అపవిత్రత
ലേവ്യപുസ്തകം 5:2
ശുദ്ധിയില്ലാത്ത കാട്ടുമൃഗത്തിന്റെ പിണമോ ശുദ്ധിയില്ലാത്ത നാട്ടുമൃഗത്തിന്റെ പിണമോ ശുദ്ധിയില്ലാത്ത ഇഴജാതിയുടെ പിണമോ ഇങ്ങനെ വല്ല അശുദ്ധവസ്തുവും ഒരുത്തന്‍ തൊടുകയും അതു അവന്നു മറവായിരിക്കയും ചെയ്താല്‍ അവന്‍ അശുദ്ധനും കുറ്റക്കാരനും ആകുന്നു.
ലേവ്യപുസ്തകം 5:3
അല്ലെങ്കില്‍ യാതൊരു അശുദ്ധിയാലെങ്കിലും അശുദ്ധനായ ഒരു മനുഷ്യന്റെ അശുദ്ധിയെ ഒരുത്തന്‍ തൊടുകയും അതു അവന്നു മറവായിരിക്കയും ചെയ്താല്‍ അതു അറിയുമ്പോള്‍ അവന്‍ കുറ്റക്കാരനാകും.
ലേവ്യപുസ്തകം 12,1-13:59
ലേവ്യപുസ്തകം 15:1-33
1
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു
2
നിങ്ങള്‍ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ആര്‍ക്കെങ്കിലും തന്റെ അംഗത്തില്‍ ശുക്ളസ്രവം ഉണ്ടായാല്‍ അവന്‍ സ്രവത്താല്‍ അശുദ്ധന്‍ ആകുന്നു.
3
അവന്റെ സ്രവത്താലുള്ള അശുദ്ധിയാവിതുഅവന്റെ അംഗം സ്രവിച്ചുകൊണ്ടിരുന്നാലും അവന്റെ അംഗം സ്രവിക്കാതെ അടഞ്ഞിരുന്നാലും അതു അശുദ്ധി തന്നേ.
4
സ്രവക്കാരന്‍ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധം; അവന്‍ ഇരിക്കുന്ന സാധനമൊക്കെയും അശുദ്ധം.
5
അവന്റെ കിടക്ക തൊടുന്ന മനുഷ്യന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
6
സ്രവക്കാരന്‍ ഇരുന്ന സാധനത്തിന്മേല്‍ ഇരിക്കുന്നവന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കയും വേണം.
7
സ്രവക്കാരന്റെ ദേഹം തൊടുന്നവന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
8
സ്രവക്കാരന്‍ ശുദ്ധിയുള്ളവന്റെമേല്‍ തുപ്പിയാല്‍ അവന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
9
സ്രവക്കാരന്‍ കയറിപ്പോകുന്ന ഏതു വാഹനവും അശുദ്ധമാകും.
10
അവന്റെ കീഴെ ഇരുന്ന ഏതിനെയും തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവയെ വഹിക്കുന്നവന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
11
സ്രവക്കാരന്‍ വെള്ളംകൊണ്ടു കൈകഴുകാതെ ആരെ എങ്കിലും തൊട്ടാല്‍ അവന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
12
സ്രവക്കാരന്‍ തൊട്ട മണ്‍പാത്രം ഉടെച്ചുകളയേണം; മരപ്പാത്രമെല്ലാം വെള്ളം കൊണ്ടു കഴുകേണം.
13
സ്രവക്കാരന്‍ സ്രവം മാറി ശുദ്ധിയുള്ളവന്‍ ആകുമ്പോള്‍ ശുദ്ധികരണത്തിന്നായി ഏഴുദിവസം എണ്ണീട്ടു വസ്ത്രം അലക്കി ദേഹം ഒഴുക്കുവെള്ളത്തില്‍ കഴുകേണം; എന്നാല്‍ അവന്‍ ശുദ്ധിയുള്ളവന്‍ ആകും.
