സമാധാനയാഗത്തിന്റെ മാംസത്തില്‍ ഏതാനും മൂന്നാം ദിവസം തിന്നാല്‍ അതു പ്രസാദമായിരിക്കയില്ല; അര്‍പ്പിക്കുന്നവന്നു കണക്കിടുകയുമില്ല; അതു അറെപ്പായിരിക്കും; അതു തിന്നുന്നവന്‍ കുറ്റം വഹിക്കേണം.
നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവന്‍ തന്റെ ശരീരത്തില്‍ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേല്‍ കയറി; അവന്റെ അടിപ്പിണരാല്‍ നിങ്ങള്‍ക്കു സൌഖ്യം വന്നിരിക്കുന്നു.
ആകയാല്‍ അവര്‍ എന്റെ പ്രമാണങ്ങളെ നിസ്സാരമാക്കി തങ്ങളുടെ മേല്‍ പാപം വരുത്തുകയും അതിനാല്‍ മരിക്കയും ചെയ്യാതിരിപ്പാന്‍ അവ പ്രമാണിക്കേണം; ഞാന്‍ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.