തു; മഴ പെയ്യാത്ത മറ്റെ കണ്ടം വരണ്ടുപോയി.
ആമോസ് 4:8
രണ്ടുമൂന്നു പട്ടണം വെള്ളം കുടിപ്പാന്‍ ഒരു പട്ടണത്തിലേക്കു ഉഴന്നുചെന്നു, ദാഹം തീര്‍ന്നില്ലതാനും; എന്നിട്ടും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.
യെശയ്യാവ് 33:9
ദേശം ദുഃഖിച്ചു ക്ഷയിക്കുന്നു; ലെബാനോന്‍ ലജ്ജിച്ചു വാടിപ്പോകുന്നു; ശാരോന്‍ മരുഭൂമിപോലെ ആയിരിക്കുന്നു; ബാശാനും കര്‍മ്മേലും ഇലപൊഴിക്കുന്നു.
യിരെമ്യാവു 12:4
നീ വാങ്ങി അരെക്കു കെട്ടിയ കച്ച എടുത്തു പറുപ്പെട്ടു ഫ്രാത്തിന്നരികത്തു ചെന്നു, അവിടെ ഒരു പാറയുടെ വിള്ളലില്‍ ഒളിച്ചു വെക്കുക.
യിരെമ്യാവു 14:2
ഞങ്ങള്‍ എവിടേക്കു പോകേണ്ടു എന്നു അവര്‍ നിന്നോടു ചോദിച്ചാല്‍ നീ അവരോടുമരണത്തിന്നുള്ളവര്‍ മരണത്തിന്നും വാളിന്നുള്ളവര്‍ വാളിന്നും ക്ഷാമത്തിന്നുള്ളവര്‍ ക്ഷാമത്തിന്നും പ്രവാസത്തിന്നുള്ളവര്‍ പ്രവാസത്തിന്നും പൊയ്ക്കൊള്ളട്ടെ എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.
യോവേൽ 1:9-13
9
ഭോജനയാഗവും പാനീയയാഗവും യഹോവയുടെ ആലയത്തില്‍നിന്നു അറ്റുപോയിരിക്കുന്നു; യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാര്‍ ദുഃഖിക്കുന്നു.
10
വയല്‍ ശൂന്യമായ്തീര്‍ന്നു ധാന്യം നശിച്ചും പുതുവീഞ്ഞു വറ്റിയും എണ്ണ ക്ഷയിച്ചും പോയിരിക്കയാല്‍ ദേശം ദുഃഖിക്കുന്നു.
11
കൃഷിക്കാരേ, ലജ്ജിപ്പിന്‍ ; മുന്തിരിത്തോട്ടക്കാരേ, കോതമ്പിനെയും യവത്തെയും ചൊല്ലി മുറയിടുവിന്‍ ; വയലിലെ വിളവു നശിച്ചുപോയല്ലോ.
12
മുന്തിരിവള്ളി വാടി അത്തിവൃക്ഷം ഉണങ്ങി, മാതളം, ഈന്തപ്പന, നാരകം മുതലായി പറമ്പിലെ സകലവൃക്ഷങ്ങളും ഉണങ്ങിപ്പോയിരിക്കുന്നു; ആനന്ദം മനുഷ്യരെ വീട്ടു മാഞ്ഞുപോയല്ലോ.
13
പുരോഹിതന്മാരേ, രട്ടുടുത്തു വിലപിപ്പിന്‍ ; യാഗപീഠത്തിന്റെ ശുശ്രൂഷകന്മാരേ, മുറയിടുവിന്‍ ; എന്റെ ദൈവത്തിന്റെ ശുശ്രൂഷകന്മാരേ, ഭോജനയാഗവും പാനീയയാഗവും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ മുടങ്ങിപ്പോയിരിക്കകൊണ്ടു നിങ്ങള്‍ വന്നു രട്ടുടുത്തു രാത്രി കഴിച്ചുകൂട്ടുവിന്‍ .
യോവേൽ 1:16-18
16
നമ്മുടെ കണ്ണിന്റെ മുമ്പില്‍നിന്നു ആഹാരവും നമ്മുടെ ദൈവത്തിന്റെ ആലയത്തില്‍നിന്നു സന്തോഷവും ഉല്ലാസഘോഷവും അറ്റുപോയല്ലോ.
17
വിത്തു കട്ടകളുടെ കീഴില്‍ കിടന്നു കെട്ടുപോകുന്നു; ധാന്യം കരിഞ്ഞുപോയിരിക്കയാല്‍ പാണ്ടികശാലകള്‍ ശൂന്യമായി കളപ്പുരകള്‍ ഇടിഞ്ഞുപോകുന്നു.
18
മൃഗങ്ങള്‍ എത്ര ഞരങ്ങുന്നു; കന്നുകാലികള്‍ മേച്ചല്‍ ഇല്ലായ്കകൊണ്ടു ബുദ്ധിമുട്ടുന്നു; ആടുകള്‍ ദണ്ഡം അനുഭവിക്കുന്നു.
కర్మెలు
1 ശമൂവേൽ 25:2
കര്‍മ്മേലില്‍ വ്യാപാരമുള്ള ഒരു മാവോന്യന്‍ ഉണ്ടായിരുന്നു; അവന്‍ മഹാ ധനികനായിരുന്നു; അവന്നു മൂവായിരം ചെമ്മരിയാടും ആയിരം കോലാടും ഉണ്ടായിരുന്നു; അവന്നു കര്‍മ്മേലില്‍ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടായിരുന്നു.
യെശയ്യാവ് 35:2
അതു മനോഹരമായി പൂത്തു ഉല്ലാസത്തോടും ഘോഷത്തോടും കൂടെ ഉല്ലസിക്കും; ലെബാനോന്റെ മഹത്വവും കര്‍മ്മേലിന്റെയും ശാരോന്റെയും ശോഭയും അതിന്നു കൊടുക്കപ്പെടും; അവര്‍ യഹോവയുടെ മഹത്വവും നമ്മുടെ ദൈവത്തിന്റെ തേജസ്സും കാണും.
യിരെമ്യാവു 50:19
യാക്കോബിന്റെ ഔഹരിയായവന്‍ ഇവയെപ്പോലെയല്ല; അവന്‍ സര്‍വ്വത്തെയും നിര്‍മ്മിച്ചവന്‍ ; യിസ്രായേല്‍ അവന്റെ അവകാശഗോത്രം; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം.
നാഹൂം 1:4
അവന്‍ സമുദ്രത്തെ ഭര്‍ത്സിച്ചു വറ്റിക്കയും സകലനദികളെയും വരട്ടിക്കളകയും ചെയ്യുന്നു; ബാശാനും കര്‍മ്മേലും വരളുന്നു; ലെബാനോന്റെ പുഷ്പം വാടിപ്പോകുന്നു.