sanctify
ലേവ്യപുസ്തകം 27:21
പുരോഹിതന്‍ യോബേല്‍ സംവത്സരംവരെ മതിപ്പുവില കണക്കാക്കേണം; നിന്റെ മതിപ്പുവില അവന്‍ അന്നു തന്നേ യഹോവേക്കു വിശുദ്ധമായി കൊടുക്കേണം.
ലേവ്യപുസ്തകം 25:29-31
29
എന്നാല്‍ ലേവ്യരുടെ പട്ടണങ്ങളും അവരുടെ അവകാശമായ പട്ടണങ്ങളിലെ വീടുകളും ലേവ്യര്‍ക്കും എപ്പോഴെങ്കിലും വീണ്ടുകൊള്ളാം.
30
ലേവ്യരില്‍ ഒരുത്തന്‍ വീണ്ടുകൊള്ളുന്നു എങ്കില്‍ വിറ്റുപോയ വീടും അവന്റെ അവകാശമായ പട്ടണവും യോബേല്‍സംവത്സരത്തില്‍ ഒഴിഞ്ഞുകൊടുക്കേണം; ലേവ്യരുടെ പട്ടണങ്ങളിലെ വീടുകള്‍ യിസ്രായേല്‍ മക്കളുടെ ഇടയില്‍ അവര്‍ക്കുംള്ള അവകാശമല്ലോ.
31
എന്നാല്‍ അവരുടെ പട്ടണങ്ങളോടു ചേര്‍ന്നിരിക്കുന്ന പുല്പുറമായ ഭൂമി വില്‍ക്കരുതു; അതു അവര്‍ക്കും ശാശ്വതാവകാശം ആകുന്നു.
സംഖ്യാപുസ്തകം 18:14
യിസ്രായേലില്‍ ശപഥാര്‍പ്പിതമായതു ഒക്കെയും നിനക്കു ഇരിക്കേണം.
സങ്കീർത്തനങ്ങൾ 101:2-7
2
ഞാന്‍ ദയയെയും ന്യായത്തെയും കുറിച്ചു പാടും; യഹോവേ, ഞാന്‍ നിനക്കു കീര്‍ത്തനം പാടും.
3
ഞാന്‍ നിഷ്കളങ്കമാര്‍ഗ്ഗത്തില്‍ ശ്രദ്ധവേക്കും; എപ്പോള്‍ നീ എന്റെ അടുക്കല്‍ വരും? ഞാന്‍ എന്റെ വീട്ടില്‍ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും.
4
ഞാന്‍ ഒരു നീചകാര്യം എന്റെ കണ്ണിന്നു മുമ്പില്‍ വെക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തിയെ ഞാന്‍ വെറുക്കുന്നു; അതു എന്നോടു ചേര്‍ന്നു പറ്റുകയില്ല.
5
വക്രഹൃദയം എന്നോടു അകന്നിരിക്കും; ദുഷ്ടതയെ ഞാന്‍ അറികയില്ല.
6
കൂട്ടുകാരനെക്കുറിച്ചു ഏഷണി പറയുന്നവനെ ഞാന്‍ നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാന്‍ സഹായിക്കയില്ല.
7
ദേശത്തിലെ വിശ്വസ്തന്മാര്‍ എന്നോടുകൂടെ വസിക്കേണ്ടതിന്നു എന്റെ ദൃഷ്ടി അവരുടെമേല്‍ ഇരിക്കുന്നു; നിഷ്കളങ്കമാര്‍ഗ്ഗത്തില്‍ നടക്കുന്നവന്‍ എന്നെ ശുശ്രൂഷിക്കും.