നീ യെരീഹോവിന്നെതിരെ മോവാബ് ദേശത്തുള്ള ഈ അബാരീംപര്‍വ്വതത്തില്‍ നെബോമലമുകളില്‍ കയറി ഞാന്‍ യിസ്രായേല്‍മക്കള്‍ക്കു അവകാശമായി കൊടുക്കുന്ന കനാന്‍ ദേശത്തെ നോക്കി കാണ്‍ക.
അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടുംഞാന്‍ നിന്റെ സന്തതികൂ കൊടുകൂമെന്നു സത്യംചെയ്ത ദേശം ഇതു തന്നേ; ഞാന്‍ അതു നിന്റെ കണ്ണിന്നു കാണിച്ചു തന്നു; എന്നാല്‍ നീ അവിടേകൂ കടന്നുപോകയില്ല എന്നു യഹോവ അവനോടു കല്പിച്ചു.
അതു നിങ്ങള്‍ക്കു സ്വസ്ഥതെക്കുള്ള ശബ്ബത്ത്; അന്നു നിങ്ങള്‍ ആത്മതപനം ചെയ്യേണം. ആ മാസം ഒമ്പതാം തിയ്യതി വൈകുന്നേരം മുതല്‍ പിറ്റെന്നാള്‍ വൈകുന്നേരംവരെ നിങ്ങള്‍ ശബ്ബത്ത് ആചരിക്കേണം.
യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന്നു ദേശം അതിന്റെ ശബ്ബത്തുകളെ അനുഭവിച്ചു കഴിയുവോളം തന്നേ; എഴുപതു സംവത്സരം തികയുവോളം അതു ശൂന്യമായി കിടന്ന കാലമൊക്കെയും ശബ്ബത്തു അനുഭവിച്ചു.