Whatsoever
ലേവ്യപുസ്തകം 1:2
നീ യിസ്രായേല്‍മക്കളോടു സംസാരിച്ചു അവരോടു പറയേണ്ടതു എന്തെന്നാല്‍നിങ്ങളില്‍ ആരെങ്കിലും യഹോവേക്കു വഴിപാടു കഴിക്കുന്നു എങ്കില്‍ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാടു കഴിക്കേണം.
ലേവ്യപുസ്തകം 1:10
ഹോമയാഗത്തിന്നുള്ള അവന്റെ വഴിപാടു ആട്ടിന്‍ കൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കില്‍ ഊനമില്ലാത്ത ആണിനെ അവന്‍ അര്‍പ്പിക്കേണം.
ലേവ്യപുസ്തകം 17:10
യിസ്രായേല്‍ഗൃഹത്തിലോ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശികളിലോ ആരെങ്കിലും വല്ല രക്തവും ഭക്ഷിച്ചാല്‍ രക്തം ഭക്ഷിച്ചവന്റെ നേരെ ഞാന്‍ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തിന്റെ ഇടയില്‍നിന്നു ഛേദിച്ചുകളയും.
ലേവ്യപുസ്തകം 17:13
യിസ്രായേല്‍മക്കളിലോ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശികളിലോ ആരെങ്കിലും തിന്നാകുന്ന ഒരു മൃഗത്തെയോ പക്ഷിയെയോ വേട്ടയാടി പിടിച്ചാല്‍ അവന്‍ അതിന്റെ രക്തം കളഞ്ഞു മണ്ണിട്ടു മൂടേണം.
పరదేశులలో
സംഖ്യാപുസ്തകം 15:14-16
14
നിങ്ങളോടുകൂടെ പാര്‍ക്കുംന്ന പരദേശിയോ നിങ്ങളുടെ ഇടയില്‍ സ്ഥിരവാസം ചെയ്യുന്ന ഒരുത്തനോ യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം കഴിക്കുന്നുവെങ്കില്‍ നിങ്ങള്‍ അനുഷ്ഠിക്കുംവണ്ണം തന്നേ അവനും അനുഷ്ഠിക്കേണം.
15
നിങ്ങള്‍ക്കാകട്ടെ വന്നു പാര്‍ക്കുംന്ന പരദേശിക്കാകട്ടെ സര്‍വ്വസഭെക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടം തന്നേ ആയിരിക്കേണം; യഹോവയുടെ സന്നിധിയില്‍ പരദേശി നിങ്ങളെപ്പോലെ തന്നേ ഇരിക്കേണം.
16
നിങ്ങള്‍ക്കും വന്നു പാര്‍ക്കുംന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്നുതന്നേ ആയിരിക്കേണം.
మ్రొక్కు బళ్లనైనను
ലേവ്യപുസ്തകം 7:16
അര്‍പ്പിക്കുന്ന യാഗം ഒരു നേര്‍ച്ചയോ സ്വമേധാദാനമോ ആകുന്നു എങ്കില്‍ യാഗം അര്‍പ്പിക്കുന്ന ദിവസത്തില്‍ തന്നേ അതു തിന്നേണം; അതില്‍ ശേഷിപ്പുള്ളതു പിറ്റെന്നാളും തിന്നാം.
ലേവ്യപുസ്തകം 23:38
അതതു ദിവസത്തില്‍ യഹോവേക്കു ദഹനയാഗവും ഹോമയാഗവും ഭോജനയാഗവും പാനീയയാഗവും അര്‍പ്പിക്കേണ്ടതിന്നു വിശുദ്ധസഭായോഗങ്ങള്‍ വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങള്‍ ഇവ തന്നേ.
സംഖ്യാപുസ്തകം 15:3
ഒരു നേര്‍ച്ച നിവര്‍ത്തിപ്പാനോ സ്വമേധാദാനമായിട്ടോ നിങ്ങളുടെ ഉത്സവങ്ങളിലോ യഹോവേക്കു മാടിനെയാകട്ടെ ആടിനെയാകട്ടെ ഹോമയാഗമായിട്ടെങ്കിലും ഹനനയാഗമായിട്ടെങ്കിലും യഹോവേക്കു സൌരഭ്യവാസനയാകുമാറു ഒരു ദഹനയാഗം അര്‍പ്പിക്കുമ്പോള്‍
ആവർത്തനം 12:6
അവിടെ തന്നേ നിങ്ങളുടെ ഹോമയാഗങ്ങള്‍, ഹനന യാഗങ്ങള്‍, ദശാംശങ്ങള്‍, നിങ്ങളുടെ കയ്യിലെ ഉദര്‍ച്ചാര്‍പ്പണങ്ങള്‍, നിങ്ങളുടെ നേര്‍ച്ചകള്‍, സ്വമേധാദാനങ്ങള്‍, നിങ്ങളുടെ ആടുമാടുകളുടെ കടിഞ്ഞൂലുകള്‍ എന്നിവയെ നിങ്ങള്‍ കൊണ്ടുചെല്ലേണം.
സങ്കീർത്തനങ്ങൾ 22:25
മഹാസഭയില്‍ എനിക്കു പ്രശംസ നിങ്കല്‍നിന്നു വരുന്നു. അവന്റെ ഭക്തന്മാര്‍ കാണ്‍കെ ഞാന്‍ എന്റെ നേര്‍ച്ചകളെ കഴിക്കും.
സങ്കീർത്തനങ്ങൾ 56:12
ദൈവമേ, നിനക്കുള്ള നേര്‍ച്ചകള്‍ക്കു ഞാന്‍ കടമ്പെട്ടിരിക്കുന്നു; ഞാന്‍ നിനക്കു സ്തോത്രയാഗങ്ങളെ അര്‍പ്പിക്കും.
