അവന്‍ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞുതന്റെ മരുമകള്‍ എന്നു അറിയാതെവരിക, ഞാന്‍ നിന്റെ അടുക്കല്‍ വരട്ടെ എന്നു പറഞ്ഞു. എന്റെ അടുക്കല്‍ വരുന്നതിന്നു നീ എനിക്കു എന്തു തരും എന്നു അവള്‍ ചോദിച്ചു.
എന്തു പണയം തരേണം എന്നു അവന്‍ ചോദിച്ചതിന്നു നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കയ്യിലെ വടിയും എന്നു അവള്‍ പറഞ്ഞു. ഇവ അവള്‍ക്കു കൊടുത്തു, അവന്‍ അവളുടെ അടുക്കല്‍ ചെന്നു; അവള്‍ ഗര്‍ഭം ധരിക്കയും ചെയ്തു.
യാതൊരു മൃഗത്തോടുംകൂടെ ശയിച്ചു അതിനാല്‍ നിന്നെ അശുദ്ധനാക്കരുതു; യാതൊരു സ്ത്രീയും ഒരു മൃഗത്തോടും കൂടെ ശയിക്കേണ്ടതിന്നു അതിന്റെ മുമ്പില്‍ നില്‍ക്കയും അരുതു; അതു നികൃഷ്ടം.