ఏడవ యేట మేము ఏమి తిందుము? ఇదిగో మేము చల్లను పంటకూర్చను వల్లగాదే అనుకొందురేమో.
സംഖ്യാപുസ്തകം 11:4
പിന്നെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി, യിസ്രായേല്‍മക്കളും വീണ്ടും കരഞ്ഞുകൊണ്ടുഞങ്ങള്‍ക്കു തിന്മാന്‍ ഇറച്ചി ആര്‍ തരും?
സംഖ്യാപുസ്തകം 11:13
ഈ ജനത്തിന്നു ഒക്കെയും കൊടുപ്പാന്‍ എനിക്കു എവിടെനിന്നു ഇറച്ചി കിട്ടും? അവര്‍ ഇതാഞങ്ങള്‍ക്കു തിന്മാന്‍ ഇറച്ചി തരിക എന്നു എന്നോടു പറഞ്ഞു കരയുന്നു.
2 രാജാക്കന്മാർ 6:15-17
15
ദൈവപുരുഷന്റെ ബാല്യക്കാരന്‍ രാവിലെ എഴുന്നേറ്റു പുറത്തിറങ്ങിയപ്പോള്‍ ഒരു സൈന്യം കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു; ബാല്യക്കാരന്‍ അവനോടുഅയ്യോ യജമാനനേ, നാം എന്തു ചെയ്യും എന്നു പറഞ്ഞു.
16
അതിന്നു അവന്‍ പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവര്‍ അവരോടു കൂടെയുള്ളവരെക്കാള്‍ അധികം എന്നു പറഞ്ഞു.
17
പിന്നെ എലീശാ പ്രാര്‍ത്ഥിച്ചുയഹോവേ, ഇവന്‍ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു മല നിറഞ്ഞിരിക്കുന്നതു അവന്‍ കണ്ടു.
2 രാജാക്കന്മാർ 7:2
രാജാവിന്നു കൈത്താങ്ങല്‍ കൊടുക്കുന്ന അകമ്പടിനായകന്‍ ദൈവപുരുഷനോടുയഹോവ ആകാശത്തില്‍ കിളിവാതിലുകള്‍ ഉണ്ടാക്കിയാലും ഈ കാര്യം സാധിക്കുമോ എന്നു പറഞ്ഞു. അതിന്നു അവന്‍ നിന്റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതില്‍ നിന്നു തിന്നുകയില്ല എന്നു പറഞ്ഞു.
2 ദിനവൃത്താന്തം 25:9
അമസ്യാവു ദൈവപുരുഷനോടുഎന്നാല്‍ ഞാന്‍ യിസ്രായേല്‍പടക്കൂട്ടത്തിന്നു കൊടുത്ത നൂറു താലന്തിന്നു എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. അതിന്നു ദൈവപുരുഷന്‍ അതിനെക്കാള്‍ അധികം നിനക്കു തരുവാന്‍ യഹോവേക്കു കഴിയും എന്നുത്തരം പറഞ്ഞു.
സങ്കീർത്തനങ്ങൾ 78:19
അവര്‍ ദൈവത്തിന്നു വിരോധമായി സംസാരിച്ചുമരുഭൂമിയില്‍ മേശ ഒരുക്കുവാന്‍ ദൈവത്തിന്നു കഴിയുമോ?
സങ്കീർത്തനങ്ങൾ 78:20
അവന്‍ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി സത്യം; എന്നാല്‍ അപ്പംകൂടെ തരുവാന്‍ അവന്നു കഴിയുമോ? തന്റെ ജനത്തിന്നു അവന്‍ മാംസം വരുത്തി കൊടുക്കുമോ എന്നു പറഞ്ഞു.
യെശയ്യാവ് 1:2
ആകാശമേ, കേള്‍ക്ക; ഭൂമിയേ, ചെവിതരിക; യഹോവ അരുളിച്ചെയ്യുന്നുഞാന്‍ മക്കളെ പോറ്റി വളര്‍ത്തി; അവരോ എന്നോടു മത്സരിച്ചിരിക്കുന്നു.
മത്തായി 6:25-34
25
അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നതുഎന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു; ആഹാരത്തെക്കാള്‍ ജീവനും ഉടുപ്പിനെക്കാള്‍ ശരീരവും വലുതല്ലേയോ?
26
ആകാശത്തിലെ പറവകളെ നോക്കുവിന്‍ ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലര്‍ത്തുന്നു; അവയെക്കാള്‍ നിങ്ങള്‍ ഏറ്റവും വിശേഷതയുള്ളവരല്ലയോ ?
27
വിചാരപ്പെടുന്നതിനാല്‍ തന്റെ നീളത്തോടു ഒരു മുഴം കൂട്ടുവാന്‍ നിങ്ങളില്‍ ആര്‍ക്കും കഴിയും?
28
ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്തു? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിന്‍ ; അവ അദ്ധ്വാനിക്കുന്നില്ല, നൂലക്കുന്നതുമില്ല.
29
എന്നാല്‍ ശലോമോന്‍ പോലും തന്റെ സര്‍വ്വ മഹത്വത്തിലും ഇവയില്‍ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
30
ഇന്നുള്ളതും നാളെ അടുപ്പില്‍ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കില്‍, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം.
31
ആകയാല്‍ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങള്‍ വിചാരപ്പെടരുതു.
32
ഈ വക ഒക്കെയും ജാതികള്‍ അന്വേഷിക്കുന്നു; സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങള്‍ക്കു ആവശ്യം എന്നു അറിയുന്നുവല്ലോ.
33
മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍ ; അതോടുകൂടെ ഇതൊക്കെയും നിങ്ങള്‍ക്കു കിട്ടും.
34
അതുകൊണ്ടു നാളെക്കായി വിചാരപ്പെടരുതു; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന്നു അന്നന്നത്തെ ദോഷം മതി ”
മത്തായി 8:26
അവന്‍ അവരോടു“അല്പവിശ്വാസികളെ, നിങ്ങള്‍ ഭീരുക്കള്‍ ആകുവാന്‍ എന്തു” എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോള്‍ വലിയ ശാന്തതയുണ്ടായി.
ലൂക്കോസ് 12:29
ഈ വക ഒക്കെയും ലോകജാതികള്‍ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങള്‍ക്കു ആവശ്യം എന്നു അറിയുന്നു.
ഫിലിപ്പിയർ 4:6
ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാര്‍ത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങള്‍ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.
എബ്രായർ 13:5
നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിന്‍ ; “ഞാന്‍ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവന്‍ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
എബ്രായർ 13:6
ആകയാല്‍ “കര്‍ത്താവു എനിക്കു തുണ; ഞാന്‍ പേടിക്കയില്ല; മനുഷ്യന്‍ എന്നോടു എന്തു ചെയ്യും” എന്നു നമുക്കു ധൈര്‍യ്യത്തോടെ പറയാം.