ఒకడు తన సహోదరిని, అనగా తన తండ్రి కుమార్తెనే గాని తన తల్లి కుమార్తెనేగాని చేర్చుకొని ఆమె దిసమొలను వాడును వాని దిసమొలను ఆమెయు చూచిన యెడల అది దురనురాగము. వారికిని తమ జనులయెదుట మరణశిక్ష విధింపవలెను. వాడు తన సహోదరిని మానా చ్ఛాదనమును తీసెను; తన దోష శిక్షను తాను భరించును.
ലേവ്യപുസ്തകം 18:9
അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ നിന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; വീട്ടില്‍ ജനിച്ചവരായാലും പുറമെ ജനിച്ചവരായാലും അവരുടെ നഗ്നത അനാവൃതമാക്കരുതു.
ആദിപുസ്തകം 20:12
വാസ്തവത്തില്‍ അവള്‍ എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകള്‍; എന്റെ അമ്മയുടെ മകളല്ല താനും; അവള്‍ എനിക്കു ഭാര്യയായി.
ആവർത്തനം 27:22
അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ സഹോദരിയോടുകൂടെ ശയിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാം ആമേന്‍ എന്നു പറയേണം.
2 ശമൂവേൽ 13:12
അവള്‍ അവനോടുഎന്റെ സഹോദരാ, അരുതേ; എന്നെ അവമാനിക്കരുതേ; യിസ്രായേലില്‍ ഇതു കൊള്ളരുതാത്തതല്ലൊ; ഈ വഷളത്വം ചെയ്യരുതെ.
യെഹെസ്കേൽ 22:11
ഒരുത്തന്‍ തന്റെ കൂട്ടുകാരന്റെ ഭാര്യയുമായി മ്ളേച്ഛത പ്രവര്‍ത്തിക്കുന്നു; മറ്റൊരുത്തന്‍ തന്റെ മരുമകളെ ദുര്‍മ്മര്യാദ പ്രവര്‍ത്തിച്ചു മലിനയാക്കുന്നു; വേറൊരുത്തന്‍ നിന്നില്‍വെച്ചു തന്റെ അപ്പന്റെ മകളായ സഹോദരിയെ വഷളാക്കുന്നു.