14
എട്ടാം ദിവസം അവന്‍ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍ കുഞ്ഞിനെയോ എടുത്തു സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍ വന്നു അവയെ പുരോഹിതന്റെ പക്കല്‍ കൊടുക്കേണം.
15
പുരോഹിതന്‍ അവയില്‍ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്‍പ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ അവന്നുവേണ്ടി യഹോവയുടെ സന്നിധിയില്‍ അവന്റെ സ്രവത്തിന്നു പ്രായശ്ചിത്തം കഴിക്കേണം.
16
ഒരുത്തന്നു ബീജം പോയാല്‍ അവന്‍ തന്റെ ദേഹം മുഴുവനും വെള്ളത്തില്‍ കഴുകുകയും സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കയും വേണം.
17
ബീജം വീണസകലവസ്ത്രവും എല്ലാതോലും വെള്ളത്തില്‍ കഴുകുകയും അതു സന്ധ്യവരെ അശുദ്ധമായിരിക്കയും വേണം.
18
പുരുഷനും സ്ത്രീയും തമ്മില്‍ ബീജസ്ഖലനത്തോടുകൂടെ ശയിച്ചാല്‍ ഇരുവരും വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധരായിരിക്കയും വേണം.
19
ഒരു സ്ത്രീക്കു സ്രവമുണ്ടായി അവളുടെ അംഗസ്രവം രക്തം ആയിരുന്നാല്‍ അവള്‍ ഏഴു ദിവസം അശുദ്ധയായിരിക്കേണം; അവളെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം.
20
അവളുടെ അശുദ്ധിയില്‍ അവള്‍ ഏതിന്മേലെങ്കിലും കിടന്നാല്‍ അതൊക്കെയും അശുദ്ധമായിരിക്കേണം; അവള്‍ ഏതിന്മേലെങ്കിലും ഇരുന്നാല്‍ അതൊക്കെയും അശുദ്ധമായിരിക്കേണം.
21
അവളുടെ കിടക്ക തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
22
അവള്‍ ഇരുന്ന ഏതൊരു സാധനവും തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
23
അവളുടെ കിടക്കമേലോ അവള്‍ ഇരുന്നതിന്മേലോ ഉള്ള ഏതൊന്നെങ്കിലും തൊടുന്നവന്‍ സന്ധ്യവരെ അശുദ്ധനായിരിക്കേണം.
24
ഒരുത്തന്‍ അവളോടുകൂടെ ശയിക്കയും അവളുടെ അശുദ്ധി അവന്മേല്‍ ആകയും ചെയ്താല്‍ അവന്‍ ഏഴു ദിവസം അശുദ്ധനായിരിക്കേണം; അവന്‍ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധമാകും.
25
ഒരു സ്ത്രീക്കു ഋതുകാലത്തല്ലാതെ രക്തസ്രവം ഏറിയ ദിവസം ഉണ്ടാകയോ ഋതുകാലം കവിഞ്ഞു സ്രവിക്കയോ ചെയ്താല്‍ അവളുടെ അശുദ്ധിയുടെ സ്രവകാലം ഒക്കെയും ഋതുകാലംപോലെ ഇരിക്കേണം; അവള്‍ അശുദ്ധയായിരിക്കേണം.
26
രക്തസ്രവമുള്ള കാലത്തെല്ലാം അവള്‍ കിടക്കുന്ന കിടക്കയൊക്കെയും ഋതുകാലത്തിലെ കിടക്കപോലെ ഇരിക്കേണം; അവള്‍ ഇരിയക്കുന്ന സാധനമൊക്കെയും ഋതുകാലത്തിലെ അശുദ്ധിപോലെ അശുദ്ധമായിരിക്കേണം.
27
അവ തൊടുന്നവനെല്ലാം അശുദ്ധനാകും; അവന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം
28
രക്തസ്രവം മാറി ശുദ്ധിയുള്ളവളായാല്‍ അവള്‍ ഏഴു ദിവസം എണ്ണിക്കൊള്ളേണം; അതിന്റെ ശേഷം അവള്‍ ശുദ്ധിയുള്ളവളാകും.
