ఏడవ సంవత్సరము భూమికి మహా విశ్రాంతి కాలము, అనగా యెహోవా పేరట విశ్రాంతి సంవత్సర ముగా ఉండవలెను. అందులో నీ చేను విత్త కూడదు; నీ ఫలవృక్షములతోటను శుద్ధిపరచకూడదు.
ലേവ്യപുസ്തകം 25:20-23
20
നിലം ജന്മം വില്‍ക്കരുതു; ദേശം എനിക്കുള്ളതു ആകുന്നു; നിങ്ങള്‍ എന്റെ അടുക്കല്‍ പരദേശികളും വന്നു പാര്‍ക്കുംന്നവരും അത്രേ.
21
നിങ്ങളുടെ അവകാശമായ ദേശത്തൊക്കെയും നിലത്തിന്നു വീണ്ടെടുപ്പു സമ്മതിക്കേണം.
22
നിന്റെ സഹോദരന്‍ ദിരദ്രനായ്തീര്‍ന്നു തന്റെ അവകാശത്തില്‍ ഏതാനും വിറ്റാല്‍ അവന്റെ അടുത്ത ചാര്‍ച്ചക്കാരന്‍ വന്നു സഹോദരന്‍ വിറ്റതു വീണ്ടുകൊള്ളേണം.
23
എന്നാല്‍ വീണ്ടുകൊള്ളുവാന്‍ അവന്നു ആരും ഇല്ലാതിരിക്കയും താന്‍ തന്നേ വകയുള്ളവനായി വീണ്ടുകൊള്ളുവാന്‍ പ്രാപ്തനാകയും ചെയ്താല്‍
ലേവ്യപുസ്തകം 26:34
ആരും ഔടിക്കാതെ അവര്‍ വാളിന്റെ മുമ്പില്‍നിന്നു എന്നപോലെ ഔടി ഒരുത്തന്റെ മേല്‍ ഒരുത്തന്‍ വീഴും; ശത്രുക്കളുടെ മുമ്പില്‍ നില്പാന്‍ നിങ്ങള്‍ക്കു കഴികയുമില്ല.
ലേവ്യപുസ്തകം 26:35
നിങ്ങള്‍ ജാതികളുടെ ഇടയില്‍ നശിക്കും; ശത്രുക്കളുടെ ദേശം നിങ്ങളെ തിന്നുകളയും.
ലേവ്യപുസ്തകം 26:43
യഹോവ സീനായി പര്‍വ്വതത്തില്‍വെച്ചു തനിക്കും യിസ്രായേല്‍മക്കള്‍ക്കും തമ്മില്‍ മോശെമുഖാന്തരം വെച്ചിട്ടുള്ള ചട്ടങ്ങളും വിധികളും പ്രമാണങ്ങളും ഇവതന്നേ.
പുറപ്പാട് 23:10
ആറു സംവത്സരം നിന്റെ നിലം വിതെച്ചു വിളവു എടുത്തുകൊള്‍ക.
പുറപ്പാട് 23:11
ഏഴാം സംവത്സരത്തിലോ അതു ഉഴവുചെയ്യാതെ വെറുതെ ഇട്ടേക്ക; നിന്റെ ജനത്തിലെ ദരിദ്രന്മാര്‍ അഹോവൃത്തി കഴിക്കട്ടെ; അവര്‍ ശേഷിപ്പിക്കുന്നതു കാട്ടുമൃഗങ്ങള്‍ തിന്നട്ടെ. നിന്റെ മുന്തിരിത്തോട്ടവും ഒലിവുവൃക്ഷവും സംബന്ധിച്ചും അങ്ങനെ തന്നേ ചെയ്ക.
2 ദിനവൃത്താന്തം 36:21
യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന്നു ദേശം അതിന്റെ ശബ്ബത്തുകളെ അനുഭവിച്ചു കഴിയുവോളം തന്നേ; എഴുപതു സംവത്സരം തികയുവോളം അതു ശൂന്യമായി കിടന്ന കാലമൊക്കെയും ശബ്ബത്തു അനുഭവിച്ചു.