ఉంచిరి
ലേവ്യപുസ്തകം 7:29-34
29
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍യഹോവേക്കു സമാധാനയാഗം അര്‍പ്പിക്കുന്നവന്‍ തന്റെ സമാധാനയാഗത്തില്‍നിന്നു യഹോവേക്കു വഴിപാടു കൊണ്ടുവരേണം.
30
സ്വന്തകയ്യാല്‍ അവന്‍ അതു യഹോവയുടെ ദഹനയാഗമായി കൊണ്ടുവരേണം; യഹോവയുടെ സന്നിധിയില്‍ നീരാജനാര്‍പ്പണമായി നീരാജനം ചെയ്യേണ്ടതിന്നു നെഞ്ചോടുകൂടെ മേദസ്സും കൊണ്ടുവരേണം.
31
പുരോഹിതന്‍ മേദസ്സു യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം; എന്നാല്‍ നെഞ്ചു അഹരോനും പുത്രന്മര്‍ക്കും ഇരിക്കേണം.
32
നിങ്ങളുടെ സമാധാനയാഗങ്ങളില്‍ വലത്തെ കൈക്കുറകു ഉദര്‍ച്ചാര്‍പ്പണത്തിന്നായി നിങ്ങള്‍ പുരോഹിതന്റെ പക്കല്‍ കൊടുക്കേണം.
33
അഹരോന്റെ പുത്രന്മാരില്‍ സമാധാനയാഗങ്ങളുടെ രക്തവും മേദസ്സും അര്‍പ്പിക്കുന്നവന്നു തന്നേ വലത്തെ കൈക്കുറകു ഔഹരിയായിരിക്കേണം.
34
യിസ്രായേല്‍മക്കളുടെ സമാധാനയാഗങ്ങളില്‍നിന്നു നീരാജനത്തിന്റെ നെഞ്ചും ഉദര്‍ച്ചയുടെ കൈക്കുറകും ഞാന്‍ എടുത്തു പുരോഹിതനായ അഹരോന്നും പുത്രന്മാര്‍ക്കും യിസ്രായേല്‍മക്കളില്‍നിന്നുള്ള ശാശ്വതാവകാശമായി കൊടുത്തിരിക്കുന്നു.
దహించెను
ലേവ്യപുസ്തകം 3:14-17
14
അതില്‍നിന്നു കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകല മേദസ്സും മൂത്രപിണ്ഡം രണ്ടും
15
അവയുടെ മേല്‍ കടിപ്രദേശത്തുള്ള മേദസ്സം മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും നീക്കി അവന്‍ യഹോവേക്കു ദഹനയാഗമായി തന്റെ വഴിപാടു അര്‍പ്പിക്കേണം.
16
പുരോഹിതന്‍ അതു യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം; അതു സൌരഭ്യവാസനയായ ദഹന യാഗഭോജനം; മേദസ്സൊക്കെയും യഹോവേക്കുള്ളതു ആകുന്നു.
17
മേദസ്സും രക്തവും തിന്നരുതു എന്നുള്ളതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും നിങ്ങള്‍ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.