29
എട്ടാം ദിവസം അവള്‍ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍ കുഞ്ഞിനെയോ എടുത്തു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരേണം.
30
പുരോഹിതന്‍ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്‍പ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ അവള്‍ക്കു വേണ്ടി യഹോവയുടെ സന്നിധിയില്‍ അവളുടെ അശുിദ്ധയുടെ രക്തസ്രവംനിമിത്തം പ്രായശ്ചിത്തം കഴിക്കേണം.
31
യിസ്രായേല്‍മക്കളുടെ നടുവിലുള്ള എന്റെ നിവാസം അവര്‍ അശുദ്ധമാക്കീട്ടു തങ്ങളുടെ അശുദ്ധികളില്‍ മരിക്കാതിരിക്കേണ്ടതിന്നു നിങ്ങള്‍ അവരുടെ അശുദ്ധിയെക്കുറിച്ചു അവരെ ഇങ്ങനെ പ്രബോധിപ്പിക്കേണം.
32
ഇതു സ്രവക്കാരന്നും ബീജസ്ഖലനത്താല്‍ അശുദ്ധനായവനും
33
ഋതുസംബന്ധമായ ദീനമുള്ളവള്‍ക്കും സ്രവമുള്ള പുരുഷന്നും സ്ത്രീക്കും അശുദ്ധയോടുകൂടെ ശയിക്കുന്നവന്നും ഉള്ള പ്രമാണം.
ലേവ്യപുസ്തകം 22:4
അഹരോന്റെ സന്തതിയില്‍ ആരെങ്കിലും കുഷ്ഠരോഗിയോ ശുക്ളസ്രവക്കാരനോ ആയാല്‍ അവന്‍ ശുദ്ധനായിത്തീരുംവരെ വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കരുതു; ശവത്താല്‍ അശുദ്ധമായ യാതൊന്നെങ്കിലും തൊടുന്നവനും ബീജസ്ഖലനം ഉണ്ടായവനും
സംഖ്യാപുസ്തകം 19:11-16
11
യാതൊരു മനുഷ്യന്റെയും ശവം തൊടുന്നവന്‍ ഏഴു ദിവസം അശുദ്ധന്‍ ആയിരിക്കേണം.
12
അവന്‍ മൂന്നാം ദിവസവും ഏഴാം ദിവസവും ആ വെള്ളംകൊണ്ടു തന്നെത്താന്‍ ശുദ്ധീകരിക്കേണം; അങ്ങനെ അവന്‍ ശുദ്ധിയുള്ളവനാകും; എന്നാല്‍ മൂന്നാം ദിവസം തന്നെ ശുദ്ധീകരിക്കാഞ്ഞാല്‍ ഏഴാം ദിവസം അവന്‍ ശുദ്ധിയുള്ളവനാകയില്ല.
13
മരിച്ചുപോയ ഒരു മനുഷ്യന്റെ ശവം ആരെങ്കിലും തൊട്ടിട്ടു തന്നെത്താന്‍ ശുദ്ധീകരിക്കാഞ്ഞാല്‍ അവന്‍ യഹോവയുടെ തിരുനിവാസത്തെ അശുദ്ധമാക്കുന്നു; അവനെ യിസ്രായേലില്‍ നിന്നു ഛേദിച്ചുകളയേണം; ശുദ്ധീകരണ ജലംകൊണ്ടു അവനെ തളിച്ചില്ല; അവന്‍ അശുദ്ധന്‍ . അവന്റെ അശുദ്ധി അവന്റെ മേല്‍ നിലക്കുന്നു.
14
കൂടാരത്തില്‍വെച്ചു ഒരുത്തന്‍ മരിച്ചാലുള്ള ന്യായപ്രമാണം ആവിതുആ കൂടാരത്തില്‍ കടക്കുന്ന ഏവനും കൂടാരത്തില്‍ ഇരിക്കുന്ന ഏവനും ഏഴുദിവസം അശുദ്ധന്‍ ആയിരിക്കേണം.
