మొదటి నెల పదునాలుగవ దినమున సాయంకాలమందు యెహోవా పస్కాపండుగ జరుగును.
പുറപ്പാട് 12:2-14
2
ഈ മാസം നിങ്ങള്‍ക്കു മാസങ്ങളുടെ ആരംഭമായി ആണ്ടില്‍ ഒന്നാം മാസം ആയിരിക്കേണം.
3
നിങ്ങള്‍ യിസ്രായേലിന്റെ സര്‍വ്വസംഘത്തോടും പറയേണ്ടതു എന്തെന്നാല്‍ഈ മാസം പത്താം തിയ്യതി അതതു കുടുംബത്തിന്നു ഒരു ആട്ടിന്‍ കുട്ടി വീതം ഔരോരുത്തന്‍ ഔരോ ആട്ടിന്‍ കുട്ടിയെ എടുക്കേണം.
4
ആട്ടിന്‍ കുട്ടിയെ തിന്നുവാന്‍ വീട്ടിലുള്ളവര്‍ പോരായെങ്കില്‍ ആളുകളുടെ എണ്ണത്തിന്നു ഒത്തവണ്ണം അവനും അവന്റെ വീട്ടിന്നടുത്ത അയല്‍ക്കാരനും കൂടി അതിനെ എടുക്കേണം ഔരോരുത്തന്‍ തിന്നുന്നതിന്നു ഒത്തവണ്ണം കണകൂനോക്കി നിങ്ങള്‍ ആട്ടിന്‍ കുട്ടിയെ എടുക്കേണം.
5
ആട്ടിന്‍ കുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം.
6
ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേല്‍സഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം.
7
അതിന്റെ രക്തം കുറെ എടുത്തു തങ്ങള്‍ തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാല്‍ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം.
8
അന്നു രാത്രി അവര്‍ തീയില്‍ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം.
9
തലയും കാലും അന്തര്‍ഭാഗങ്ങളുമായി തീയില്‍ ചുട്ടിട്ടല്ലാതെ പച്ചയായിട്ടോ വെള്ളത്തില്‍ പുഴുങ്ങിയതായിട്ടോ തിന്നരുതു.
10
പിറ്റെന്നാള്‍ കാലത്തേക്കു അതില്‍ ഒട്ടും ശേഷിപ്പിക്കരുതു; പിറ്റെന്നാള്‍ കാലത്തേക്കു ശേഷിക്കുന്നതു നിങ്ങള്‍ തീയിലിട്ടു ചുട്ടുകളയേണം.
11
അര കെട്ടിയും കാലിന്നു ചെരിപ്പിട്ടും കയ്യില്‍ വടി പിടിച്ചുംകൊണ്ടു നിങ്ങള്‍ തിന്നേണം; തിടുക്കത്തോടെ നിങ്ങള്‍ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു.
12
ഈ രാത്രിയില്‍ ഞാന്‍ മിസ്രയീംദേശത്തുകൂടി കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; മിസ്രയീമിലെ സകല ദേവന്മാരിലും ഞാന്‍ ന്യായവിധി നടത്തും; ഞാന്‍ യഹോവ ആകുന്നു
13
നിങ്ങള്‍ പാര്‍ക്കുംന്ന വീടുകളിന്മേല്‍ രക്തം അടയാളമായിരിക്കും; ഞാന്‍ രക്തം കാണുമ്പോള്‍ നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും; ഞാന്‍ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങള്‍ക്കു നാശഹേതുവായ്തീരുകയില്ല.
14
ഈ ദിവസം നിങ്ങള്‍ക്കു ഔര്‍മ്മനാളായിരിക്കേണം; നിങ്ങള്‍ അതു യഹോവേക്കു ഉത്സവമായി ആചരിക്കേണം. തലമുറതലമുറയായും നിത്യനിയമമായും നിങ്ങള്‍ അതു ആചരിക്കേണം.
പുറപ്പാട് 12:18-14
പുറപ്പാട് 13:3-10
3
അപ്പോള്‍ മോശെ ജനത്തോടു പറഞ്ഞതുനിങ്ങള്‍ അടിമവീടായ മിസ്രയീമില്‍നിന്നു പുറപ്പെട്ടുപോന്ന ഈ ദിവസത്തെ ഔര്‍ത്തു കൊള്‍വിന്‍ ; യഹോവ ബലമുള്ള കൈകൊണ്ടു നിങ്ങളെ അവിടെനിന്നു പുറപ്പെടുവിച്ചു; അതുകൊണ്ടു പുളിപ്പുള്ള അപ്പം തിന്നരുതു.
4
ആബീബ് മാസം ഈ തിയ്യതി നിങ്ങള്‍ പുറപ്പെട്ടു പോന്നു.
