will I
ആദിപുസ്തകം 9:16
വില്ലു മേഘത്തില്‍ ഉണ്ടാകും; ദൈവവും ഭൂമിയിലെ സര്‍വ്വ ജഡവുമായ സകല ജീവികളും തമ്മില്‍ എന്നേക്കുമുള്ള നിയമം ഔര്‍ക്കേണ്ടതിന്നു ഞാന്‍ അതിനെ നോക്കും.
പുറപ്പാട് 2:24
ദൈവം അവരുടെ നിലവിളി കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമവും ഔര്‍ത്തു.
പുറപ്പാട് 6:5
മിസ്രയീമ്യര്‍ അടിമകളാക്കിയിരിക്കുന്ന യിസ്രായേല്‍മക്കളുടെ ഞരക്കം ഞാന്‍ കേട്ടു എന്റെ നിയമം ഔര്‍ത്തുമിരിക്കുന്നു.
ആവർത്തനം 4:31
നിന്റെ ദൈവമായ യഹോവ കരുണയുള്ള ദൈവമല്ലോ; അവന്‍ നിന്നെ ഉപേക്ഷിക്കയില്ല, നശിപ്പിക്കയില്ല, നിന്റെ പിതാക്കന്മാരോടു സത്യംചെയ്തിട്ടുള്ള തന്റെ നിയമം മറക്കയുമില്ല.
സങ്കീർത്തനങ്ങൾ 106:45
അവന്‍ അവര്‍ക്കായി തന്റെ നിയമത്തെ ഔര്‍ത്തു; തന്റെ മഹാദയപ്രകാരം അനുതപിച്ചു.
യെഹെസ്കേൽ 16:60
എങ്കിലും നിന്റെ യൌവനകാലത്തു നിന്നോടുള്ള എന്റെ നിയമം ഞാന്‍ ഔര്‍ത്തു ഒരു ശാശ്വതനിയമം നിന്നോടു ചെയ്യും.
ലൂക്കോസ് 1:72
നമ്മുടെ പിതാക്കന്മാരോടു കരുണ പ്രവര്‍ത്തിക്കേണ്ടതിന്നും
and I will
സങ്കീർത്തനങ്ങൾ 85:1
യഹോവേ, നീ നിന്റെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു; യാക്കോബിന്റെ പ്രവാസികളെ തിരിച്ചുവരുത്തിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 85:2
നിന്റെ ജനത്തിന്റെ അകൃത്യം നീ മോചിച്ചു; അവരുടെ പാപം ഒക്കെയും നീ മൂടിക്കളഞ്ഞു. സേലാ.
സങ്കീർത്തനങ്ങൾ 136:23
നമ്മുടെ താഴ്ചയില്‍ നമ്മെ ഔര്‍ത്തവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
യെഹെസ്കേൽ 36:1-15
1
നീയോ, മനുഷ്യപുത്രാ, യിസ്രായേല്‍പര്‍വ്വതങ്ങളോടു പ്രവചിച്ചുപറയേണ്ടതുയിസ്രായേല്‍പര്‍വ്വതങ്ങളേ, യഹോവയുടെ വചനം കേള്‍പ്പിന്‍ !
2
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുശത്രു നിങ്ങളെക്കുറിച്ചുനന്നായി; പുരാതനഗിരികള്‍ ഞങ്ങള്‍ക്കു കൈവശം ആയിരിക്കുന്നു എന്നു പറയുന്നു.
3
അതുകൊണ്ടു നീ പ്രവചിച്ചുപറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ജാതികളില്‍ ശേഷിച്ചവര്‍ക്കുംു കൈവശമായിത്തീരത്തക്കവണ്ണം അവര്‍ നിങ്ങളെ ശൂന്യമാക്കി നിങ്ങളെ ചുറ്റും നിന്നു കപ്പിക്കളയുന്നതുകൊണ്ടും നിങ്ങള്‍ വായാളികളുടെ അധരങ്ങളില്‍ അകപ്പെട്ടു ലോകരുടെ അപവാദവിഷയമായിത്തീര്‍ന്നിരിക്കകൊണ്ടും യിസ്രായേല്‍പര്‍വ്വതങ്ങളേ,
4
യഹോവയായ കര്‍ത്താവിന്റെ വചനം കേള്‍പ്പിന്‍ ! മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പാഴായിരിക്കുന്ന ശൂന്യപ്രദേശങ്ങളോടും നിര്‍ജ്ജനവും ചുറ്റുമുള്ള ജാതികളില്‍ ശേഷിച്ചവര്‍ക്കും കവര്‍ച്ചയും പരിഹാസവും ആയി ഭവിച്ചിരിക്കുന്ന പട്ടണങ്ങളോടും യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു
5
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുജാതികളില്‍ ശേഷിച്ചവരോടും എല്ലാ ഏദോമിനോടും ഞാന്‍ നിശ്ചയമായി എന്റെ തീക്ഷണതാഗ്നിയോടെ സംസാരിക്കും; അവര്‍ എന്റെ ദേശത്തെ കവര്‍ച്ചക്കായി തള്ളിക്കളവാന്‍ തക്കവണ്ണം അതിനെ പൂര്‍ണ്ണഹൃദയസന്തോഷത്തോടും നിന്ദാഭാവത്തോടും കൂടെ തങ്ങള്‍ക്കു അവകാശമായി നിയമിച്ചുവല്ലോ.