15
മൂടിക്കെട്ടാതെ തുറന്നിരിക്കുന്ന പാത്രമെല്ലാം അശുദ്ധമാകും.
16
വെളിയില്‍വെച്ചു വാളാല്‍ കൊല്ലപ്പെട്ട ഒരുത്തനെയോ മരിച്ചുപോയ ഒരുത്തനെയോ മനുഷ്യന്റെ അസ്ഥിയെയോ ഒരു ശവകൂഴിയെയോ തൊടുന്നവന്‍ എല്ലാം ഏഴു ദിവസം അശുദ്ധനായിരിക്കേണം.
యే అపవిత్రమైన
ലേവ്യപുസ്തകം 11:24-42
24
അവയാല്‍ നിങ്ങള്‍ അശുദ്ധരാകുംഅവയുടെ പിണം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം.
25
അവയുടെ പിണം വഹിക്കുന്നവനെല്ലാം വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.
26
കുളമ്പു പിളര്‍ന്നതെങ്കിലും കുളമ്പു രണ്ടായി പിരിയാതെയും അയവിറക്കാതെയും ഇരിക്കുന്ന സകലമൃഗവും നിങ്ങള്‍ക്കു അശുദ്ധം; അവയെ തൊടുന്നവനെല്ലാം അശുദ്ധന്‍ ആയിരിക്കേണം.
27
നാലുകാല്‍കൊണ്ടു നടക്കുന്ന സകലമൃഗങ്ങളിലും ഉള്ളങ്കാല്‍ പതിച്ചു നടക്കുന്നവ ഒക്കെയും നിങ്ങള്‍ക്കു അശുദ്ധം; അവയുടെ പിണം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം.
28
അവയുടെ പിണം വഹിക്കുന്നവന്‍ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവ നിങ്ങള്‍ക്കു അശുദ്ധം.
29
നിലത്തു ഇഴയുന്ന ഇഴജാതിയില്‍നിങ്ങള്‍ക്കു അശുദ്ധമായവ ഇവ
30
പെരിച്ചാഴി, എലി, അതതു വിധം ഉടുമ്പു, അളുങ്കു, ഔന്തു, പല്ലി, അരണ, തുരവന്‍ .
31
എല്ലാ ഇഴജാതിയിലുംവെച്ചു ഇവ നിങ്ങള്‍ക്കു അശുദ്ധം; അവ ചത്തശേഷം അവയെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം.
32
ചത്തശേഷം അവയില്‍ ഒന്നു ഏതിന്മേല്‍ എങ്കിലും വീണാല്‍ അതൊക്കെയും അശുദ്ധമാകും; അതു മരപ്പാത്രമോ വസ്ത്രമോ തോലോ ചാകൂശീലയോ വേലെക്കു ഉപയോഗിക്കുന്ന പാത്രമോ എന്തായാലും വെള്ളത്തില്‍ ഇടേണം; അതു സന്ധ്യവരെ അശുദ്ധമായിരിക്കേണം; പിന്നെ ശുദ്ധമാകും.
33
അവയില്‍ യാതൊന്നെങ്കിലും ഒരു മണ്‍പാത്രത്തിന്നകത്തു വീണാല്‍ അതിന്നകത്തുള്ളതു ഒക്കെയും അശുദ്ധമാകും; നിങ്ങള്‍ അതു ഉടെച്ചുകളയേണം.
34
തിന്നുന്ന വല്ല സാധനത്തിന്മേലും ആ വെള്ളം വീണാല്‍ അതു അശുദ്ധമാകും; കുടിക്കുന്ന വല്ല പാനീയവും ആ വക പാത്രത്തില്‍ ഉണ്ടെങ്കില്‍ അതു അശുദ്ധമാകും;
35
അവയില്‍ ഒന്നിന്റെ പിണം വല്ലതിന്മേലും വീണാല്‍ അതു ഒക്കെയും അശുദ്ധമാകുംഅടുപ്പോ തീച്ചട്ടിയോ ഇങ്ങനെ എന്തായാലും അതു തകര്‍ത്തുകളയേണം; അവ അശുദ്ധം ആകുന്നു; അവ നിങ്ങള്‍ക്കു അശുദ്ധം ആയിരിക്കേണം.
