మీరు నా ఆజ్ఞలననుసరించి వాటి ప్రకారము నడుచుకొనవలెను; నేను యెహోవాను.
ലേവ്യപുസ്തകം 18:4
എന്റെ വിധികളെ അനുസരിച്ചു എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
ലേവ്യപുസ്തകം 18:5
ആകയാല്‍ എന്റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങള്‍ പ്രമാണിക്കേണം; അവയെ ചെയ്യുന്ന മനുഷ്യന്‍ അവയാല്‍ ജീവിക്കും; ഞാന്‍ യഹോവ ആകുന്നു.
ലേവ്യപുസ്തകം 19:37
സംഖ്യാപുസ്തകം 15:40
നിങ്ങള്‍ എന്റെ സകല കല്പനകളും ഔര്‍ത്തു അനുസരിച്ചു നിങ്ങളുടെ ദൈവത്തിന്നു വിശുദ്ധരായിരിക്കേണ്ടതിന്നു തന്നേ.
ആവർത്തനം 4:40
നിനക്കും നിന്റെ മക്കള്‍ക്കും നന്നായിരിക്കേണ്ടതിന്നും നിന്റെ ദൈവമായ യഹോവ നിനക്കു സദാകാലത്തേക്കും നലകുന്ന ദേശത്തു നീ ദീര്‍ഘായുസ്സോടിരിക്കേണ്ടതിന്നും ഞാന്‍ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ ചട്ടങ്ങളും കല്പനകളും പ്രാമണിക്ക.
1 തെസ്സലൊനീക്യർ 4:1
ഒടുവില്‍ സഹോദരന്മാരേ, ദൈവ പ്രസാദം ലഭിപ്പാന്തക്കവണ്ണം നിങ്ങള്‍ എങ്ങനെ നടക്കേണം എന്നു ഞങ്ങളോടു ഗ്രഹിച്ചതുപോലെ — നിങ്ങള്‍ നടക്കുന്നതുപോലെ തന്നേ — ഇനിയും അധികം വര്‍ദ്ധിച്ചു വരേണ്ടതിന്നു ഞങ്ങള്‍ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ നിങ്ങളോടു അപേക്ഷിച്ചു പ്രബോധിപ്പിക്കുന്നു.
1 തെസ്സലൊനീക്യർ 4:2
ഞങ്ങള്‍ കര്‍ത്താവായ യേശുവിന്റെ ആജ്ഞയാല്‍ ഇന്ന കല്പനകളെ തന്നു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.