അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടു ക്കല്‍ അതുകൊണ്ടു വരേണം. അവന്‍ മാവും എണ്ണയും ഒരു കൈ നിറച്ചും കുന്തുരുക്കം മുഴുവനും എടുക്കേണം; പുരോഹിതന്‍ അതു നിവേദ്യമായി യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായ ദഹന യാഗം.
അടുപ്പത്തുവെച്ചു ചുട്ടതു നീ ഭോജനയാഗമായി കഴിക്കുന്നു എങ്കില്‍ അതു നേരിയ മാവു കൊണ്ടുണ്ടാക്കിയതായി എണ്ണ ചേര്‍ത്ത പുളിപ്പില്ലാത്ത ദോശകളോ എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളോ ആയിരിക്കേണം.
5
നിന്റെ വഴിപാടു ചട്ടിയില്‍ ചുട്ട ഭോജനയാഗം ആകുന്നുവെങ്കില്‍ അതു എണ്ണ ചേര്‍ത്ത പുളിപ്പില്ലാത്ത നേരിയ മാവുകൊണ്ടു ആയിരിക്കേണം.
6
അതു കഷണംകഷണമായി നുറക്കി അതിന്മേല്‍ എണ്ണ ഒഴിക്കേണം; അതു ഭോജനയാഗം.
7
നിന്റെ വഴിപാടു ഉരുളിയില്‍ ചുട്ട ഭോജനയാഗം ആകുന്നുവെങ്കില്‍ അതു എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു ഉണ്ടാക്കേണം.
അവന്‍ ദരിദ്രന്മാര്‍ക്കും നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കള്‍ക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ടു അവന്‍ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെകൊല്ലും.
എളിയവരോടു സദ്വര്‍ത്തമാനം ഘോഷിപ്പാന്‍ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കര്‍ത്താവിന്റെ ആത്മാവു എന്റെ മേല്‍ ഇരിക്കുന്നു; ഹൃദയം തകര്‍ന്നവരെ മുറികെട്ടുവാനും തടവുകാര്‍കൂ വിടുതലും ബദ്ധന്മാര്‍കൂ സ്വാതന്ത്ര്യവും അറിയിപ്പാനും
അവ്വണ്ണം തന്നേ ആത്മാവു നമ്മുടെ ബലഹീനതെക്കു തുണനിലക്കുന്നു. വേണ്ടുംപോലെ പ്രാര്‍ത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാല്‍ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു.
ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നേ മരണത്തില്‍നിന്നു രക്ഷിപ്പാന്‍ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.