36
എന്നാല്‍ നീരുറവും വെള്ളമുള്ള കിണറും ശുദ്ധമായിരിക്കും; പിണം തൊടുന്നവനോ അശുദ്ധനാകും.
37
വിതെക്കുന്ന വിത്തായ വല്ല ധാന്യത്തിന്മേലും അവയില്‍ ഒന്നിന്റെ പിണം വീണാലും അതു ശുദ്ധമായിരിക്കും.
38
എന്നാല്‍ വിത്തില്‍ വെള്ളം ഒഴിച്ചിട്ടു അവയില്‍ ഒന്നിന്റെ പിണം അതിന്മേല്‍ വീണാല്‍ അതു അശുദ്ധം.
39
നിങ്ങള്‍ക്കു തിന്നാകുന്ന ഒരു മൃഗം ചത്താല്‍ അതിന്റെ പിണം തൊടുന്നവന്‍ സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം.
40
അതിന്റെ പിണം തിന്നുന്നവന്‍ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; അതിന്റെ പിണം വഹിക്കുന്നവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.
41
നിലത്തു ഇഴയുന്ന ഇഴജാതിയെല്ലാം അറെപ്പാകുന്നു; അതിനെ തിന്നരുതു.
42
ഉരസ്സുകൊണ്ടു ചരിക്കുന്നതും നാലുകാല്‍കൊണ്ടു നടക്കുന്നതും അല്ലെങ്കില്‍ അനേകം കാലുള്ളതായി നിലത്തു ഇഴയുന്നതുമായ യാതൊരു ഇഴജാതിയെയും നിങ്ങള്‍ തിന്നരുതു; അവ അറെപ്പാകുന്നു.
ആവർത്തനം 14:7
എന്നാല്‍ അയവിറക്കുന്നവയിലും കുളമ്പു പിളര്‍ന്നവയിലും തിന്നരുതാത്തവ ഏവയെന്നാല്‍ഒട്ടകം, മുയല്‍, കുഴി മുയല്‍; അവ അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നവയല്ല; അവ നിങ്ങള്‍ക്കു അശുദ്ധം.
ആവർത്തനം 14:8
പന്നിഅതു കുളമ്പു പിളര്‍ന്നതെങ്കിലും അയവിറക്കുന്നില്ല; അതു നിങ്ങള്‍ക്കു അശുദ്ധം ഇവയുടെ മാംസം തിന്നരുതു; പിണം തൊടുകയും അരുതു.
ആവർത്തനം 14:10
എന്നാല്‍ ചിറകും ചെതുമ്പലും ഇല്ലാത്തതൊന്നും തിന്നരുതു; അതു നിങ്ങള്‍ക്കു അശുദ്ധം.
ആവർത്തനം 14:12-20
12
പക്ഷികളില്‍ തിന്നരുതാത്തവകടല്‍റാഞ്ചന്‍ , ചെമ്പരുന്തു, കഴുകന്‍ ,
13
ചെങ്ങാലിപ്പരുന്തു, ഗൃദ്ധ്രം, അതതുവിധം പരുന്തു
14
അതതുവിധം കാക്ക,
15
ഒട്ടകപക്ഷി, പുള്ളു, കടല്‍ക്കാക്ക, അതതുവിധം പ്രാപ്പിടിയന്‍ ,
16
നത്തു, ക്കുമന്‍ മൂങ്ങാ, വേഴാമ്പല്‍,
17
കുടുമ്മച്ചാത്തന്‍ , നീര്‍കാക്ക,
18
പെരുഞാറ, അതതുവിധം കൊകൂ, കുളക്കോഴി, നരിച്ചീര്‍ എന്നിവയാകുന്നു.
19
ചിറകുള്ള ഇഴജാതിയൊക്കെയും നിങ്ങള്‍ക്കു അശുദ്ധം; അവയെ തിന്നരുതു.
