അതിന്റെ ശേഷിപ്പു അഹരോനും പുത്രന്മാരും തിന്നേണം; ഒരു വിശുദ്ധസ്ഥലത്തു വെച്ചു അതു പുളിപ്പില്ലാത്തതായി തിന്നേണം; സമാഗമനക്കുടാരത്തിന്റെ പ്രാകാരത്തില്‍വെച്ചു അതു തിന്നേണം.
അതു പുളിച്ച മാവു കൂട്ടി ചുടരുതു; എന്റെ ദഹനയാഗങ്ങളില്‍നിന്നു അതു ഞാന്‍ അവരുടെ ഔഹരിയായി കൊടുത്തിരിക്കുന്നു; അതു പാപയാഗംപോലെയും അകൃത്യ യാഗംപോലെയും അതിവിശുദ്ധം.
അതു അഹരോന്നും പുത്രന്മാര്‍ക്കും ഉള്ളതായിരിക്കേണം; അവര്‍ അതു ഒരു വിശുദ്ധസ്ഥലത്തു വെച്ചു തിന്നേണം; അതു അവന്നു ശാശ്വതാവകാശമായി യഹോവയുടെ ദഹനയാഗങ്ങളില്‍ അതിവിശുദ്ധം ആകുന്നു.
തീയില്‍ ദഹിപ്പിക്കാത്തതായി അതിവിശുദ്ധവസ്തുക്കളില്‍വെച്ചു ഇതു നിനക്കുള്ളതായിരിക്കേണം; അവര്‍ എനിക്കു അര്‍പ്പിക്കുന്ന അവരുടെ എല്ലാവഴിപാടും സകലഭോജനയാഗവും സകലപാപയാഗവും സകലഅകൃത്യയാഗവും അതിവിശുദ്ധമായി നിനക്കും നിന്റെ പുത്രന്മാര്‍ക്കും ഇരിക്കേണം.
യാതൊരു അന്യനും വിശുദ്ധസാധനം ഭക്ഷിക്കരുതു; പുരോഹിതന്റെ അടുക്കല്‍ വന്നു പാര്‍ക്കുംന്നവനും കൂലിക്കാരനും വിശുദ്ധസാധനം ഭക്ഷിക്കരുതു.
11
എന്നാല്‍ പുരോഹിതന്‍ ഒരുത്തനെ വിലെക്കു വാങ്ങിയാല്‍ അവന്നും വീട്ടില്‍ പിറന്നുണ്ടായവന്നും ഭക്ഷിക്കാം; ഇവര്‍ക്കും അവന്റെ ആഹാരം ഭക്ഷിക്കാം.
12
പുരോഹിതന്റെ മകള്‍ അന്യകുടുംബക്കാരന്നു ഭാര്യയായാല്‍ അവള്‍ വിശുദ്ധസാധനങ്ങളായ വഴിപാടു ഒന്നും ഭക്ഷിക്കരുതു.
13
പുരോഹിതന്റെ മകള്‍ വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ആയി സന്തതിയില്ലാതെ അപ്പന്റെ വീട്ടിലേക്കു തന്റെ ബാല്യത്തില്‍ എന്നപോലെ മടങ്ങിവന്നാല്‍ അവള്‍ക്കു അപ്പന്റെ ആഹാരം ഭക്ഷിക്കാം; എന്നാല്‍ യാതൊരു അന്യനും അതു ഭക്ഷിക്കരുതു.
യിസ്രായേല്‍മക്കള്‍ യഹോവേക്കു അര്‍പ്പിക്കുന്ന വിശുദ്ധവസ്തുക്കളില്‍ ഉദര്‍ച്ചാര്‍പ്പണങ്ങളെല്ലാം ഞാന്‍ നിനക്കും നിന്റെ പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; യഹോവയുടെ സന്നിധിയില്‍ നിനക്കും നിന്റെ സന്തതിക്കും ഇതു എന്നേക്കും ഒരു ലവണനിയമം ആകുന്നു.