ലേവിയോടുള്ള എന്റെ നിയമം നിലനില്പാന്‍ തക്കവണ്ണം ഞാന്‍ ഈ ആജ്ഞ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു നിങ്ങള്‍ അറിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
പിന്നെ മോശെ അഹരോനോടും അവന്റെ പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും നിങ്ങള്‍ മരിക്കാതെയും സര്‍വ്വസഭയുടെയും മേല്‍ കോപം വരാതെയും ഇരിപ്പാന്‍ നിങ്ങളുടെ തലമുടി പിച്ചിപ്പറിക്കരുതു; നിങ്ങളുടെ വസ്ത്രം കീറുകയും അരുതു; നിങ്ങളുടെ സഹോദരന്മാരായ യിസ്രായേല്‍ഗൃഹം ഒക്കെയും യഹോവ ദഹിപ്പിച്ച ദഹനംനിമിത്തം കരയട്ടെ.
നിങ്ങളോ മരിച്ചുപോകാതിരിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ വീട്ടു പുറത്തു പോകരുതു; യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെ മേല്‍ ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അവര്‍ മോശെയുടെ വചനംപോലെ തന്നേ ചെയ്തു.
വെളിയില്‍വെച്ചു വാളാല്‍ കൊല്ലപ്പെട്ട ഒരുത്തനെയോ മരിച്ചുപോയ ഒരുത്തനെയോ മനുഷ്യന്റെ അസ്ഥിയെയോ ഒരു ശവകൂഴിയെയോ തൊടുന്നവന്‍ എല്ലാം ഏഴു ദിവസം അശുദ്ധനായിരിക്കേണം.