സങ്കീർത്തനങ്ങൾ 61:5
ദൈവമേ, നീ എന്റെ നേര്‍ച്ചകളെ കേട്ടു, നിന്റെ നാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്കു തന്നുമിരിക്കുന്നു.
സങ്കീർത്തനങ്ങൾ 61:8
അങ്ങനെ ഞാന്‍ തിരുനാമത്തെ എന്നേക്കും കീര്‍ത്തിക്കയും എന്റെ നേര്‍ച്ചകളെ നാള്‍തോറും കഴിക്കയും ചെയ്യും. (സംഗീതപ്രമാണിക്കു; യെദൂഥൂന്യരാഗത്തില്‍; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.)
സങ്കീർത്തനങ്ങൾ 65:1
ദൈവമേ, സീയോനില്‍ സ്തുതി നിനക്കു യോഗ്യം; നിനക്കു തന്നേ നേര്‍ച്ച കഴിക്കുന്നു.
സങ്കീർത്തനങ്ങൾ 66:13
ഞാന്‍ ഹോമയാഗങ്ങളുംകൊണ്ടു നിന്റെ ആലയത്തിലേക്കു വരും; എന്റെ നേര്‍ച്ചകളെ ഞാന്‍ നിനക്കു കഴിക്കും.
സങ്കീർത്തനങ്ങൾ 116:14
യഹോവേക്കു ഞാന്‍ എന്റെ നേര്‍ച്ചകളെ അവന്റെ സകലജനവും കാണ്‍കെ കഴിക്കും.
സങ്കീർത്തനങ്ങൾ 116:18
യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിലും യെരൂശലേമേ, നിന്റെ നടുവിലും
സഭാപ്രസംഗി 5:4
ദൈവത്തിന്നു നേര്‍ച്ച നേര്‍ന്നാല്‍ കഴിപ്പാന്‍ താമസിക്കരുതു; മൂഢന്മാരില്‍ അവന്നു പ്രസാദമില്ല; നീ നേര്‍ന്നതു കഴിക്ക.
യോനാ 1:16
അപ്പോള്‍ അവര്‍ യഹോവയെ അത്യന്തം ഭയപ്പെട്ടു യഹോവേക്കു യാഗം കഴിച്ചു നേര്‍ച്ചകളും നേര്‍ന്നു.
യോനാ 2:9
ഞാനോ സ്തോത്രനാദത്തോടെ നിനക്കു യാഗം അര്‍പ്പിക്കും; നേര്‍ന്നിരിക്കുന്നതു ഞാന്‍ കഴിക്കും. രക്ഷ യഹോവയുടെ പക്കല്‍നിന്നു വരുന്നു.
നാഹൂം 1:15
ഇതാ, പര്‍വ്വതങ്ങളിന്മേല്‍ സുവാര്‍ത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാല്‍; യെഹൂദയേ, നിന്റെ ഉത്സവങ്ങളെ ആചരിക്ക; നിന്റെ നേര്‍ച്ചകളെ കഴിക്ക; നിസ്സാരന്‍ ഇനി നിന്നില്‍കൂടി കടക്കയില്ല; അവന്‍ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 18:18
എഫെസോസില്‍ എത്തി അവരെ അവിടെ വിട്ടു, അവന്‍ പള്ളിയില്‍ ചെന്നു യെഹൂദന്മാരോടു സംഭാഷിച്ചു.
స్వేచ్ఛార్పణ
സംഖ്യാപുസ്തകം 15:3
ഒരു നേര്‍ച്ച നിവര്‍ത്തിപ്പാനോ സ്വമേധാദാനമായിട്ടോ നിങ്ങളുടെ ഉത്സവങ്ങളിലോ യഹോവേക്കു മാടിനെയാകട്ടെ ആടിനെയാകട്ടെ ഹോമയാഗമായിട്ടെങ്കിലും ഹനനയാഗമായിട്ടെങ്കിലും യഹോവേക്കു സൌരഭ്യവാസനയാകുമാറു ഒരു ദഹനയാഗം അര്‍പ്പിക്കുമ്പോള്‍
ആവർത്തനം 12:6
അവിടെ തന്നേ നിങ്ങളുടെ ഹോമയാഗങ്ങള്‍, ഹനന യാഗങ്ങള്‍, ദശാംശങ്ങള്‍, നിങ്ങളുടെ കയ്യിലെ ഉദര്‍ച്ചാര്‍പ്പണങ്ങള്‍, നിങ്ങളുടെ നേര്‍ച്ചകള്‍, സ്വമേധാദാനങ്ങള്‍, നിങ്ങളുടെ ആടുമാടുകളുടെ കടിഞ്ഞൂലുകള്‍ എന്നിവയെ നിങ്ങള്‍ കൊണ്ടുചെല്ലേണം.
ആവർത്തനം 12:17
എന്നാല്‍ നിന്റെ ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ദശാംശം, നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകള്‍, നീ നേരുന്ന എല്ലാ നേര്‍ച്ചകള്‍, നിന്റെ സ്വമേധാദാനങ്ങള്‍ നിന്റെ കയ്യിലെ ഉദര്‍ച്ചാര്‍പ്പണങ്ങള്‍ എന്നിവയെ നിന്റെ പട്ടണങ്ങളില്‍വെച്ചു തിന്നുകൂടാ.
ആവർത്തനം 16:10
എന്നിട്ടു നിന്റെ ദൈവമായ യഹോവേക്കു വാരോത്സവം ആചരിച്ചു, നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിന്നു തക്കവണ്ണം നിന്റെ സ്വമേധാദാനങ്ങള്‍ അവന്നു അര്‍പ്പിക്കേണം.