5
എന്നാല്‍ കനാന്യര്‍, ഹിത്യര്‍, അമോര്‍യ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശമായി യഹോവ നിനക്കു തരുമെന്നു നിന്റെ പിതാക്കന്മാരോടു സത്യം ചെയ്തതും പാലും തേനും ഒഴുകുന്നതുമായ ദേശത്തേക്കു നിന്നെ കൊണ്ടുചെന്നശേഷം നീ ഈ മാസത്തില്‍ ഈ കര്‍മ്മം ആചരിക്കേണം.
6
ഏഴു ദിവസം നീ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഏഴാം ദിവസം യഹോവേക്കു ഒരു ഉത്സവം ആയിരിക്കേണം.
7
ഏഴു ദിവസവും പുളിപ്പില്ലാത്ത അപ്പം തിന്നേണം; നിന്റെ പക്കല്‍ പുളിപ്പുള്ള അപ്പം കാണരുതു; നിന്റെ അരികത്തെങ്ങും പുളിച്ചമാവും കാണരുതു.
8
ഞാന്‍ മിസ്രയീമില്‍നിന്നു പുറപ്പെടുമ്പോള്‍ യഹോവ എനിക്കുവേണ്ടി ചെയ്ത കാര്യം നിമിത്തം ആകുന്നു ഇങ്ങനെ ചെയ്യുന്നതു എന്നു നീ ആ ദിവസത്തില്‍ നിന്റെ മകനോടു അറിയിക്കേണം.
9
യഹോവയുടെ ന്യായപ്രമാണം നിന്റെ വായില്‍ ഉണ്ടായിരിക്കേണ്ടതിന്നു ഇതു നിനക്കു നിന്റെ കയ്യിന്മേല്‍ അടയാളമായും നിന്റെ കണ്ണുകളുടെ നടുവില്‍ ജ്ഞാപകലക്ഷ്യമായും ഇരിക്കെണം. ബലമുള്ള കൈകൊണ്ടല്ലോ യഹോവ നിന്നെ മിസ്രയീമില്‍ നിന്നു പുറപ്പെടുവിച്ചതു.
10
അതു കൊണ്ടു നീ ആണ്ടുതോറും നിശ്ചയിക്കപ്പെട്ട സമയത്തു ഈ ചട്ടം ആചരിക്കേണം.
പുറപ്പാട് 23:15
പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കേണം; ഞാന്‍ നിന്നോടു കല്പിച്ചതുപോലെ ആബീബ് മാസത്തില്‍ നിശ്ചയിച്ച സമയത്തു ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുക; അന്നല്ലോ നീ മിസ്രയീമില്‍നിന്നു പുറപ്പെട്ടു പോന്നതു. എന്നാല്‍ വെറുങ്കയ്യോടെ നിങ്ങള്‍ എന്റെ മുമ്പാകെ വരരുതു.
സംഖ്യാപുസ്തകം 9:2-7
2
യിസ്രായേല്‍മക്കള്‍ പെസഹ അതിന്നു നിശ്ചയിച്ച സമയത്തു ആചരിക്കേണം.
3
അതിന്നു നിശ്ചയിച്ച സമയമായ ഈ മാസം പതിന്നാലാം തിയ്യതി വൈകുന്നേരം അതു ആചരിക്കേണം; അതിന്റെ എല്ലാചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസരണയായി നിങ്ങള്‍ അതു ആചരിക്കേണം.
4
പെസഹ ആചരിക്കേണമെന്നു മോശെ യിസ്രായേല്‍മക്കളോടു പറഞ്ഞു.
5
അങ്ങനെ അവര്‍ ഒന്നാം മാസം പതിന്നാലാം തിയ്യതി സന്ധ്യാസമയത്തു സീനായിമരുഭൂമിയില്‍വെച്ചു പെസഹ ആചരിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേല്‍മക്കള്‍ ചെയ്തു.
6
എന്നാല്‍ ഒരു മനുഷ്യന്റെ ശവത്താല്‍ അശുദ്ധരായിത്തീര്‍ന്നിട്ടു ആ നാളില്‍ പെസഹ ആചരിപ്പാന്‍ കഴിയാത്ത ചിലര്‍ ഉണ്ടായിരുന്നു; അവര്‍ അന്നുതന്നേ മോശെയുടെയും അഹരോന്റെയും മുമ്പാകെ വന്നു അവനോടു
7
ഞങ്ങള്‍ ഒരുത്തന്റെ ശവത്താല്‍ അശുദ്ധരായിരിക്കുന്നു; നിശ്ചയിക്കപ്പെട്ട സമയത്തു യിസ്രായേല്‍മക്കളുടെ ഇടയില്‍ യഹോവയുടെ വഴിപാടു കഴിക്കാതിരിപ്പാന്‍ ഞങ്ങളെ മുടക്കുന്നതു എന്തു എന്നു ചോദിച്ചു.
സംഖ്യാപുസ്തകം 28:16
ഒന്നാം മാസം പതിന്നാലാം തിയ്യതി യഹോവയുടെ പെസഹ ആകുന്നു.
