సునాద సంవత్సరమైన తరువాత గడచిన యేండ్ల లెక్క చొప్పున నీ పొరుగు వానియొద్ద నీవు దానిని కొనవలెను. పంటల లెక్కచొప్పున అతడు నీకు దానిని అమ్మవలెను.
ലേവ്യപുസ്തകം 27:18-23
18
അവന്‍ നിലം വീണ്ടെടുക്കാതെ മറ്റൊരുത്തന്നു വിറ്റാലോ പിന്നെ അതു വീണ്ടെടുത്തുകൂടാ.
19
ആ നിലം യൊബേല്‍ സംവത്സരത്തില്‍ ഒഴിഞ്ഞുകൊടുക്കുമ്പോള്‍ ശപഥാര്‍പ്പിതഭൂമിപോലെ യഹോവേക്കു വിശുദ്ധമായിരിക്കേണം; അതിന്റെ അനുഭവം പുരോഹിതന്നു ഇരിക്കേണം.
20
തന്റെ അവകാശനിലങ്ങളില്‍ ഉള്‍പ്പെടാതെ സ്വായര്‍ജ്ജിതമായുള്ള ഒരു നിലം ഒരുത്തന്‍ യഹോവേക്കു ശുദ്ധീകരിച്ചാല്‍
21
പുരോഹിതന്‍ യോബേല്‍ സംവത്സരംവരെ മതിപ്പുവില കണക്കാക്കേണം; നിന്റെ മതിപ്പുവില അവന്‍ അന്നു തന്നേ യഹോവേക്കു വിശുദ്ധമായി കൊടുക്കേണം.
22
ആ നിലം മുന്നുടമസ്ഥന്നു യോബേല്‍സംവത്സരത്തില്‍ തിരികെ ചേരേണം.
23
നിന്റെ മതിപ്പു ഒക്കെയും ശേക്കെലിന്നു ഇരുപതു ഗേരാവെച്ചു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആയിരിക്കേണം.
ഫിലിപ്പിയർ 4:5
നിങ്ങളുടെ സൌമ്യത സകല മനുഷ്യരും അറിയട്ടെ; കര്‍ത്താവു വരുവാന്‍ അടുത്തിരിക്കുന്നു.