20
ശുദ്ധിയുള്ള പക്ഷികളെയൊക്കെയും നിങ്ങള്‍ക്കു തിന്നാം.
అపవిత్రమైన
ലേവ്യപുസ്തകം 11:10-13
10
എന്നാല്‍ കടലുകളിലും നദികളിലും ള്ളള വെള്ളത്തില്‍ ചലനംചെയ്യുന്ന എല്ലാറ്റിലും വെള്ളത്തിലുള്ള സകലജന്തുക്കളിലും ചിറകും ചെതുമ്പലുമില്ലാത്തതു ഒക്കെയും നിങ്ങള്‍ക്കു അറെപ്പായിരിക്കേണം.
11
അവ നിങ്ങള്‍ക്കു അറെപ്പായി തന്നേ ഇരിക്കേണം. അവയുടെ മാംസം തിന്നരുതു; അവയുടെ പിണം നിങ്ങള്‍ക്കു അറെപ്പായിരിക്കേണം.
12
ചിറകും ചെതുമ്പലും ഇല്ലാതെ വെള്ളത്തില്‍ ഉള്ളതൊക്കെയും നിങ്ങള്‍ക്കു അറെപ്പു ആയിരിക്കേണം.
13
പക്ഷികളില്‍ നിങ്ങള്‍ക്കു അറെപ്പായിരിക്കേണ്ടുന്നവ ഇവഅവയെ തിന്നരുതു; അവ അറെപ്പു ആകുന്നുകഴുകന്‍ , ചെമ്പരുന്തു,
ലേവ്യപുസ്തകം 11:20-13
ലേവ്യപുസ്തകം 11:41-13
ലേവ്യപുസ്തകം 11:42-13
ആവർത്തനം 14:3
മ്ളേച്ഛമായതൊന്നിനെയും തിന്നരുതു.
യെഹെസ്കേൽ 4:14
അതിന്നു ഞാന്‍ അയ്യോ, യഹോവയായ കര്‍ത്താവേ, എനിക്കു ഒരിക്കലും ഒരു മാലിന്യവും ഭവിച്ചിട്ടില്ല; ഞാന്‍ ബാല്യംമുതല്‍ ഇന്നുവരെ താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നിട്ടില്ല; അറെപ്പായുള്ള മാംസം എന്റെ വായില്‍ വെച്ചിട്ടുമില്ല എന്നു പറഞ്ഞു.
కొట్టివేయబడును
ലേവ്യപുസ്തകം 7:20
എന്നാല്‍ അശുദ്ധി തന്റെ മേല്‍ ഇരിക്കുമ്പോള്‍ ആരെങ്കിലും യഹോവേക്കുള്ള സമാധാനയാഗങ്ങളുടെ മാംസം തിന്നാല്‍ അവനെ അവന്റെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം.
ലേവ്യപുസ്തകം 7:25
യഹോവേക്കു ദഹനയാഗമായി അര്‍പ്പിച്ച മൃഗത്തിന്റെ മേദസ്സു ആരെങ്കിലും തിന്നാല്‍ അവനെ അവന്റെ ജനത്തില്‍ നിന്നു ഛേദിച്ചുകളയേണം.
ലേവ്യപുസ്തകം 7:27
വല്ല രക്തവും ഭക്ഷിക്കുന്നവനെ എല്ലാം അവന്റെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം.
ലേവ്യപുസ്തകം 17:10
യിസ്രായേല്‍ഗൃഹത്തിലോ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശികളിലോ ആരെങ്കിലും വല്ല രക്തവും ഭക്ഷിച്ചാല്‍ രക്തം ഭക്ഷിച്ചവന്റെ നേരെ ഞാന്‍ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തിന്റെ ഇടയില്‍നിന്നു ഛേദിച്ചുകളയും.