ആവർത്തനം 16:1-8
1
ആബീബ് മാസം ആചരിച്ചു നിന്റെ ദൈവമായ യഹോവേക്കു പെസഹ കൊണ്ടാടേണം; ആബീബ് മാസത്തിലല്ലോ നിന്റെ ദൈവമായ യഹോവ രാത്രിയില്‍ നിന്നെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചതു.
2
യഹോവ തന്റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ദൈവമായ യഹോവേക്കു പെസഹയാഗമായി ആടുകളെയും മാടുകളെയും അറുക്കേണം.
3
നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട ദിവസത്തെ നിന്റെ ആയുഷ്കാലം ഒക്കെയും ഔര്‍ക്കേണ്ടതിന്നു അതിനോടുകൂടെ പുളിച്ച അപ്പം തിന്നരുതു; നീ കഷ്ടതയുടെ ആഹാരമായ പുളിപ്പില്ലാത്ത അപ്പം ഏഴു ദിവസം തിന്നേണം; തത്രപ്പാടോടുകൂടിയല്ലോ നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതു.
4
ഏഴു ദിവസം നിന്റെ ദേശത്തെങ്ങും പുളിച്ച അപ്പം കാണരുതു; ആദ്യ ദിവസം വൈകുന്നേരം അറുത്ത മാംസത്തില്‍ ഒട്ടും രാവിലേക്കു ശേഷിക്കരുതു.
5
നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ഏതെങ്കിലും ഒരു പട്ടണത്തില്‍വെച്ചു പെസഹയെ അറുത്തുകൂടാ.
6
നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു മാത്രം, സന്ധ്യാസമയത്തു, നീ മിസ്രയീമില്‍നിന്നു പുറപ്പെട്ട നേരത്തു തന്നേ, സൂര്യന്‍ അസ്തമിക്കുമ്പോള്‍ പെസഹയെ അറുക്കേണം.
7
നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു അതിനെ ചുട്ടുതിന്നേണം; രാവിലെ നിന്റെ കൂടാരത്തിലേക്കു മടങ്ങിപ്പൊയ്ക്കൊള്ളാം.
8
ആറു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഏഴാംദിവസം നിന്റെ ദൈവമായ യഹോവേക്കു സഭായോഗം കൂടേണം; അന്നു വേലയൊന്നും ചെയ്യരുതു.
യോശുവ 5:10
യിസ്രായേല്‍മക്കള്‍ ഗില്ഗാലില്‍ പാളയമിറങ്ങി; ആ മാസം പതിന്നാലാം തിയ്യതി സന്ധ്യാസമയത്തു യെരീഹോസമഭൂമിയില്‍ വെച്ചു പെസഹ കഴിച്ചു.
2 ദിനവൃത്താന്തം 35:18
ശമൂവേല്‍പ്രവാചകന്റെ കാലംമുതല്‍ യിസ്രായേലില്‍ ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല; യോശീയാവും പുരോഹിതന്മാരും ലേവ്യരും അവിടെ ഉണ്ടായിരുന്ന എല്ലായെഹൂദയും യിസ്രായേലും യെരൂശലേംനിവാസികളും ആചരിച്ച ഈ പെസഹപോലെ യിസ്രായേല്‍രാജാക്കന്മാരാരും ആചരിച്ചിട്ടില്ല.
2 ദിനവൃത്താന്തം 35:19
യോശീയാവിന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടില്‍ ഈ പെസഹ ആചരിച്ചു.
മത്തായി 26:17
പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളില്‍ ശിഷ്യന്മാര്‍ യേശുവിന്റെ അടുക്കല്‍ വന്നുനീ പെസഹ കഴിപ്പാന്‍ ഞങ്ങള്‍ ഒരുക്കേണ്ടതു എവിടെ എന്നു ചോദിച്ചു.
മർക്കോസ് 14:12
പെസഹകുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളില്‍ ശിഷ്യന്മാര്‍ അവനോടുനീ പെസഹ കഴിപ്പാന്‍ ഞങ്ങള്‍ എവിടെ ഒരുക്കേണം എന്നു ചോദിച്ചു.
ലൂക്കോസ് 22:7
പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ ആയപ്പോള്‍
1 കൊരിന്ത്യർ 5:7
നിങ്ങള്‍ പുളിപ്പില്ലാത്തവരായിരിപ്പാന്‍ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിന്‍ . നമ്മുടെ പെസഹകൂഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നേ.
1 കൊരിന്ത്യർ 5:8
ആകയാല്‍ നാം പഴയ പുളിമാവുകൊണ്ടല്ല, തിന്മയും ദുഷ്ടതയും ആയ പുളിമാവുകൊണ്ടുമല്ല, സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടുതന്നേ ഉത്സവം ആചരിക്ക.