6
അതുകൊണ്ടു നീ യിസ്രായേല്‍ ദേശത്തെക്കുറിച്ചു പ്രവചിച്ചു മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ജാതികളുടെ നിന്ദയെ വഹിച്ചതുകൊണ്ടു ഞാന്‍ എന്റെ തീക്ഷണതയോടും എന്റെ ക്രോധത്തോടും കൂടെ സംസാരിക്കുന്നു.
7
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ ചുറ്റുമുള്ള ജാതികള്‍ നിശ്ചയമായി തങ്ങളുടെ ലജ്ജ വഹിക്കും എന്നു ഞാന്‍ കൈ ഉയര്‍ത്തി സത്യം ചെയ്യുന്നു.
8
നിങ്ങളോ, യിസ്രായേല്‍പര്‍വ്വതങ്ങളേ, എന്റെ ജനമായ യിസ്രായേല്‍ വരുവാന്‍ അടുത്തിരിക്കകൊണ്ടു കൊമ്പുകളെ നീട്ടി അവര്‍ക്കും വേണ്ടി ഫലം കായ്പിന്‍ .
9
ഞാന്‍ നിങ്ങള്‍ക്കു അനുകൂലമായിരിക്കുന്നു; ഞാന്‍ നിങ്ങളുടെ അടുക്കലേക്കു തിരിയും; നിങ്ങളില്‍ കൃഷിയും വിതയും നടക്കും.
10
ഞാന്‍ നിങ്ങളില്‍ മനുഷ്യരെ, യിസ്രായേല്‍ഗൃഹം മുഴുവനെയും തന്നേ, വര്‍ദ്ധിപ്പിക്കും; പട്ടണങ്ങളില്‍ നിവാസികള്‍ ഉണ്ടാകും; ശൂന്യപ്രദേശങ്ങളെയും പണിയും.
11
ഞാന്‍ നിങ്ങളില്‍ മനുഷ്യരെയും മൃഗങ്ങളെയും വര്‍ദ്ധിപ്പിക്കും; അവര്‍ പെരുകി സന്താനപുഷ്ടിയുള്ളവരാകും; ഞാന്‍ നിങ്ങളില്‍ പണ്ടത്തെപ്പോലെ ആളെ പാര്‍പ്പിക്കും; നിങ്ങളുടെ ആദികാലത്തുണ്ടായിരുന്നതിനെക്കാള്‍ അധികം നന്മ ഞാന്‍ നിങ്ങള്‍ക്കു ചെയ്യും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
12
ഞാന്‍ നിങ്ങളില്‍ മനുഷ്യരെ, എന്റെ ജനമായ യിസ്രായേലിനെ തന്നേ, സഞ്ചരിക്കുമാറാക്കും; അവര്‍ നിന്നെ കൈവശമാക്കും; നീ അവര്‍ക്കും അവകാശമായിരിക്കും; നീ അവരെ ഇനി മക്കളില്ലാത്തവരാക്കുകയുമില്ല.
13
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; അര്‍ നിന്നോടുനീ മനുഷ്യരെ തിന്നുകളകയും നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയും ചെയ്ത ദേശമാകുന്നു എന്നു പറയുന്നതുകൊണ്ടു,
14
നീ ഇനിമേല്‍ മനുഷ്യരെ തിന്നുകളകയില്ല; നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല; എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
15
ഞാന്‍ ഇനി നിന്നെ ജാതികളുടെ നിന്ദ കേള്‍പ്പിക്കയില്ല; വംശങ്ങളുടെ അപമാനം നീ ഇനി വഹിക്കയില്ല; നീ ഇനി നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
യെഹെസ്കേൽ 36:33-15
യെഹെസ്കേൽ 36:34-15
യോവേൽ 2:18
അങ്ങനെ യഹോവ തന്റെ ദേശത്തിന്നു വേണ്ടി തീക്ഷണത കാണിച്ചു തന്റെ ജനത്തെ ആദരിച്ചു.