మరియు మోషే అభిషేకతైలమును తీసికొని మందిరమును దానిలోనున్న సమస్తమును అభిషేకించి వాటిని ప్రతిష్ఠించెను.
പുറപ്പാട് 30:23-29
23
മേത്തരമായ സുഗന്ധ വര്‍ഗ്ഗമായി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അഞ്ഞൂറു ശേക്കെല്‍ അയഞ്ഞ മൂരും അതില്‍ പാതി ഇരുനൂറ്റമ്പതു ശേക്കെല്‍ സുഗന്ധലവംഗവും
24
അഞ്ഞൂറു ശേക്കെല്‍ വഴനത്തൊലിയും ഒരു ഹീന്‍ ഒലിവെണ്ണയും എടുത്തു
25
തൈലക്കാരന്റെ വിദ്യപ്രകാരം ചേര്‍ത്തുണ്ടാക്കിയ വിശുദ്ധമായ അഭിഷേക തൈലമാക്കേണം; അതു വിശുദ്ധമായ അഭിഷേക തൈലമായിരിക്കേണം.
26
അതിനാല്‍ നീ സമാഗമനക്കുടാരവും സാക്ഷ്യപെട്ടകവും മേശയും
27
അതിന്റെ ഉപകരണങ്ങളൊക്കെയും നിലവിളക്കും അതിന്റെ ഉപകരണങ്ങളും
28
ധൂപപീഠവും ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്യേണം.
29
അവ അതിവിശുദ്ധമായിരിക്കേണ്ടതിന്നു അവയെ ശുദ്ധീകരിക്കേണം; അവയെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.
പുറപ്പാട് 40:9-11
9
അഭിഷേകതൈലം എടുത്തു തിരുനിവാസവും അതിലുള്ള സകലവും അഭിഷേകം ചെയ്തു അതും അതിന്റെ ഉപകരങ്ങളൊക്കെയും ശുദ്ധീകരിക്കേണം;
10
ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങള്‍ ഒക്കെയും അഭിഷേകം ചെയ്തു യാഗപീഠം ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം.
11
തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.