ലേവ്യപുസ്തകം 17:14
സകലജഡത്തിന്റെയും ജീവന്‍ അതിന്റെ ജീവാധാരമായ രക്തം തന്നേ. അതുകൊണ്ടത്രേ ഞാന്‍ യിസ്രായേല്‍മക്കളോടുയാതൊരു ജഡത്തിന്റെ രക്തവും നിങ്ങള്‍ ഭക്ഷിക്കരുതു എന്നു കല്പിച്ചതു; സകലജഡത്തിന്റെയും ജീവന്‍ അതിന്റെ രക്തമല്ലോ; അതു ഭക്ഷിക്കുന്നവനെയെല്ലാം ഛേദിച്ചുകളയേണം.
ലേവ്യപുസ്തകം 18:29
ആരെങ്കിലും ഈ സകലമ്ളേച്ഛതകളിലും ഏതെങ്കിലും ചെയ്താല്‍ അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം.
ആദിപുസ്തകം 17:14
അഗ്രചര്‍മ്മിയായ പുരുഷപ്രജയെ പരിച്ഛേദന ഏല്‍ക്കാതിരുന്നാല്‍ ജനത്തില്‍ നിന്നു ഛേദിച്ചുകളയേണം; അവന്‍ എന്റെ നിയമം ലംഘിച്ചിരിക്കുന്നു.
പുറപ്പാട് 12:15
ഏഴു ദിവസം നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഒന്നാം ദിവസം തന്നേ പുളിച്ച മാവു നിങ്ങളുടെ വീടുകളില്‍നിന്നു നീക്കേണം; ഒന്നാം ദിവസംമുതല്‍ ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പുള്ള അപ്പം തിന്നാല്‍ അവനെ യിസ്രായേലില്‍നിന്നു ഛേദിച്ചുകളയേണം.
പുറപ്പാട് 12:19
ഏഴു ദിവസം നിങ്ങളുടെ വീടുകളില്‍ പുളിച്ചമാവു കാണരുതു; ആരെങ്കിലും പുളിച്ചതു തിന്നാല്‍ പരദേശിയായാലും സ്വദേശിയായാലും അവനെ യിസ്രായേല്‍സഭയില്‍ നിന്നു ഛേദിച്ചുകളയേണം.
പുറപ്പാട് 30:33-38
33
അതുപോലെയുള്ള തൈലം ഉണ്ടാക്കുന്നവനെയും അതില്‍നിന്നു അന്യന്നു കൊടുക്കുന്നവനെയും അവന്റെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം.
34
യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാല്‍നീ നറുംപശ, ഗുല്ഗുലു, ഹല്‍ബാനപ്പശ എന്നീ സുഗന്ധവര്‍ഗ്ഗവും നിര്‍മ്മലസാംപ്രാണിയും എടുക്കേണം; എല്ലാം ഒരു പോലെ തൂക്കം ആയിരിക്കേണം.
35
അതില്‍ ഉപ്പും ചേര്‍ത്തു തൈലക്കാരന്റെ വിദ്യപ്രകാരം നിര്‍മ്മലവും വിശുദ്ധവുമായ ധൂപവര്‍ഗ്ഗമാക്കേണം.
36
നീ അതില്‍ ഏതാനും ഇടിച്ചു പൊടിയാക്കി, ഞാന്‍ നിനക്കു വെളിപ്പെടുവാനുള്ള സമാഗമനക്കുടാരത്തിലെ സാക്ഷ്യത്തിന്നു മുമ്പാകെ വെക്കേണം; അതു നിങ്ങള്‍ക്കു അതിവിശുദ്ധമായിരിക്കേണം.
37
ഈ ഉണ്ടാക്കുന്ന ധൂപവര്‍ഗ്ഗത്തിന്റെ യോഗത്തിന്നു ഒത്തതായി നിങ്ങള്‍ക്കു ഉണ്ടാക്കരുതു; അതു യഹോവേക്കു വിശുദ്ധമായിരിക്കേണം.
38
മണക്കേണ്ടതിന്നു അതുപോലെയുള്ളതു ആരെങ്കിലും ഉണ്ടാക്കിയാല്‍ അവനെ അവന്റെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം.