അങ്ങനെയല്ല, യജമാനനേ, കേള്‍ക്കേണമേ; നിലം ഞാന്‍ നിനക്കു തരുന്നു; അതിലെ ഗുഹയും നിനക്കു തരുന്നു; എന്റെ സ്വജനം കാണ്‍കെ തരുന്നു; മരിച്ചവളെ അടക്കം ചെയ്തുകൊണ്ടാലും എന്നു ഉത്തരം പറഞ്ഞു.
ഏഴാം സംവത്സരത്തിലോ അതു ഉഴവുചെയ്യാതെ വെറുതെ ഇട്ടേക്ക; നിന്റെ ജനത്തിലെ ദരിദ്രന്മാര്‍ അഹോവൃത്തി കഴിക്കട്ടെ; അവര്‍ ശേഷിപ്പിക്കുന്നതു കാട്ടുമൃഗങ്ങള്‍ തിന്നട്ടെ. നിന്റെ മുന്തിരിത്തോട്ടവും ഒലിവുവൃക്ഷവും സംബന്ധിച്ചും അങ്ങനെ തന്നേ ചെയ്ക.
ഇതാ, യഹോവേ, നീ എനിക്കു തന്നിട്ടുള്ള നിലത്തിലെ ആദ്യഫലം ഞാന്‍ ഇപ്പോള്‍ കെണ്ടു വന്നിരിക്കുന്നു. പിന്നെ നീ അതു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ വെച്ചു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ നമസ്കരിക്കേണം.
ഈ കല്പന പ്രസിദ്ധമായ ഉടനെ യിസ്രായേല്‍മക്കള്‍ ധാന്യം, വീഞ്ഞ്, എണ്ണ, തേന്‍ , വയലിലെ എല്ലാവിളവും എന്നിവയുടെ ആദ്യഫലം വളരെ കൊണ്ടുവന്നു; എല്ലാറ്റിന്റെയും ദശാംശവും അനവധി കൊണ്ടുവന്നു.
അവര്‍ കന്യകമാരാകയാല്‍ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവര്‍. കുഞ്ഞാടുപോകുന്നേടത്തൊക്കെയും അവര്‍ അവനെ അനുഗമിക്കുന്നു; അവരെ ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലമായി മനുഷ്യരുടെ ഇടയില്‍നിന്നു വീണ്ടെടുത്തിരിക്കുന്നു.